വാടക വീട്ടുടമകൾ നിയമക്കുരുക്കിൽ അകപ്പെടാൻ സാധ്യത

ബെംഗളൂരു: വാടകക്കാരുടെ വ്യക്തിഗത വിവരങ്ങൾ പരിശോധിക്കാതെയും രേഖകളുടെ പകർപ്പുകൾ കൈപറ്റാതെയും വീടുകൾ വാടകയ്ക്ക് നൽകുന്ന വീട്ടുടമകൾ പോലീസ് അന്വേഷണങ്ങളിലും നിയമക്കുരിക്കലും അകപ്പെടാൻ സാധ്യത.

നഗരത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഇടപാടുകളുടെ പശ്ചാത്തലത്തിൽ വിദേശ പൗരന്മാർക്കോ വിദേശികൾ ഉൾപ്പെടുന്ന സംഘങ്ങൾക്കോ വീടുകൾ വാടകയ്ക്ക് നൽകുന്ന ഉടമകൾക്കെതിരെ പോലീസ് അന്വേഷണം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇത്തരം കേസുകൾ അന്വേഷിക്കുന്ന സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

പലപ്പോഴും സാധാരണയിൽ കവിഞ്ഞ വാടക ലഭിക്കു സാഹചര്യത്തിൽ വീട്ടുടമകൾ
മറ്റു രേഖകൾ പരിശോധിക്കാതെ വീടുകൾ വാടകയ്ക്ക് നൽകുന്നത് അവരെ തന്നെ ഭാവിയിൽ നിയമക്കുരുക്കിൽ എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.

വിദേശികൾക്ക് വീടുകൾ വാടകയ്ക്ക് നൽകിയാൽ, വാടകക്കാരുടെ വിവര രേഖകൾ അടക്കം വാടക വിവരങ്ങൾ അധികാര പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ട്. എന്നാൽ സാധാരണ വീട്ടുടമകൾ ഇത് പാലിക്കാറില്ല.

വീടുകൾ വാടകയ്ക്ക് നൽകുന്നതിനു മുൻപ് വാടകക്കാരുടെ തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ, വിദേശ പൗരന്മാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ പാസ്പോർട്ട്, താമസത്തിന്റെ ഉദ്ദേശവും ലക്ഷ്യങ്ങളും അടങ്ങുന്ന വിവരങ്ങൾ, ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ അടക്കം വാടക കരാറിനോടൊപ്പം വീട്ടുടമ സൂക്ഷിക്കേണ്ടതാണ് എന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us