ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 16068 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.22316 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 10.66 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 22316 ആകെ ഡിസ്ചാര്‍ജ് : 2358412 ഇന്നത്തെ കേസുകള്‍ : 16068 ആകെ ആക്റ്റീവ് കേസുകള്‍ : 280186 ഇന്ന് കോവിഡ് മരണം : 364 ആകെ കോവിഡ് മരണം : 30895 ആകെ പോസിറ്റീവ് കേസുകള്‍ : 2669514 ഇന്നത്തെ പരിശോധനകൾ…
Read MoreDay: 4 June 2021
3 വർഷത്തിനുള്ളിൽ നഗരത്തിൽ 20 സർക്കാർ ആശുപത്രികൾ കൂടി.
ബെംഗളൂരു : അടുത്ത 3 വർഷത്തിൽ ബെംഗളൂരു നഗരത്തിൽ 20 സർക്കാർ ആശുപത്രി കൂടി സ്ഥാപിക്കുമെന്ന് സർക്കാർ. ഓരോ നിയമസഭാ മണ്ഡലത്തിലും 100 കിടക്കകൾ വീതമുള്ള 1-2 ആശുപത്രികൾ ഉറപ്പ് വരുത്തും, ഇതിന് വേണ്ട സ്ഥലം കണ്ടെത്താനുള്ള ശ്രമം എം.എൽ എ മാർ തുടങ്ങിക്കഴിഞ്ഞു. ദാസറഹള്ളിയിൽ 100 കിടക്കകൾ ഉള്ള ആശുപത്രി നിർമ്മിക്കുമെന്ന് സ്ഥലം എം.എൽ.എ മഞ്ജുനാഥ് അറിയിച്ചു. എം സി ലേഔട്ടിൽ 200 കിടക്കകളും പന്തരപാളയത്ത് 100 കിടക്കകളും ഉള്ള ആശുപത്രികൾ നിർമ്മിക്കുമെന്ന് മന്ത്രിയും ഗോവിന്ദരാജനഗർ എം എൽ എ യുമായ വി.സോമണ്ണ…
Read Moreപത്താം ക്ലാസ് പരീക്ഷ നടത്തും;പി.യു.സി.രണ്ടാം വർഷ പരീക്ഷ ഉപേക്ഷിച്ചു.
ബെംഗളൂരു : സംസ്ഥാന സിലബസിലെ പി.യു.സി രണ്ടാം വർഷ പരീക്ഷകൾ ഉപേക്ഷിച്ചതായി വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ അറിയിച്ചു. “പി.യു.സി രണ്ടാം വർഷ പരീക്ഷ ഞങ്ങൾ ഉപേക്ഷിക്കുകയാണ്, മുൻ വർഷത്തെ പ്രകടനം വിലയിരുത്തി ജില്ലാതലത്തിൽ വിദ്യാർത്ഥികൾക്ക് സ്ഥാനക്കയറ്റം നൽകും”വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഈ ഗ്രേഡിംഗ് സമ്പ്രദായത്തിൽ താൽപ്പര്യമില്ലാത്തവർക്ക് പരീക്ഷയെഴുതുകയുമാകാം. അതേ സമയം എസ്.എസ്.എൽ.സി പരീക്ഷകൾ ജൂലൈ മൂന്നാം വാരത്തിൽ നടത്താൻ തീരുമാനമായി. കണക്ക്, സയൻസ്, സാമൂഹ്യ ശാസ്ത്രം, ഭാഷകൾ എന്നിവക്ക് ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ആയിരിക്കും. ” 40 മാർക്കിനുള്ള നേരിട്ടുള്ള മൾട്ടി…
Read Moreകോവിഡ് വാക്സിനേഷൻ;രാജ്യത്ത് നമ്മ ബെംഗളൂരു രണ്ടാം സ്ഥാനത്ത്.
