ബെംഗളൂരു : അനധികൃതമായി സമാന്തര ടെലഫോൺ എക്ചേഞ്ച് പ്രവർത്തിപ്പിച്ച കേസിൽ 2 മലയാളികൾ അടക്കം 5 പേർ കൂടി പിടിയിലായി. തീവ്രവാദ വിരുദ്ധ സെൽ ആണ് ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത്. മിലിറ്ററി ഇൻ്റലിജൻസിൻ്റെ സഹായത്തോടെ ആണ് ഇവരെ പിടിച്ചത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് ബഷീർ (51), അനീസ് അത്തിമണ്ണേൽ (30), തമിഴ്നാട് തൂത്തുക്കുടിയിൽ നിന്നുള്ള സുരേഷ് തങ്ക വേലു (31), ജയ് ഗണേഷ് (30), ശാന്തൻ കുമാർ (29) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യ സുത്രധാരൻമാർ ആയിരുന്ന മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടിൽ (36),…
Read MoreMonth: June 2021
നഗരത്തിൽ ജലവിതരണം മുടങ്ങും.
ബെംഗളൂരു : നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നാളെ രാവിലെ 6 മണി മുതൽ അർദ്ധരാത്രി വരെ ജലവിതരണം മുടങ്ങുമെന്ന് ബി.ഡബ്ലു.എസ്.എസ്.ബി (ബെംഗളൂരു വാട്ടർ സപ്ലെ ആൻറ് സീവേജ് ബോർഡ്) അറിയിച്ചു. കോറമംഗല മഡിവാള ബാട്യരായണപുര വിവിപുരം ജെ ജെ ആർ നഗർ ജനതാ കോളനി ജയനഗർ യെദിയൂർ ടീച്ചേഴ്സ് കോളനി ലിംഗ രാജപുരം ഇന്ദിരാ നഗർ ഗാന്ധി നഗർ ദേവഗിരി മാരുതി സേവാനഗർ ഫ്രേസർ ടൗൺ ശേഷാദ്രി പുരം സിദ്ധരാമപ്പ ഗാർഡൻ കെ.പി.അഗ്രഹാര ന്യൂ ബിന്നി ലേഔട്ട് ചാമരാജ് പേട്ട് വിദ്യാപീഠ ക ത്രിഗുപ്പെ…
Read Moreരാജ്യത്ത് ആദ്യമായി,കോവിഡ് ബാധിച്ച് മരിച്ച ബി.പി.എൽ വിഭാഗത്തിലെ ആശ്രിതർക്ക് സഹായ ധനം പ്രഖ്യാപിച്ച് കർണാടക.
ബെംഗളൂരു: കുടുംബത്തിലെ പ്രധാന വരുമാന മാർഗ്ഗങ്ങളായിരുന്നവർ കോവിഡ് ബാധിച്ച് മരിച്ച ബി.പി.എൽ. കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ. 250 – 300 കോടി രൂപ ഇതിനായി നീക്കി വക്കുന്നതായി അദ്ദേഹം അറിയിച്ചു. ഒരു കുടുംബത്തിൽ ഒന്നിലധികം മരണങ്ങൾ ഉണ്ടായാൽ പോലും ഒരാൾക്ക് മാത്രമേ സഹായ ധനം ലഭിക്കൂ. ഇങ്ങനെ ഒരു ധനസഹായം പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കർണാടക എന്ന് മുഖ്യമന്ത്രി പറഞ്ഞു. 25000- 30000 ഓളം പേരുടെ ആശ്രിതർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Read Moreകോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 5%ന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 6835 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.15409 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 4.56%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 15409 ആകെ ഡിസ്ചാര്‍ജ് : 2566774 ഇന്നത്തെ കേസുകള്‍ : 6835 ആകെ ആക്റ്റീവ് കേസുകള്‍ : 172141 ഇന്ന് കോവിഡ് മരണം : 120 ആകെ കോവിഡ് മരണം : 33033 ആകെ പോസിറ്റീവ് കേസുകള്‍ : 2771969 ഇന്നത്തെ പരിശോധനകൾ :…
