കടിച്ച മൂര്‍ഖനേയുംകൊണ്ട് ചികില്‍സയ്ക്കായി ആശുപത്രിയിലെത്തി യുവാവ്

ബെംഗളൂരു: തന്നെ കടിച്ച മൂര്‍ഖൻ പാമ്പിനേയുംകൊണ്ട് ചികില്‍സയ്ക്കായി ആശുപത്രിയിലെത്തി യുവാവ്. ബെല്ലാരി ജില്ലയിലെ ഉപ്പരച്ചല്ലി ഗ്രാമത്തിലാണ് സംഭവം.

വീടിന് അടുത്ത് കൃഷിയിടത്തില്‍ പണിയെടുക്കുന്ന സമയത്താണ് മുപ്പത്കാരനായ കഡപ്പയെ പാമ്പ് കടിച്ചത്. കടിച്ച പമ്പിനെ കൈയ്യോടെ പിടികൂടി കഡപ്പ അടുത്ത പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തുകയായിരുന്നു.

അവിടെ നിന്നും ആന്‍റിവെനെ എടുത്ത ശേഷം ഇയാളെ വിഐഎംഎസ് ആശുപത്രിയിലേക്ക് എത്തിച്ചു. ഇപ്പോള്‍ ഐസിയുവിലാണ് കഡപ്പ. ഇയാളുടെ നിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

ഇയാള്‍ അപകട നില തരണം ചെയ്തതായി വിഐഎംഎസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കഡപ്പയ്ക്ക് കയ്യില്‍ ആഴത്തിലുള്ള കടി തന്നെ ഏറ്റിരുന്നു എന്നാണ് ആദ്യം ഇദ്ദേഹത്തെ നോക്കിയ ഡോക്ടര്‍ പറഞ്ഞത്.

ഉന്തുവണ്ടിയില്‍ ഒരു ബന്ധുവാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത് എന്ന് പിഎച്ച്സി അധികൃതര്‍ വ്യക്തമാക്കി. പിഎച്ച്സിയില്‍ എത്തിയ ശേഷം ഏറെ നിര്‍ബന്ധിച്ച ശേഷമാണ് ക‍ഡപ്പ മൂര്‍ഖനെ തന്‍റെ പിടിയില്‍ നിന്നും വിടുപിപ്പിച്ചത്. തുടര്‍ന്ന് ഈ മൂര്‍ഖനെ ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്ത് വിട്ടയക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts