കാസറഗോഡ് ഗ്രാമങ്ങളിലെ കന്നഡ പേരുകൾ മാറ്റാൻ പദ്ധതിയില്ല.

ബെംഗളൂരു: കാസറഗോഡ് ജില്ലയിലെ ഗ്രാമങ്ങളുടെ പേര് മാറ്റാൻ കേരള സർക്കാർ ഒരു ശ്രമവും നടത്തുന്നില്ലെന്ന് വ്യക്തമാക്കി കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് കത്ത് നൽകി. കസറഗോഡ് ജില്ലയിലെ പ്രാദേശിക ഭരണകൂടം കന്നഡ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞ നിരവധി ഗ്രാമങ്ങളുടെ പേരുകൾ മലയാളം ഭാഷയിൽ ആക്കി മാറ്റാനുള്ള നിർദ്ദേശം കൊണ്ടുവന്നതായി ഉയർന്ന ആരോപണം വൻ വിവാദത്തിലായി. അത്തരമൊരു പദ്ധതി കേരളം നിഷേധിച്ചതായും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ ചിലർ അടിസ്ഥാനരഹിതമായ അഭ്യൂഹം പ്രചരിപ്പിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഈ…

Read More

നന്ദി ഹിൽസിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു.

ബെംഗളൂരു: ജനക്കൂട്ടത്തെ തടയുന്നതിനും കോവിഡ് -19 കേസുകളുടെ പുതിയ വളർച്ച തടയുന്നതിനുമായി ചിക്കബല്ലാപുര ജില്ലാ ഭരണകൂടം ബെംഗളൂരു നിവാസികളുടെ വാരാന്ത്യ ലക്ഷ്യസ്ഥാനമായ നന്ദി ഹിൽസിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ തിങ്കളാഴ്ച രാവിലെ 6 വരെയാണ് ഈ നിരോധനം. ജൂലൈ 10 മുതൽ സംസ്ഥാന സർക്കാർ ലോക്ക്ഡൗണിൽ ഇളവികൾ വരുത്തിയതോടെ വൻ ജനത്തിരക്കായിരുന്നു നന്തി ഹിൽസിൽ അനുഭവപെട്ടിരുന്നത്. 2020 സെപ്റ്റംബറിൽ, ആദ്യ ലോക്ക് ഡൗണിനു ശേഷം നന്തി ഹിൽസ് തുറന്നപ്പോൾ 15,000 ത്തോളം ആളുകൾ ആദ്യ ആഴ്ചയ്ക്കുള്ളിൽ എത്തിയതായി റിപ്പോർട്ടുണ്ട്.…

Read More

നഗരത്തിലെ ട്രാഫിക് ലംഘനങ്ങളുടെ പുതുക്കിയ പിഴയുടെ വിവരങ്ങൾ ഇവിടെ വായിക്കാം

ബെംഗളൂരു: ബെംഗളൂരു ട്രാഫിക് പോലീസ് (ബിസിപി) ട്രാഫിക് ലംഘനങ്ങൾക്കു ചുമത്തിയിരുന്ന പിഴകൾ വീണ്ടും പുതുക്കി. പുതുക്കിയ പിഴകൾ ചുവടെ. ഹെൽമെറ്റ് ഇല്ലാതെയുള്ള യാത്ര – 500 രൂപ. പിൻസീറ്റിലെ യാത്രക്കാരന് ഹെൽമെറ്റ് ഇല്ലെങ്കിൽ – 500 രൂപ. സീറ്റ് ബെൽറ്റ് ദരിക്കാതെ യുള്ള യാത്ര – 500 രൂപ. മൊബൈൽ ഫോൺ ഉപയോഗിച്ച് വണ്ടി ഓടിച്ചാൽ – 1000 രൂപ. എമർജൻസിയിൽ പോകുന്ന വാഹനങ്ങൾക്ക് വഴി ഒരുക്കിയില്ലെങ്കിൽ – 1000 രൂപ സൈലന്റ് സോണുകളിൽ ഹോൺ ഉപയോഗിച്ചാൽ – 1000 രൂപ ബെംഗളൂരു വെസ്റ്റ്…

Read More

കേരള എസ് എസ് എൽ സി പരീക്ഷാഫലം ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കുന്നു. ലൈവ് വീഡിയോ ഇവിടെ കാണാം.

തിരുവനന്തപുരം: 2021 എസ്.എസ്.എല്‍.സി പരീക്ഷാഫലവും, ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേയേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നീ പരീക്ഷകളുടെ ഫലവും ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പി.ആർ.ഡി ചേമ്പറിൽ വെച്ച് പ്രഖ്യാപിക്കുന്നു.   കൃത്യം 3 മണിക്ക് താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്നതാണ്. 1. http://keralapareekshabhavan.in 2. https://sslcexam.kerala.gov.in 3. www.results.kite.kerala.gov.in 4. http://results.kerala.nic.in 5. www.prd.kerala.gov.in 6. www.sietkerala.gov.in http://sslchiexam.kerala.gov.in എസ്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട്, റ്റി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:/thslchiexam.kerala.gov.in എന്ന വെബ്സൈറ്റിലും, ടി.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://thslcexam.kerala.gov.in എന്ന വെബ്സൈറ്റിലും…

Read More

“കേരള ബാങ്ക്” 300 കോടിയുടെ കരാർ നഗരത്തിലെ പ്രമുഖ കമ്പനിക്ക്.

ബെംഗളൂരു : കേരള സംസ്ഥാനത്തിൻ്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്ക് സമ്പൂർണമായി കമ്പ്യൂട്ടർ വൽക്കരിക്കുന്നതിനായുള്ള 300 കോടിയുടെ കരാർ വിപ്രോക്ക് ലഭിച്ചു. ഇൻ്റെർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി, എല്ലാ ബാങ്കുകളുടെയും എ.ടി.എം കാർഡ് ഉപയോഗിക്കാൻ കഴിയുന്ന എ.ടി.എമ്മുകൾ തുടങ്ങിയ നിരവധി സേവനങ്ങൾ ആണ് ഈ ഒരു കരാറിലൂടെ കേരള ബാങ്ക് ലക്ഷ്യമിടുന്നത്. സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് വിദ്യാഭ്യാസം നേടി വിദേശത്തേക്ക് ജോലിക്ക് പോകുന്നവരുടെ നിക്ഷേപങ്ങൾ പോകുന്നത് മറ്റു ബാങ്കുകളിലേക്കാണ് എന്ന കേരള സർക്കാറിൻ്റെ നിരീക്ഷണത്തെ തുടർന്നാണ് ഇത്തരം ഒരു നീക്കം.…

Read More

യുപി മോഡൽ ജനസംഖ്യാ നിയന്ത്രണ – നയ രൂപീകരണ സാധ്യത

ബെംഗളൂരു: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം സംസ്ഥാനത്തെ ജനസംഖ്യാ നിയന്ത്രണ നയം 2021- 2030 പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചൂവടുപിടിച്ച് സമാനമായ നയ രൂപീകരണത്തിന് കർണാടക സർക്കാർ ആലോചിക്കുന്നതായ സൂചനകൾ പുറത്തുവന്നു. ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി, യുപിയിൽ സ്വീകരിച്ച നയം വിശദമായി പഠിക്കും എന്നും സുദീർഘവും കാര്യക്ഷമവുമായ ചർച്ചകൾക്കുശേഷം ഇതേ തരത്തിലുള്ള നയ രൂപീകരണത്തിന് സംസ്ഥാനവും ശ്രമിക്കുമെന്നും സംസ്ഥാന നിയമ കാര്യവകുപ്പ് മന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. യുപിയിൽ രൂപംകൊടുത്ത ജനസംഖ്യ നയം,  രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സർക്കാർ ജോലികൾക്കായി…

Read More

കൂടുതൽ ഇളവുകൾ ഉടൻ;രാത്രി കർഫ്യൂ പിൻവലിച്ചേക്കും.

