വൈദ്യുതി നിരക്ക് വർദ്ധനക്ക് പിന്നാലെ ബസ് ചാർജ്ജും ?

ബെംഗളൂരു : ടിക്കറ്റ് നിരക്കിൽ 10-15 % ഉയർത്തണം എന്ന ശുപാർശ സർക്കാറിന് സമർപ്പിച്ച് കർണാടക ആർ.ടി.സി.

ഈ ലോക്ക് ഡൗണിനെ തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ 4 കമ്പനികൾക്കും കൂടി 560 കോടിയുടെ വരുമാന നഷ്ടമാണ് ഉണ്ടായത്.

1.15 ലക്ഷം വരുന്ന ജീവനക്കാർക്ക് ശമ്പളം നൽകാൻ 300 കോടിയെങ്കിലും വേണ്ടിവരുമെന്ന് കെ.എസ്.ആർ.ടി.സി.എംഡി ശിവയോഗി സി.കലസാദ് അറിയിച്ചു.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

കോവിഡ് പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കില്ല എന്നാണ് മുൻപ് ബി.എം.ടി.സി 18-20% നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ട സമയത്തെ ഗതാഗത ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയുടെ പ്രതികരണം.

പുതിയ ശുപാർശയെക്കുറിച്ച് ഇതുവരെ സർക്കാറിൻ്റെ തീരുമാനം പുറത്ത് വന്നിട്ടില്ല. ഇത് സർക്കാർ അംഗീകരിച്ചാൽ വൈദ്യുതി ചാർജ്ജിന് പുറമെ ബസ് ചാർജ്ജും സാധാരണക്കാരന് ഭാരമായി മാറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts