കുട്ടികളിൽ വ്യാപനം തടയാൻ രക്ഷിതാക്കളുടെ വാക്സിനേഷൻ ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിക്കാതിരിക്കാൻ രക്ഷിതാക്കൾക്കുള്ള വാക്സിനേഷൻ ഉടൻ പൂർത്തിയാക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചു.

പബ്ലിക് ഹെൽത്ത് ഫൗണ്ടേഷനിലെ ഡോ. ഗിരിധർ ബാബുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് ഈ നിർദ്ദേശവുമായി മുന്നോട്ട് വന്നത്.

കോവിഡിന്റെ മൂന്നാം തരംഗവും നാലാം തരംഗവും വന്നിട്ടും യു.കെ., യു.എസ്., ജർമനി, ജപ്പാൻ എന്നി രാജ്യങ്ങളിൽ കുട്ടികളെ കാര്യമായ ബാധിക്കാതിരുന്നത് ജനസംഖ്യയുടെ ഭൂരിപക്ഷത്തിനും വാക്സിൻ നൽകാൻ കഴിഞ്ഞതുകൊണ്ടാണെന്ന് ആരോഗ്യ വിദഗ്ധർ വെളിപ്പെടുത്തി.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

സംസ്ഥാനത്ത് സെപ്റ്റംബർ- ഒക്‌ടോബർ മാസത്തോടെ കോവിഡ് മൂന്നാംഘട്ട വ്യാപനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ മുൻകരുതൽ നടപടികളും സർക്കാർ തുടങ്ങിയിട്ടുണ്ട്. അതിനിടെ ചെറിയ കുട്ടികളുള്ളവർക്ക് വാക്സിനേഷന് പ്രത്യേക പരിഗണന നൽകണമെന്നും ആവശ്യമുയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts