പത്താം ക്ലാസ് പരീക്ഷ നടത്തും;പി.യു.സി.രണ്ടാം വർഷ പരീക്ഷ ഉപേക്ഷിച്ചു.

ബെംഗളൂരു : സംസ്ഥാന സിലബസിലെ പി.യു.സി രണ്ടാം വർഷ പരീക്ഷകൾ ഉപേക്ഷിച്ചതായി വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ അറിയിച്ചു.

“പി.യു.സി രണ്ടാം വർഷ പരീക്ഷ ഞങ്ങൾ ഉപേക്ഷിക്കുകയാണ്, മുൻ വർഷത്തെ പ്രകടനം വിലയിരുത്തി ജില്ലാതലത്തിൽ വിദ്യാർത്ഥികൾക്ക് സ്ഥാനക്കയറ്റം നൽകും”വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഈ ഗ്രേഡിംഗ്‌ സമ്പ്രദായത്തിൽ താൽപ്പര്യമില്ലാത്തവർക്ക് പരീക്ഷയെഴുതുകയുമാകാം.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

അതേ സമയം എസ്.എസ്.എൽ.സി പരീക്ഷകൾ ജൂലൈ മൂന്നാം വാരത്തിൽ നടത്താൻ തീരുമാനമായി. കണക്ക്, സയൻസ്, സാമൂഹ്യ ശാസ്ത്രം, ഭാഷകൾ എന്നിവക്ക് ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ആയിരിക്കും.

” 40 മാർക്കിനുള്ള നേരിട്ടുള്ള മൾട്ടി ചോയ്‌സ് ചോദ്യങ്ങൾ ആയിരിക്കും ,ഇൻഡയറക്റ്റ് ചോദ്യങ്ങൾ ഉണ്ടാവില്ല ” മന്ത്രി അറിയിച്ചു.

കോവിഡ് രോഗം ബാധിച്ചവർക്ക് സപ്ലിമെൻ്ററി പരീക്ഷയും ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts