“കേരള ബാങ്ക്” 300 കോടിയുടെ കരാർ നഗരത്തിലെ പ്രമുഖ കമ്പനിക്ക്.

ബെംഗളൂരു : കേരള സംസ്ഥാനത്തിൻ്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്ക് സമ്പൂർണമായി കമ്പ്യൂട്ടർ വൽക്കരിക്കുന്നതിനായുള്ള 300 കോടിയുടെ കരാർ വിപ്രോക്ക് ലഭിച്ചു.

ഇൻ്റെർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി, എല്ലാ ബാങ്കുകളുടെയും എ.ടി.എം കാർഡ് ഉപയോഗിക്കാൻ കഴിയുന്ന എ.ടി.എമ്മുകൾ തുടങ്ങിയ നിരവധി സേവനങ്ങൾ ആണ് ഈ ഒരു കരാറിലൂടെ കേരള ബാങ്ക് ലക്ഷ്യമിടുന്നത്.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് വിദ്യാഭ്യാസം നേടി വിദേശത്തേക്ക് ജോലിക്ക് പോകുന്നവരുടെ നിക്ഷേപങ്ങൾ പോകുന്നത് മറ്റു ബാങ്കുകളിലേക്കാണ് എന്ന കേരള സർക്കാറിൻ്റെ നിരീക്ഷണത്തെ തുടർന്നാണ് ഇത്തരം ഒരു നീക്കം.

മൊബൈൽ – ഇൻറർനെറ്റ് ബാങ്കിങ്ങുകൾ തുടങ്ങുന്നതോടെ കേരളത്തിൽ നിന്ന് വിദേശത്തുള്ള ആളുകൾക്കും പുതിയ അക്കൗണ്ട് തുറക്കാനും ഓൺലൈൻ ബാങ്കിംഗ് നടത്താനും കഴിയും എന്ന നിഗമനത്തിലാണ് അടിമുടി മാറ്റം വരുത്താൻ ലക്ഷ്യമിട്ടുള്ള ഈ പ്രൊഫഷണൽ സമീപനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു
[masterslider id="10"]

Related posts