അന്യസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരെ നിരീക്ഷിക്കാൻ സംവിധാനം.

ബെംഗളൂരു : നഗര ജില്ലയിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരുടെ എണ്ണം കൂടുകയാണ്, ഈ സാഹചര്യത്തിൽ ചെക്ക് പോസ്റ്റുകളിലും വിമാന ത്താവളങ്ങളിലും റെയിൽവേ സ്‌റ്റേഷനുകളിലും ഇവരെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. തമിഴ്നാട് അതിർത്തിയായ അത്തിബെലെ വഴി എത്തുന്നവരെ ഇടവിട്ട് കോവിഡ് ടെസ്റ്റിന് വിധേയരാക്കും എന്ന് ബി.ബി.എം.പി.അറിയിച്ചു. റാപ്പിഡ് ആൻ്റിജൻ പരിശോധനായാണ് റാൻഡം ആയി നടത്തുക. മൈസൂരുവിൽ ലോക്ക് ഡൗൺ തുടരുന്നതിനാൽ കേരളത്തിൽ നിന്ന് ബന്ദിപ്പുർ അതിർത്തി വഴി നിയമപരമായി നഗരത്തിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. റെയിൽവേ സ്റ്റേഷനുകളിലും…

Read More

ഐലൻഡ് എക്‌സ്‌പ്രസിൽ മദ്യം കടത്തിയ മലയാളി യുവതികൾ പിടിയിൽ

ബെംഗളൂരു: നഗരത്തിൽ നിന്ന് ഐലൻഡ് എക്‌സ്‌പ്രസിൽ നാട്ടിലേക്ക് മദ്യം കടത്തിയ മലയാളി യുവതികൾ റെയില്‍വേ പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ ദീപി (33), ഷീജ (23) എന്നിവരാണ് കര്‍ണാടക നിര്‍മിത വിദേശ മദ്യവുമായി പോലീസിന്റെ പിടിയിലായത്. ലോക്ഡൗണ്‍ കാല വില്‍പ്പന ലക്ഷ്യമാക്കിയാണ് ഇവർ തീവണ്ടിയില്‍ മദ്യം കടത്തിയത്. സ്ത്രീകളെ ഉപയോഗിച്ച്‌ മദ്യകടത്ത് നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് 750 മി. ലിറ്ററിന്‍റെ നാല് തരത്തിലുള്ള 62 കുപ്പി മദ്യശേഖരം കണ്ടെത്തിയത്. കുറഞ്ഞ വിലയില്‍ ഇവിടെ നിന്നും…

Read More

നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു !

ബെംഗളൂരു: നഗരത്തിൽ ലോക്ക് ഡൗൺ തീരുന്ന 14 മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവിൽ കോവിഡ് മാനദണ്ഡങ്ങൾ ഇളവ് വരുത്തുകയും എന്നാൽ രാത്രി കർഫ്യൂവും വാരാന്ത്യ കർഫ്യൂവും നിലനിർത്തുന്നതിലേക്കായാണ് 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാത്രി കർഫ്യൂ രാത്രി 7 മുതൽ എല്ലാ ദിവസവും അടുത്ത ദിവസം രാവിലെ 5 മണി വരെ നിലനിൽക്കും. വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച്ച വൈകുന്നേരം 7 മുതൽ അടുത്ത തിങ്കളാഴ്ച രാവിലെ 5 വരെ തുടരുമെന്നും ഓർഡറിൽ പറയുന്നു.

Read More

ആകെ ആക്റ്റീവ് കേസുകൾ 2 ലക്ഷത്തിന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 9785 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.21614 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.61 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 21614 ആകെ ഡിസ്ചാര്‍ജ് : 2532719 ഇന്നത്തെ കേസുകള്‍ : 9785 ആകെ ആക്റ്റീവ് കേസുകള്‍ : 191796 ഇന്ന് കോവിഡ് മരണം : 144 ആകെ കോവിഡ് മരണം : 32788 ആകെ പോസിറ്റീവ് കേസുകള്‍ : 2757324 ഇന്നത്തെ പരിശോധനകൾ…

