സബർബൻ ട്രെയിനുകൾ നാളെ മുതൽ

ബെംഗളൂരു:കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്നു നിർത്തിവച്ചിരുന്ന സബേർബൻ (മെമു) ട്രെയിൻ സർവീസുകൾ നാളെ (ജൂലൈ 15- വ്യാഴാഴ്ച ) മുതൽ പുനരാരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.

ബൈയ്യപ്പനഹള്ളി – ഹൊസൂർ, കെ എസ് ആർ ബെംഗളൂരു – ഹൊസൂർ,  കെഎസ്ആർ ബെംഗളൂരു – മാരിക്കുപ്പം എന്നീ ട്രെയിനുകൾ ആണ് നാളെ മുതൽ ഓടിത്തുടങ്ങുന്നത്.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

ഇതോടൊപ്പം മാരിക്കുപ്പത്തുനിന്ന് ബംഗാരപേട്ടക്കു ഒരു പുതിയ ട്രെയിനും തുടങ്ങുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

ബംഗാരപേട്ടയിൽനിന്നു കുപ്പതേക്കും കുപ്പത്ത് നിന്ന് ബംഗളൂരു സിറ്റി യിലേക്കും ആഴ്ചയിലൊരിക്കൽ ഈ ട്രെയിൻ ഉണ്ടാവും.

ബാനസവാടി –  ബംഗാരപേട്ട ട്രെയിൻ ജൂലൈ 17 നും ബംഗാരപേട്ടയിൽ നിന്ന് ബാനസവാഡി ക്കുള്ള ട്രെയിൻ ജൂലൈ 18നും ആഴ്ചയിലൊരിക്കൽ എന്ന നിലയിൽ സർവീസും തുടങ്ങുമെന്നും അറിയിപ്പിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
[masterslider id="10"]

Related posts