കർണാടകയിലെ ആക്റ്റീവ് കോവിഡ് കേസുകൾ കുറയുന്നു

ബെംഗളൂരു: രണ്ടു മാസം കൊണ്ട് കർണാടകയിൽ ആറുലക്ഷം ആയിരുന്ന ആക്റ്റീവ് കോവിഡ് കേസുകൾ ഇപ്പൊ മുപ്പത്തിനായിരത്തിൽ താഴെ ആയി കുറഞ്ഞു.

കോവിഡ് രണ്ടാം തരംഗം മൂർദ്ധന്യാവസ്ഥയിൽ ആയിരുന്നപ്പോൾ ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം ആറു ലക്ഷത്തിനു മുകളിൽ ആയിരുന്നു, എന്നാൽ ഇപ്പോൾ മുപ്പത്തിനായിരത്തിൽ താഴെ എന്നത് ആശ്വാസം നൽകുന്ന ഒന്നാണ്.

നഗരത്തിലും ഒരു ദിവസം മുപ്പതിനായിരം വരെ ഉണ്ടായിരുന്ന കോവിഡ് കേസുകൾ ഇപ്പോൾ അഞ്ഞൂറിൽ താഴെ മാത്രമാണ്. കോവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞത് കൊണ്ട് തന്നെ കോവിഡ് മരണങ്ങലും സംസ്ഥാനത്തു ഗണ്യമായി കുറഞ്ഞു. ഒരു ദിവസം അമ്പതിൽ താഴെ മരണങ്ങൾ മാത്രമാണ് സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യുന്നത്.

  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം

മൂന്നാം തരംഗത്തിനെ നേരിടാൻ ആരോഗ്യ മേഖല സജ്ജമായി കഴിഞ്ഞു. വാക്‌സിൻ വിതരണം ദിനംതോറും കൂടുതൽ പേരിൽ എത്തിക്കാൻ ആരോഗ്യ പ്രവർത്തകർ ക്രിയാത്മകമായി തന്നെ ശ്രെമിക്കുന്നുണ്ട്. ഓഗസ്റ്റ് അവസാനത്തോട് കൂടി കോവിഡ് മൂന്നാം തരംഗത്തിന് സാദ്ധ്യതകൾ ഉള്ളതായി വിദഗ്ധർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
[masterslider id="10"]

Related posts