കെ‌എസ്‌ആർ‌ടി‌സി ഹൗസിംഗ്സൊസൈറ്റിയിൽ 15 കോടി രൂപയുടെ അഴിമതി കണ്ടെത്തി

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി, 2006 നിലമംഗലയിൽ 110 ഏക്കർ സ്ഥലം ഏറ്റെടുത്തു തുടങ്ങിവച്ച പ്രോജക്ടിൽ ആണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്.

ബിഎംടിസി യുടെയും കെ എസ് ആർ ടി സി യുടെയും ഉദ്യോഗസ്ഥരടങ്ങുന്ന അയ്യായിരത്തോളം മെമ്പർ മാരാണ് സൊസൈറ്റിയിൽ ഉള്ളത്. ഇവരിൽ നിന്ന് സ്വരൂപിച്ച ഏകദേശം 39 കോടി രൂപ ചെലവാക്കിയാണ് നിലമംഗലത്ത് 110 ഏക്കർ സ്ഥലം വാങ്ങിയത്.

  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

2011 പുതിയ ഭാരവാഹികൾ സൊസൈറ്റിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോൾ കർണാടക ഹൗസിങ് സൊസൈറ്റിയിൽ വിവരം നൽകാതെ 14 കോടി രൂപ ചെലവാക്കിയത് മുതലാണ് പ്രവർത്തനങ്ങളിൽ പാളിച്ചകൾ തുടങ്ങിയത്.

സൊസൈറ്റിയിലെ അംഗങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന് വേണ്ടി ഏറ്റെടുത്ത 110 ഏക്കറിൽ 73 ഏക്കറിൽ താഴെ മാത്രമാണ് സൊസൈറ്റിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്ന് പിന്നീട് കണ്ടെത്തി.

ഇതുവരെയുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഏകദേശം 15 കോടി രൂപയുടെ അഴിമതിയാണ് ഭാരവാഹികൾ നടത്തിയിട്ടുള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്.

  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി

വീട് വയ്ക്കാനുള്ള സ്ഥലം ആഗ്രഹിച്ച് പണം നിക്ഷേപിച്ച തൊഴിലാളികളുടെ പ്രതീക്ഷകൾ ഇപ്പോഴും അനശ്ചിതത്വത്തിൽ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
[masterslider id="10"]

Related posts