Read Moreമലയാളി യുവഡോക്ടർ അസുഖത്തെ തുടര്‍ന്ന് മരിച്ചു
ബെംഗളൂരു: മലയാളി യുവഡോക്ടർ അസുഖത്തെ തുടര്‍ന്ന് മരിച്ചു. പാനൂര്‍ ചെണ്ടയാട് സ്വദേശിയായ ഡോ. മുഹമ്മദ് ജാസിം (32) ആണ് മരിച്ചത്. ഒരു വർഷം മുമ്പാണ് ഇദ്ദേഹം വിവാഹിതനായത്. 2020 ജനുവരി 15 നായിരുന്നു ഡോ. മുഹമ്മദ് ജാസിമും ഡോ. നിസാ അഹ്‌മദും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും ചേര്‍ന്ന് നഗരത്തിൽ ‘സ്മയില്‍ ഡെന്റല്‍ ക്ലിനിക്’ നടത്തി വരികയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അസുഖം ബാധിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ അസുഖം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. കുവൈറ്റ് കെ എം സി സി നേതാവും…
Read Moreസ്ഥിരം തട്ടിപ്പുവിദ്യയിൽ കുടുങ്ങി വീട്ടമ്മ; നഷ്ടമായത് ലക്ഷങ്ങൾ
ബെംഗളൂരു: തട്ടിപ്പുകാരുടെ സ്ഥിരം വിദ്യയിൽ കുടുങ്ങിയ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ. വിദേശത്ത് നിന്ന് പാർസൽ വന്നിട്ടുണ്ടെന്നും ഈ സമ്മാനം കൈമാറുന്നതിനായി വിവിധ ഫീസുകളായി നല്ലൊരു തുക അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ട് വിമാനത്താവളത്തിൽ നിന്നാണെന്ന് പറഞ്ഞ് വിളിവന്നു. ഇതു വിശ്വസിച്ച സ്ത്രീ പലതവണകളായി 80 ലക്ഷം രൂപയാണ് അയച്ച് കൊടുത്തത്. ബനശങ്കരി നിവാസിയായ 50 വയസ്സുകാരിക്കാണ് അക്കിടി പറ്റിയത്. സ്ത്രീയുടെ ഭർത്താവ് നേരത്തേ മരിച്ചതാണ്. മാട്രിമോണിയൽ സൈറ്റിൽ വരനെ അന്വേഷിക്കുകയായിരുന്ന സ്ത്രീയെ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ടയാളാണ് പറ്റിച്ചു പണം തട്ടിയത്. ഇൻസ്റ്റഗ്രാമിലൂടെ മാവിസ് ഹോർമൺ എന്ന പേരിൽ…
Read Moreകുട്ടികളിൽ വ്യാപനം തടയാൻ രക്ഷിതാക്കളുടെ വാക്സിനേഷൻ ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിക്കാതിരിക്കാൻ രക്ഷിതാക്കൾക്കുള്ള വാക്സിനേഷൻ ഉടൻ പൂർത്തിയാക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചു. പബ്ലിക് ഹെൽത്ത് ഫൗണ്ടേഷനിലെ ഡോ. ഗിരിധർ ബാബുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് ഈ നിർദ്ദേശവുമായി മുന്നോട്ട് വന്നത്. കോവിഡിന്റെ മൂന്നാം തരംഗവും നാലാം തരംഗവും വന്നിട്ടും യു.കെ., യു.എസ്., ജർമനി, ജപ്പാൻ എന്നി രാജ്യങ്ങളിൽ കുട്ടികളെ കാര്യമായ ബാധിക്കാതിരുന്നത് ജനസംഖ്യയുടെ ഭൂരിപക്ഷത്തിനും വാക്സിൻ നൽകാൻ കഴിഞ്ഞതുകൊണ്ടാണെന്ന് ആരോഗ്യ വിദഗ്ധർ വെളിപ്പെടുത്തി. സംസ്ഥാനത്ത് സെപ്റ്റംബർ- ഒക്‌ടോബർ മാസത്തോടെ കോവിഡ് മൂന്നാംഘട്ട വ്യാപനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ മുൻകരുതൽ നടപടികളും…
Read Moreദേശീയ അവാർഡ് ജേതാവ്, കന്നഡ നടൻ സഞ്ചാരി വിജയ് അന്തരിച്ചു.