Read More

മണിചെയിന്‍ തട്ടിപ്പ്: മലയാളിയായ ഡയറക്ടർ അറസ്റ്റിലായിട്ടും വീണ്ടും ആളുകളെ ചേർക്കാൻ ക്യാംപെയിന്‍ സജീവം

ബെംഗളൂരു: നഗരത്തിൽ ഓണ്‍ലൈന്‍ മണിചെയിന്‍ തട്ടിപ്പ് നടത്തിയെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയ ജാ ലൈഫ്‌സ്‌റ്റൈല്‍ കമ്ബനി വീണ്ടും ആളുകളെ ചേര്‍ക്കാനായി സമൂഹമാധ്യമങ്ങളിലൂടെ ക്യാംപെയിനുമായി സജീവമായി രംഗത്ത്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം സ്വമേധയാ കേസെടുത്ത് കമ്ബനി ഡയറക്ടറായ മലയാളിയും വിമുക്തഭടനുമായ കെ വി ജോണിയെ അറസ്റ്റ് ചെയ്തിട്ടും പ്രവര്‍ത്തനം തുടരുന്നു. നിലവിലുള്ള നിയമ നടപടികള്‍ ഉടന്‍ അവസാനിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയാണ് കമ്പനി ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്. പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ് അറസ്റ്റിലായ കമ്പനി ഡയറക്ടര്‍ കെ വി ജോണി. ആയിരത്തിലധികം രൂപ…

Read More

നഗരത്തിൽ മഴക്കാലത്ത് ഇനി വെള്ളപ്പൊക്കത്തെ പേടിക്കേണ്ട

ബെംഗളൂരു: നഗരത്തിൽ മഴക്കാലത്ത് കനാലുകൾ നിറഞ്ഞുകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാകുന്നത് ഒഴിവാക്കാൻ ആധുനിക സംവിധാനവുമായി സംസ്ഥാന പ്രകൃതി ദുരന്ത നിവാരണകേന്ദ്രം. കനാലുകൾ നിറഞ്ഞുകവിഞ്ഞ് വെള്ളപ്പൊ ക്കമുണ്ടാകുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകുന്ന സെൻസറുകളാണ് സ്ഥാപിക്കുന്നത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന സെൻസറുകൾ കനാലുകളിൽ അപകടമാംവിധം വെള്ളംപൊങ്ങിയാൽ ബി.ബി.എം.പി.ക്ക്‌ മുന്നറിയിപ്പുനൽകും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസുമായി സഹകരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ 28 സെൻസറുകൾ വിവിധ കനാലുകളിൽ സ്ഥാപിച്ചിട്ടുണ്ട്. വൃഷഭവതി, ഹെബ്ബാൾ, കോറമംഗല എന്നിവിടങ്ങളിലെ കനാലുകളിലാണ് സെൻസറുകൾ സ്ഥാപിച്ചത്. നഗരത്തിൽ 209 വെള്ളപ്പൊക്ക സാധ്യതാ മേഖലകളുണ്ട്‌. അതിനാൽ കൂടുതൽ കനാലുകളിൽ സെൻസറുകൾ സ്ഥാപിക്കാനാണ് ശ്രമം. സെൻസറുകൾ…

Read More

കോവിഡ് രോഗികളെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രി ഈടാക്കിയത് ദശലക്ഷങ്ങൾ

ബെംഗളൂരു: കോവിഡ് രോഗികളെ പിഴിഞ്ഞ് കഗ്ഗദാസപുരയിലെ സ്വകാര്യ ആശുപത്രി ഈടാക്കിയത് ദശലക്ഷങ്ങൾ. കഗ്ഗദാസപുരയിലെ കംഫർട്ട് ആശുപത്രിയാണ് നൂറോളം രോഗികളിൽ നിന്നായി 75 ലക്ഷത്തോളം രൂപ അധികമായി വാങ്ങിയെന്നാണ് റിപ്പോർട്ട്. അമിതനിരക്ക് ഈടാക്കിയ കംഫർട്ട് ആശുപത്രി ഉടമയ്‌ക്കെതിരേ പോലീസ് ദുരന്തനിവാരണ നിയമപ്രകാരം കേസെടുത്തു. രോഗികളിൽനിന്ന് പരാതികൾ ലഭിച്ചതിനെത്തുടർന്ന് മേയ് 27-നാണ് ആരോഗ്യവകുപ്പ് അധികൃതരും പോലീസും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ചേർന്ന് ആശുപത്രിയിൽ പരിശോധന നടത്തിയത്. രോഗികളിൽനിന്ന് അമിതമായ നിരക്ക് ഈടാക്കിയതിന്റെ രേഖകൾ അധികൃതർ കണ്ടെത്തി. തുടർന്ന് കൂടുതലായി ഈടാക്കിയ തുക രോഗികൾക്ക് തിരികെ നൽകണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുകയായിരുന്നു.…