ബെംഗളൂരു : കോവിഡ് പ്രതിരോധ കുത്തിപെപ്പുകളുടെ എണ്ണത്തിൽ രാജ്യത്തെ മറ്റ് വലിയ നഗരങ്ങളെ പിന്നിലാക്കി നമ്മ ബെംഗളൂരു രണ്ടാം സ്ഥാനത്ത്. 28 ലക്ഷത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകി 28.6% ആണ് ബെംഗളൂരുവിൻ്റെ ആകെ വാക്സിനേഷൻ കവറേജ്. ഒന്നാം സ്ഥാനത്തുള്ള ഡൽഹി 42 ലക്ഷത്തിലധികം കുത്തിവെപ്പുകൾ നടത്തി. ശതമാനക്കണക്കിൽ ഹരിയാനയിലെ ഗുരുഗ്രാമിനാണ് ഒന്നാം സ്ഥാനം 39%.ചെന്നൈയും കൊൽക്കത്തയും വഡോദരയും തൊട്ട് പിന്നിലുണ്ട്. രാജ്യത്തെ പ്രധാന വലിയ നഗരങ്ങളിൽ ആദ്യ പട്ടികയിൽ ബെംഗളൂരുവുമുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ:കെ.സുധാകർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
Read Moreനഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ക്ഷാമം
ബെംഗളൂരു: കോവിഡ് വാക്സിന്റെ അപര്യാപ്‌ത സർക്കാർ ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുന്നില്ല, സ്വകാര്യ ആശുപത്രികളിലും വാക്‌സിൻ ലഭ്യത കുറയുന്നു. ഇതോടെ പല ആശുപത്രികളും വാക്സിനേഷൻ പ്രോഗ്രാമിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ടുകൾ പറയുന്നു. നഗരത്തിലെ 33 സ്വകാര്യ സ്ഥാപനങ്ങൾ ഇതുവരെ 21.71 ലക്ഷം ഡോസുകൾ ഓർഡർ ചെയ്തിട്ടുണ്ട്. ജൂൺ 2 വരെ അവർക്ക് 15.63 ലക്ഷം ഡോസുകൾ മാത്രമാണ് ലഭിച്ചത്. അവരുടെ ഓർഡറുകളിൽ 18,41,620 ഡോസ് കോവിഷീൽഡും 3,29,680 ഡോസ് കോവാക്സിനും ഉൾപ്പെടുന്നു. വാക്സിൻ നിർമ്മാതാക്കൾ മിനിമം ഓർഡർ ആവശ്യകത ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ചെറിയ ആശുപത്രികളെ ബാധിക്കുമെന്നും പ്രൈവറ്റ് ഹോസ്പിറ്റൽസ് ആന്റ് നഴ്സിംഗ്…
Read More“കെ.എസ്.ആർ.ടി.സി”വിഷയം; അഭിമാന പ്രശ്നമല്ല;നിയമ നടപടി ആലോചിക്കും.
ബെംഗളൂരു : ” കർണാടക ഇതൊരു അഭിമാന പ്രശ്നമായി കാണുന്നില്ല, രണ്ട് സംസ്ഥാനങ്ങളും തമ്മിൽ ഈ വിഷയത്തിൽ ശത്രുതയില്ല, പൊതുഗതാഗത സംവിധാനമായതിനാൽ സ്വകാര്യ സർവ്വീസുകളെ അപേക്ഷിച്ച് കർണാടക, കേരള ആർ.ടി.സി.കളെ ഇത് ബാധിക്കില്ല. അതു കൊണ്ട് തന്നെ ഒരു മൽസരവും ഉണ്ടായിട്ടില്ല, കെ.എസ്.ആർ.ടി.സി എന്ന ട്രേഡ് നെയിം തുടർന്ന് കർണാടക ഉപയോഗിച്ചാലും കേരള ആർ.ടി.സിക്ക് ഒരു ദോഷവും ഉണ്ടാവില്ല ” ട്രേഡ് നെയിമുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടക ഗതാഗത വകുപ്പിൻ്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി അറിയിച്ചു. കെ എസ് ആർ ടി സി…
Read Moreലോക്ക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവർക്ക് 500 കോടിയുടെ ദുരിതാശ്വാസം കൂടി പ്രഖ്യാപിച്ച് സർക്കാർ.
ബെംഗളൂരു : ലോക്ക്ഡൗൺ കാരണം ദുരിതമനുഭവിക്കുന്ന സാധാരണ ജന വിഭാഗങ്ങൾക്ക് 500 കോടിയുടെ സഹായധനം കൂടി അനുവദിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ. മെയ് 19ന് 1250 കോടിയുടെ ആദ്യ പാക്കേജ് മുന്പ് പ്രഖ്യാപിച്ചിരുന്നു. സിനിമ, സീരിയൽ, മത്സ്യബന്ധനം, ആശ പ്രവർത്തകർ, ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സിഗ്രേഡ് ജീവനക്കാർ എന്നിവർക്ക് 3000 രൂപ വീതം ലഭിക്കും. അംഗനവാടി ടീച്ചർമാർക്കും ആയമാർക്കും 2000 രൂപ വീതം. അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക് 5000 രൂപ വീതം. സ്കൂൾ കുട്ടികൾക്ക് ജൂൺ ജൂലൈ മാസങ്ങളിൽ അരക്കിലോ പാൽപ്പൊടിയും ഭക്ഷ്യധാന്യങ്ങളും…
Read More“കന്നഡ ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ”; ഗൂഗിളിനെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ
ബെംഗളൂരു: കന്നഡയെ ഇന്ത്യയുടെ ഏറ്റവും വൃത്തികെട്ട ഭാഷയായി സെർച്ച് റിസൾട്ടിൽ കാണിച്ച് പ്രകോപിപ്പിച്ചതിനെ തുടർന്ന് ടെക് ഭീമനായ ഗൂഗിളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കർണാടകസർക്കാർ വ്യാഴാഴ്ച അറിയിച്ചു. ഇതുമായി സംബന്ധിച്ച് ഗൂഗിളിന് നോട്ടീസ് നൽകുമെന്ന് കന്നഡ ഭാഷ സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി അറിയിച്ചു. “ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ” ഏത് എന്നുള്ള ചോദ്യത്തിന് ‘കന്നഡ‘ എന്ന് ഗൂഗിളിൽ ഉത്തരമായി കാണിച്ചു തുടർന്ന് ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഉപയോക്താക്കൾ വ്യാപകമായി പങ്കുവെച്ചിരുന്നു. ഈ സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ഗൂഗിൾ ഫലങ്ങൾ മാറ്റിയിരുന്നു. If Kannada is now called…
Read More