വാക്സിനേഷനെതിരേ തെറ്റായ പ്രചാരണങ്ങൾ നടത്തിയാൽ ഇനി ശക്തമായ നടപടി

ബെംഗളൂരു: സാമൂഹിക വിരുദ്ധർ വാക്സിനേഷനെതിരേ വ്യാപകമായി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നുണ്ടെന്ന പരാതികൾ കൂടിവരുന്നു.

ഇനിമുതൽ ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന അസത്യപ്രചരണങ്ങൾ നിരീക്ഷിച്ചുവരികയാണ്. സന്നദ്ധ സംഘടനകളും വിവിധ പൊതുജനസംഘടനകളും വ്യക്തികളും ഇത്തരം പ്രചാരണങ്ങൾ വയപകമായി നടക്കുന്നതായി ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

ഇങ്ങനെയുള്ള വ്യാജ പ്രചാരണങ്ങൾ സൈബർ ക്രൈം പോലീസിന് കൈമാറാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇത്തരക്കാർക്കെതിരെ അറസ്റ്റ് ഉൾപ്പടെയുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പോകുകയാണോ? പാൽചുരം വഴി വലിയ വണ്ടികൾ വിടില്ല; വഴിയറിയാം...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts