ദേശീയ അവാർഡ് ജേതാവ്, കന്നഡ നടൻ സഞ്ചാരി വിജയ് അന്തരിച്ചു.

ബെംഗളൂരു: ദേശീയ അവാർഡ് ജേതാവും പ്രശസ്ത കന്നഡ സിനിമ താരവുമായ സഞ്ചാരി വിജയ് (38) അന്തരിച്ചു.

എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗര്‍ സെവന്‍ത് ഫേസില്‍വെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് റോഡില്‍ തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിട്ടുള്ളത്. ബൈക്ക് ഓടിച്ചിരുന്ന വിജയ്‌യുയുടെ സുഹൃത്ത് നവീനും(42) ചികിത്സയിലായിരുന്നു.

കോമയിലേക്ക് പോയ നടന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

  തിരുവനന്തപുരത്ത് മരിച്ച യുവതിയുടെ ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും

അപകടത്തില്‍ സഞ്ചാരി വിജയ്‌യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുള്ളതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയ ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

നാനു അവനല്ല അവളു എന്ന ചിത്രത്തിന് നല്ല നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.

വിജയിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ അനുമതി നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള ലോട്ടറി കർണാടകയിൽ അടിച്ചോ? ന​ഗരത്തിൽ പടരുന്ന ആ 'ലോട്ടറി സന്ദേശത്തിന്' പിന്നിലെ ഞെട്ടിക്കുന്ന സത്യം!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാദങ്ങൾക്കൊടുവിൽ വീണ്ടും ഒത്തുചേർന്ന് സുധിയുടെ മക്കൾ; റിതുലിനെ കാണാൻ സർപ്രൈസുമായി കിച്ചു എത്തി
[masterslider id="10"]

Related posts

Click Here to Follow Us