ബെംഗളൂരു: ദേശീയ അവാർഡ് ജേതാവും പ്രശസ്ത കന്നഡ സിനിമ താരവുമായ സഞ്ചാരി വിജയ് (38) അന്തരിച്ചു. എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗര്‍ സെവന്‍ത് ഫേസില്‍വെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് റോഡില്‍ തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിട്ടുള്ളത്. ബൈക്ക് ഓടിച്ചിരുന്ന വിജയ്‌യുയുടെ സുഹൃത്ത് നവീനും(42) ചികിത്സയിലായിരുന്നു. കോമയിലേക്ക് പോയ നടന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ സഞ്ചാരി വിജയ്‌യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുള്ളതിനാല്‍ അടിയന്തരമായി…
Read Moreകടിച്ച മൂര്‍ഖനേയുംകൊണ്ട് ചികില്‍സയ്ക്കായി ആശുപത്രിയിലെത്തി യുവാവ്
ബെംഗളൂരു: തന്നെ കടിച്ച മൂര്‍ഖൻ പാമ്പിനേയുംകൊണ്ട് ചികില്‍സയ്ക്കായി ആശുപത്രിയിലെത്തി യുവാവ്. ബെല്ലാരി ജില്ലയിലെ ഉപ്പരച്ചല്ലി ഗ്രാമത്തിലാണ് സംഭവം. വീടിന് അടുത്ത് കൃഷിയിടത്തില്‍ പണിയെടുക്കുന്ന സമയത്താണ് മുപ്പത്കാരനായ കഡപ്പയെ പാമ്പ് കടിച്ചത്. കടിച്ച പമ്പിനെ കൈയ്യോടെ പിടികൂടി കഡപ്പ അടുത്ത പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തുകയായിരുന്നു. അവിടെ നിന്നും ആന്‍റിവെനെ എടുത്ത ശേഷം ഇയാളെ വിഐഎംഎസ് ആശുപത്രിയിലേക്ക് എത്തിച്ചു. ഇപ്പോള്‍ ഐസിയുവിലാണ് കഡപ്പ. ഇയാളുടെ നിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇയാള്‍ അപകട നില തരണം ചെയ്തതായി വിഐഎംഎസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കഡപ്പയ്ക്ക് കയ്യില്‍…
Read Moreനഗരാതിർത്തി കടക്കുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധം
ബെംഗളൂരു: ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ നഗരാതിർത്തികളിൽ പരിശോധന കർശനമാക്കി. ഇനിമുതൽ നഗരത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകാതിരിക്കാൻ ആണ് ഈ നീക്കമെന്ന് അദ്ദേഹം വെളിപ്പെടുത്തി. നഗരത്തിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനാൽ പഴയതുപോലെ വാണിജ്യസ്ഥാപനങ്ങൾ തുടർന്ന് പ്രവർത്തിക്കും എന്നതിനാലും കൂടുതൽ ആളുകൾ നഗരത്തിലേക്കു വരും എന്ന നിഗമനത്തിലുമാണ് സർക്കാർ ഇങ്ങനെയൊരു പുതിയ നീക്കം നടത്തിയത്. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലേക്ക് തിരിച്ചെത്തുന്ന ആളുകളുടെ തിരക്ക്…
Read More