Read More

വാക്സിനേഷനെതിരേ തെറ്റായ പ്രചാരണങ്ങൾ നടത്തിയാൽ ഇനി ശക്തമായ നടപടി

ബെംഗളൂരു: സാമൂഹിക വിരുദ്ധർ വാക്സിനേഷനെതിരേ വ്യാപകമായി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നുണ്ടെന്ന പരാതികൾ കൂടിവരുന്നു. ഇനിമുതൽ ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന അസത്യപ്രചരണങ്ങൾ നിരീക്ഷിച്ചുവരികയാണ്. സന്നദ്ധ സംഘടനകളും വിവിധ പൊതുജനസംഘടനകളും വ്യക്തികളും ഇത്തരം പ്രചാരണങ്ങൾ വയപകമായി നടക്കുന്നതായി ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള വ്യാജ പ്രചാരണങ്ങൾ സൈബർ ക്രൈം പോലീസിന് കൈമാറാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇത്തരക്കാർക്കെതിരെ അറസ്റ്റ് ഉൾപ്പടെയുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് റിപ്പോർട്ട്.

Read More

ലോക്ക്ഡൗൺ ഇളവുകൾ ഇങ്ങനെ;കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു : ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ച നഗരജില്ല ഉൾപ്പെടെയുള്ള 20 ജില്ലകളിലെ രാത്രി, വാരാന്ത്യ കർഫ്യൂ സംബന്ധിച്ച് വിശദമായ മാർഗനിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ. രാത്രി 7 മുതൽ പിറ്റേന്നു പുലർച്ചെ 5 വരയാണു രാതി കർഫ്യൂ. വെള്ളിയാഴ്ച രാത്രി 7 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെയാണു വാരാന്ത്യ കർഫ്യൂ. ഇവയൊഴിച്ചുള്ള സമയങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമേ അവശ്യസാധനങ്ങൾ വാങ്ങാൻ അനുവാദമുള്ളൂ എന്നും ചീഫ് സെകട്ടറി പി.രവി കുമാർ പുറത്തിറക്കിയ ഉത്തരവിൽ മാർഗനിർദേശം വ്യക്തമാക്കുന്നു. സമ്പൂർണ ലോക്ക്ഡൗൺ…

Read More

രാജ്യത്തെ കോളേജുകളുടെ എണ്ണത്തിൽ നമ്മ ബെംഗളൂരു തന്നെ ഒന്നാം സ്ഥാനത്ത്.

ബെംഗളൂരു : ഉന്നത പഠനത്തിന് രാജ്യത്ത് ഏറ്റവും കൂടുതൽ കോളേജുകൾ ഉള്ള ജില്ലയായി ബെംഗളൂരു. ആൾ ഇന്ത്യ സർവേ ഫോർ ഹയർ എജുകേഷൻ റിപ്പോർട്ട് പ്രകാരം 1009 കോളേജുകളുമായി ബെംഗളൂരുവാണ് മുന്നിൽ 606 കോളേജുകളുമായി ജെയ്പൂർ ആണ് രണ്ടാം സ്ഥാനത്ത്. 1043 സർവ്വകലാശാലകൾ 42343 കോളേജുകൾ 11779 വ്യക്തിഗത സ്ഥാപനങ്ങൾ എന്നിവയാണ് ഐഷ പോർട്ടലിൽ റെജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇതിൽ 84% സ്വകാര്യ സ്ഥപനങ്ങൾ ആണ്. ഒരു ലക്ഷത്തിൽ 59 പേർക്ക് ഉപരിപഠനം ഒരുക്കുന്ന,4047 കോളേജുകളുള്ള കർണാടക പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

Read More
Click Here to Follow Us