തീരപ്രദേശങ്ങളിൽ കനത്ത മഴ; റോഡ് ഗതാഗതം തടസ്സപെട്ടു

ബെംഗളൂരു: കർണാടകയിലെ നിരവധി തീരപ്രദേശങ്ങളിൽ ഞായറാഴ്ച തുടർച്ചയായി മഴ പെയ്തു. ഉഡുപ്പി, ദക്ഷിണ കന്നഡ, മറ്റ് ജില്ലകളിലെ നിരവധി റോഡുകളും പാർപ്പിട പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ട്രെയിൻ ഗതാഗതമുൾപ്പടെ തടസപ്പെട്ടു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും വെള്ളം കവിഞ്ഞൊഴുകിയതിനാൽ ചേല്യാഡ്ക പാലത്തിലെ വാഹനങ്ങളുടെ ചലനം നിർത്തിവച്ചു. വാഹനസഞ്ചാരം സാധ്യമല്ലാത്തതിനാൽ, ശനിയാഴ്ച മഴ തുടങ്ങിയതോടെ അജിക്കല്ലു, ഗുമ്മറ്റഗഡ്ഡെ, കപിക്കാട് , ഒലതഡ്ക തുടങ്ങി നിരവധി ഗ്രാമങ്ങളിലെ താമസക്കാർ വാരാന്ത്യത്തിൽ യാത്ര ചെയ്യാനാകാതെ കുടുങ്ങി. തീരദേശ കർണാടകയിലെ പല റോഡുകളും വെള്ളപ്പൊക്കത്തിൽ മുങ്ങി. സർക്കാർ കണക്കുകൾ പ്രകാരം,…

Read More

സിദ്ധരാമയ്യ ഇന്ന് ഹൈ കമാന്റിനെ കാണും

ബെംഗളൂരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ഇന്ന് ദില്ലിയിലേക്ക് പുറപ്പെടും. അനൗദ്യോഗിക വിവരം അനുസരിച്ചു അദ്ദേഹം ഇന്ന് ദില്ലിയിലെത്തി വിവിധ നേതാക്കളെ കാണുമെന്നും പാർട്ടി പ്രസിഡന്റ് ശ്രിമതി സോണിയ ഗാന്ധിയെ ചൊവ്വാഴ്ച സന്ദർശിക്കും. ശ്രി ഡി കെ ശിവകുമാർ ജൂലൈ 26 ന് ദില്ലി സന്ദർശിക്കുമെന്നു ഞായറാഴ്ച ബാഗൽകോട്ടിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരുടെയും കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാക്കളുടെയും ദേശീയ തലത്തിലുള്ള യോഗം ഉടൻ ഉണ്ടാകും. എ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടിയുടെ കർണാടകയും ചുമതലയുള്ള രൺദീപ്…

Read More

നഗരത്തിൽ ചിലയിടങ്ങളിൽ ഇന്ന് വൈകിട്ട് 6.30 വരെ വൈദ്യതി മുടങ്ങും

ബെംഗളൂരു: ജയനഗർ സബ് ഡിവിഷന്റെ പരിധിയിൽ വരുന്ന മേഖലകളിൽ ചിലയിടങ്ങളിൽ ഇന്ന് വൈകുന്നേരം 6.30 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു. ബാധിച്ച പ്രദേശങ്ങൾ ഇവയാണ്: എസ് 2 ഉപവിഭാഗം: ബിഎംടിസി, സുധാം നഗർ, സിദ്ധയ്യ റോഡ് രാവിലെ 10 മുതൽ വൈകുന്നേരം 6.30 വരെ. എസ് 6: എലിറ്റ, അസ്തലക്ഷ്മി ലേയൗട്, പുട്ടനഹള്ളി, കെ.ആർ. ലേയൗട്; എസ് 9 പദ്മനാഭനഗർ, എസ് 9 ഓഫീസ്, റിംഗ് റോഡ്, 27 മെയ്ൻ റോഡ്, യരബ്നഗർ മെയിൻ…

Read More

യെദിയൂരപ്പ ഡൽഹിക്കു കൊണ്ട് പോയ ബാഗുകളിൽ എന്ത്! കുമാരസ്വാമി

ബെംഗളൂരു: വെള്ളിയാഴ്ച ബംഗളുരുവിൽ നിന്ന് പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ യെദിയൂരപ്പയും മക്കളായ രാഘവേന്ദ്ര, വിജയേന്ദ്ര എന്നിവരും ഡൽഹി യാത്രയിൽ കയ്യിൽ കരുതിയിന്ന ആറ് ബാഗുകളിൽ എന്തായിരുന്നെന്നു ആരാഞ്ഞു കുമാരസ്വാമി. ഈ ബാഗുകളിൽ നിറയെ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളുടെ വിവരങ്ങൾ അടങ്ങിയ രേഖകൾ ആയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ഈ ഡൽഹി യാത്രയിൽ പ്രധാനമന്ത്രിയുമായും മറ്റു നേതാക്കളുമായും യെദിയൂരപ്പ കൂടിക്കാഴ്ച നടത്തി. ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ ആ ബാഗുകളിൽ നിറയെ പ്രധാനമന്ത്രിക്കുള്ള സമ്മാനങ്ങൾ ആയിരുന്നോ എന്നും എന്നും വ്യെക്തമാക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.

Read More

ബെംഗളൂരു- കണ്ണൂർ കെ എസ് ആർ ടി സി ബസ് അപകടത്തിൽ പെട്ടു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കണ്ണൂർ മാക്കൂട്ടം ചുരത്തിൽ കർണാടക ആർടിസി ബസ് അപകടത്തിൽ പെട്ട് നിരവധി യാത്രക്കാർക്ക് പരുക്ക്. ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരാവസ്ഥയിലായിരുന്ന ഡ്രൈവർ പിന്നീട് മരിച്ചു. പരുക്കേറ്റവരെ കൊടഗ് ജില്ലയിലെ വീരാജ് പേട്ടയിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കർണാടക ആർടിസിയുടെ സ്ലീപ്പർ കോച്ച് ബസ്സാണ് മാക്കൂട്ടം ചുരത്തിൽ മെതിയടി പാറക്ക് സമീപം അപകടത്തിൽ പെട്ടത്. പെരുമ്പാടി ചെക്ക് പോസ്റ്റ് കഴിഞ്ഞ് മെതിയടി പാറ ഹനുമാൻ സ്വാമി…

Read More

വൻ സ്ഫോടകവസ്തുക്കൾ പോലീസ് പിടിച്ചെടുത്തു

ബെംഗളൂരു: മൈസൂറിന് സമീപം മാണ്ട്യക്കടുത്ത് പാണ്ഡവപുരയിലെ ബേബി ബെട്ട പ്രദേശത്തെ ക്വാറിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ മുപ്പതിൽ അധികം സ്ഫോടനവസ്തുക്കളും ജെലാറ്റിൻ സ്റ്റിക്കുകളും കണ്ടെത്തി. പോലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കനത്ത മഴയെ തുടർന്ന് ചെളി പിടിച്ച പ്രദേശത്താണ് സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്തു പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ ക്വാറിയുടെ ഉടമ ആരെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

Read More

കർണാടകയിലെ ആക്റ്റീവ് കോവിഡ് കേസുകൾ കുറയുന്നു

ബെംഗളൂരു: രണ്ടു മാസം കൊണ്ട് കർണാടകയിൽ ആറുലക്ഷം ആയിരുന്ന ആക്റ്റീവ് കോവിഡ് കേസുകൾ ഇപ്പൊ മുപ്പത്തിനായിരത്തിൽ താഴെ ആയി കുറഞ്ഞു. കോവിഡ് രണ്ടാം തരംഗം മൂർദ്ധന്യാവസ്ഥയിൽ ആയിരുന്നപ്പോൾ ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം ആറു ലക്ഷത്തിനു മുകളിൽ ആയിരുന്നു, എന്നാൽ ഇപ്പോൾ മുപ്പത്തിനായിരത്തിൽ താഴെ എന്നത് ആശ്വാസം നൽകുന്ന ഒന്നാണ്. നഗരത്തിലും ഒരു ദിവസം മുപ്പതിനായിരം വരെ ഉണ്ടായിരുന്ന കോവിഡ് കേസുകൾ ഇപ്പോൾ അഞ്ഞൂറിൽ താഴെ മാത്രമാണ്. കോവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞത് കൊണ്ട് തന്നെ കോവിഡ് മരണങ്ങലും സംസ്ഥാനത്തു ഗണ്യമായി കുറഞ്ഞു. ഒരു…

Read More

ഹെഡ് കോൺസ്റ്റബിൾ മാർക്കും കേസ് ചാർജ് ചെയ്യാം.

