കൂടുതൽ ഇളവുകൾ ഉടൻ;രാത്രി കർഫ്യൂ പിൻവലിച്ചേക്കും.

ബെംഗളൂരു : കോവിഡ് മഹാമാരിയുടെ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ  ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നതായി സൂചന.

രോഗവ്യാപനത്തിൻ്റെ തോത് കുറഞ്ഞതിനാൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് നേരത്തെ കോവിഡ് സാങ്കേതികസമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുള്ള ജില്ലകളിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാനാണ് സാധ്യത.

  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഈ മാസം 5 നാണ് ഏറ്റവും അവസാനമായി ലോക്ക് ഡൗൺ ഇളവുകൾ മുഖ്യമന്ത്രി യെദിയൂരപ്പ പ്രഖ്യാപിച്ചത്.

രണ്ട് ആഴ്ചത്തേക്കായിരുന്നു അതിൻ്റെ കാലാവധി, വരുന്ന തിങ്കളാഴ്ചയോടെ നിലവിലെ അൺലോക്ക് നിർദ്ദേശങ്ങളുടെ സമയം അവസാനിക്കും. അതിന് മുൻപായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടുത്ത 2-3 ദിവസങ്ങളിലെന്നെങ്കിലും യോഗം ചേരുകയും തീരുമാനമെടുക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത തിങ്കളാഴ്ച്ച മുതൽ പുതിയ ഇളവുകൾ നിലവിൽ വന്നേക്കും. രാത്രി കർഫ്യൂ ഒഴിവാക്കുന്ന കാര്യം സർക്കാറിൻ്റെ പരിഗണനയിൽ ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
[masterslider id="10"]

Related posts