ബെംഗളൂരു : കോവിഡ് മഹാമാരിയുടെ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ  ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. രോഗവ്യാപനത്തിൻ്റെ തോത് കുറഞ്ഞതിനാൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് നേരത്തെ കോവിഡ് സാങ്കേതികസമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുള്ള ജില്ലകളിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാനാണ് സാധ്യത. ഈ മാസം 5 നാണ് ഏറ്റവും അവസാനമായി ലോക്ക് ഡൗൺ ഇളവുകൾ മുഖ്യമന്ത്രി യെദിയൂരപ്പ പ്രഖ്യാപിച്ചത്. രണ്ട് ആഴ്ചത്തേക്കായിരുന്നു അതിൻ്റെ കാലാവധി, വരുന്ന തിങ്കളാഴ്ചയോടെ നിലവിലെ അൺലോക്ക് നിർദ്ദേശങ്ങളുടെ സമയം അവസാനിക്കും.…

Read More

സബർബൻ ട്രെയിനുകൾ നാളെ മുതൽ

ബെംഗളൂരു:കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്നു നിർത്തിവച്ചിരുന്ന സബേർബൻ (മെമു) ട്രെയിൻ സർവീസുകൾ നാളെ (ജൂലൈ 15- വ്യാഴാഴ്ച ) മുതൽ പുനരാരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ബൈയ്യപ്പനഹള്ളി – ഹൊസൂർ, കെ എസ് ആർ ബെംഗളൂരു – ഹൊസൂർ,  കെഎസ്ആർ ബെംഗളൂരു – മാരിക്കുപ്പം എന്നീ ട്രെയിനുകൾ ആണ് നാളെ മുതൽ ഓടിത്തുടങ്ങുന്നത്. ഇതോടൊപ്പം മാരിക്കുപ്പത്തുനിന്ന് ബംഗാരപേട്ടക്കു ഒരു പുതിയ ട്രെയിനും തുടങ്ങുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. ബംഗാരപേട്ടയിൽനിന്നു കുപ്പതേക്കും കുപ്പത്ത് നിന്ന് ബംഗളൂരു സിറ്റി യിലേക്കും ആഴ്ചയിലൊരിക്കൽ ഈ ട്രെയിൻ ഉണ്ടാവും. ബാനസവാടി –  ബംഗാരപേട്ട…

Read More

നഗരത്തിലെ പബ്ബുകൾ ഉടൻ തുറക്കുമെന്ന് സൂചന

ബെംഗളൂരു : ലോക്ക്ഡൗണിനു ശേഷം ഘട്ടംഘട്ടമായി തുറക്കുന്ന കർണാടകയിൽ ജൂലൈ 19 മുതൽ രാത്രി രാത്രി കാല കർഫ്യൂ നീക്കം ചെയ്യുന്നതിനോടൊപ്പം പബ്ബുകൾ തുറക്കാനും സാധ്യത തെളിയുന്നു. കോവിഡ് -19 അവസ്ഥയെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെസാങ്കേതിക ഉപദേശക സമിതി കുറഞ്ഞ പോസിറ്റിവിറ്റി നിരക്ക് ഉള്ള സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ ശുപാർശ ചെയ്യുന്നു. പോസിറ്റിവിറ്റി നിരക്ക് കുറവുള്ള ജില്ലകളിൽ കൂടുതൽ ഇളവുകൾക്ക് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അനുകൂലമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സമിതിയുടെ ശുപാർശകൾ ചർച്ച ചെയ്യുന്നതിനായി ജൂലൈ 16 വെള്ളിയാഴ്ചയോ ജൂലൈ…

Read More

കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 10,331 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ 871, കോട്ടയം 826, കാസര്‍ഗോഡ് 657, പത്തനംതിട്ട 550, വയനാട് 436, ഇടുക്കി 239 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More
Click Here to Follow Us