ബെംഗളൂരു: ഏതൊരു പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്യാൻ പോകുന്ന വേളയിൽ ആ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ അല്ലെങ്കിൽ എസ്ഐ ഇല്ല എങ്കിൽ അവിടത്തെ ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ള പോലീസുകാർക്ക് കേസ് രജിസ്റ്റർ ചെയ്യാം. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർ വിസമ്മതിച്ചാൽ നിങ്ങൾക്ക് സോഷ്യൽ മീഡിയ വഴിയോ നേരിട്ടോ ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകാമെന്നും കമ്മിഷണർ പൊതുജനങ്ങളുമായുള്ള ഓൺലൈൻ സംവാദ പരുപാടിക്കിടയിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കമ്മീഷണറുടെ ലൈവ് വീഡിയോ കാണാം, https://t.co/1xbTxRuiCK — ಬೆಂಗಳೂರು ನಗರ ಪೊಲೀಸ್‌ BengaluruCityPolice…

Read More

സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്നുമുതൽ

ബെംഗളൂരു: കോവിഡ് പശ്ചാത്തലത്തിൽ ഇതാദ്യമായിട്ടാണ് പുതിയ രീതിയിൽ രണ്ടു ദിവസങ്ങളിലായി എസ് എസ് എൽ സി പരീക്ഷകൾ നടത്തുന്നത്. ഉത്തരങ്ങൾ തിരഞ്ഞെടുക്കാൻ കഴിയുന്ന ഒബ്ജക്റ്റീവ് രീതിയിലുള്ള ചോദ്യങ്ങളാണ് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്നും ഈ മാസം 22 നും രാവിലെ 10.30 മുതൽ ഉച്ചക്ക് 1.30 വരെയാണ് പരീക്ഷാ സമയം. ആദ്യദിനം ശാസ്ത്രം, കണക്ക്, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളുടെ പരീക്ഷയാണ്. ഈ മാസം 22 ന് നടക്കുന്ന രണ്ടാം ദിവസത്തെ പരീക്ഷ ഭാഷാ വിഷയങ്ങൾ ആണ്. പരീക്ഷയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.…

Read More

ബിഎംടിസി ബസ് ഡ്രൈവർക്ക് ക്രൂര മർദ്ദനം

ബെംഗളൂരു: ബിഎംടിസി ദീപാഞ്ജലി നഗർ ബസ്സ് ഡിപ്പോയിലെ ഡ്രൈവർ ആയ ചന്നപ്പ (47) വേഗത കുറിച്ചായിരുന്നു ബസ്സ് ഓടിച്ചിരുന്നത് എന്നാരോപിച്ചു പിന്നാലെ വന്ന കാറിലെ ഡ്രൈവർ ബനശങ്കരി ജംഗ്ഷനിൽ വണ്ടി നിർത്തി ഇരുമ്പു വടി കൊണ്ട് ചിന്നപ്പയെ മർദിച്ചു. ട്രാഫിക് തിരക്കുള്ളതിനാൽ വിജയനഗര ഭാഗത്തേക്ക് പോകാൻ പതിയെ തിരിക്കാൻ തുടങ്ങിയ സമയത്തായിരുന്നു പിന്നിൽ നിന്ന് വന്ന കാറുകാരന്റെ ആക്രമണം. തുടർന്ന് മറ്റു യാത്രക്കാരും അവിടെ ഉണ്ടായിരുന്ന നാട്ടുകാരും ചേർന്ന് ഇവരെ ഒത്തുതീർപ്പാക്കി വിട്ടെങ്കിലും വീണ്ടും കാറുകാരൻ ബസ്സിനെ പിന്തുടർന്നു വന്നു മർദ്ദനം തുടരുകയായിരുന്നു. ചന്നപ്പ…

Read More
Click Here to Follow Us