കോവിഡ് രോഗികളെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രി ഈടാക്കിയത് ദശലക്ഷങ്ങൾ

ബെംഗളൂരു: കോവിഡ് രോഗികളെ പിഴിഞ്ഞ് കഗ്ഗദാസപുരയിലെ സ്വകാര്യ ആശുപത്രി ഈടാക്കിയത് ദശലക്ഷങ്ങൾ. കഗ്ഗദാസപുരയിലെ കംഫർട്ട് ആശുപത്രിയാണ് നൂറോളം രോഗികളിൽ നിന്നായി 75 ലക്ഷത്തോളം രൂപ അധികമായി വാങ്ങിയെന്നാണ് റിപ്പോർട്ട്.

അമിതനിരക്ക് ഈടാക്കിയ കംഫർട്ട് ആശുപത്രി ഉടമയ്‌ക്കെതിരേ പോലീസ് ദുരന്തനിവാരണ നിയമപ്രകാരം കേസെടുത്തു. രോഗികളിൽനിന്ന് പരാതികൾ ലഭിച്ചതിനെത്തുടർന്ന് മേയ് 27-നാണ് ആരോഗ്യവകുപ്പ് അധികൃതരും പോലീസും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ചേർന്ന് ആശുപത്രിയിൽ പരിശോധന നടത്തിയത്.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

രോഗികളിൽനിന്ന് അമിതമായ നിരക്ക് ഈടാക്കിയതിന്റെ രേഖകൾ അധികൃതർ കണ്ടെത്തി. തുടർന്ന് കൂടുതലായി ഈടാക്കിയ തുക രോഗികൾക്ക് തിരികെ നൽകണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുകയായിരുന്നു.

അമിതനിരക്ക് ഈടാക്കിയതിന്റെ രേഖകൾ അധികൃതർ കണ്ടെത്തിയെങ്കിലും പണം തിരികെ നൽകാൻ ആശുപത്രി മാനേജ്‌മെന്റ് തയ്യാറായില്ല. ഇതോടെയാണ് ബി.ബി.എം.പി. അധികൃതർ ബൈയ്യപ്പനഹള്ളി പോലീസിൽ പരാതി സമർപ്പിച്ചത്. തുടർന്ന് ഉടമയ്‌ക്കെതിരേ  പോലീസ് കേസെടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts