ആകെ ഡിസ്ചാർജ്ജ് 20 ലക്ഷം കടന്നു;നഗര ജില്ലയിൽ 9 ലക്ഷം;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 22758 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.38224 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 21.13 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 38224 ആകെ ഡിസ്ചാര്‍ജ് : 2022172 ഇന്നത്തെ കേസുകള്‍ : 22758 ആകെ ആക്റ്റീവ് കേസുകള്‍ : 424381 ഇന്ന് കോവിഡ് മരണം : 588 ആകെ കോവിഡ് മരണം : 26399 ആകെ പോസിറ്റീവ് കേസുകള്‍ : 2472973 ഇന്നത്തെ പരിശോധനകൾ…

Read More

ബില്ലടക്കാത്തിൻ്റെ പേരിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ കൈമാറാൻ വിസമ്മതിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി.

ബെംഗളൂരു: ചികിത്സാ ബില്ലുകളിൽ കുടിശ്ശിക അടക്കാൻ ഉണ്ടെന്ന്  ചൂണ്ടിക്കാട്ടി കോവിഡ് 19 രോഗികളുടെ മൃതദേഹങ്ങൾ വിട്ടയക്കാൻ വിസമ്മതിക്കുന്ന സ്വകാര്യ ആശുപത്രികൾളുടെ രെജിസ്ട്രേഷൻ കെ പി എം ഇ ആക്റ്റ്, 2007 പ്രകാരം റദ്ദ് ചെയ്യുവാൻ സംസ്ഥാന സർക്കാർ തിങ്കളാഴ്ച എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും ബൃഹത്  ബെംഗളൂരു മഹാനഗര പാലികെക്കും  (ബിബിഎംപി) നിർദേശം നൽകി. മരണമടഞ്ഞ കോവിഡ് 19 രോഗികളുടെ  മൃതദേഹങ്ങൾ കൈമാറുന്നതിന് മുൻപ് ബിൽ കുടിശ്ശിക അടക്കണമെന്ന് സംസ്ഥാനത്തുടനീളമുള്ള  നിരവധി സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെടുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് നിയമങ്ങൾ ലംഘിച്ചതിന് ഈ ആശുപത്രികൾക്കെതിരെ നടപടി എടുക്കാൻ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് എല്ലാ…

Read More

കേരളത്തിൽ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്.

കേരളത്തിൽ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

ലോക്ഡൗൺ വീണ്ടും നീട്ടുമോ? സർക്കാരിന്റെ പരിഗണനയിലുള്ള കാര്യങ്ങൾ

ബെംഗളൂരു: സംസ്ഥാനത്ത് ലോക്ഡൗൺ വീണ്ടും നീട്ടാൻ സാധ്യത ഇല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ലോക്ഡൗൺ ഇളവുകൾ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന കാര്യം സർക്കാർ പരിഗണനയിലെന്ന് റിപ്പോർട്ട്. കോവിഡ് കേസുകൾ കുറയുകയാണെങ്കിൽ ജൂൺ 7ന് ശേഷം ഇളവുകൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ പ്രഖ്യാപനമുണ്ടാവും. സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ കൂടതൽ രോഗമുക്തരാണ്. ഇതിൽ ആശ്വാസം കൊള്ളുമ്പോഴും മരണസംഖ്യ കുറയാതെ നിൽക്കുന്നത് ആശങ്കയുയർത്തുന്നു. സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് മരണം കാൽ ലക്ഷത്തിലാണ് എത്തി നിൽക്കുന്നത്. രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയ ലോക്ഡൗൺ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. എന്നാൽ ലോക്ഡൗൺ ഇളവുകൾ ഘട്ടംഘട്ടമായി…

Read More

നഗരവാസികൾക്ക് അപൂര്‍വ്വകാഴ്ചയായി സൂര്യന് ചുറ്റുമുള്ള പ്രഭാവലയം

ബെംഗളൂരു: കൊവിഡ് ബാധയെ തുടര്‍ന്ന് ആഴ്ചകളായി ലോക്ഡൌണില്‍ കിടക്കുന്ന നഗരവാസികൾക്ക് ഒരു അപൂര്‍വ്വകാഴ്ചയായി സൂര്യന് ചുറ്റും കാണപ്പെട്ട പ്രഭാവലയം. നഗരത്തിൽ ഇന്നലെ പകല്‍ പതിനൊന്ന് മണിയോടെ ആകാശത്ത് കണ്ട അപൂര്‍വ്വ കാഴ്ചയുടെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചർച്ചയാവുന്നത്. തെളിഞ്ഞ ആകാശത്ത് കത്തിനില്‍ക്കുന്ന സൂര്യന് ചുറ്റും ഇതുവരെ കാണാത്ത തരത്തിലാണ് പ്രഭാവലയം രൂപപ്പെട്ടത്. മഴവില്‍ നിറങ്ങള്‍ നിറഞ്ഞ പ്രഭാവലയത്തിന്‍റെ ചിത്രങ്ങള്‍ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും അടക്കമുള്ളവരും പ്രഭാവലയത്തിന്റെ വ്യത്യസ്ത ചിത്രങ്ങൾ പങ്കുവച്ചു. ബെംഗളൂരു സെൻട്രൽ നിയോജകമണ്ഡലത്തിലെ ലോക്സഭാ അംഗം പി സി മോഹൻ…

Read More

ലോക്ക്ഡൗണിൽ പുറത്തിറങ്ങിയവർക്ക് പൂമാലയിട്ട് ആരതിയുഴിഞ്ഞ് പോലീസ്

ബെംഗളൂരു: മദനായകനഹള്ളിയിൽ ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു. ഇത് കൂടാതെ പിടിയിലായവരെ പോലീസ് ആരതി ഉഴിയുകയും പൂമാല ഇട്ട്‌ നടത്തുകയും ചെയ്തു. പുറത്തിറങ്ങിയ ഭൂരിഭാഗം പേരും അനാവശ്യമായി പുറത്തിറങ്ങിയവരാണെന്നാണ് പോലീസ് വെളിപ്പെടുത്തിയത്. ലോക്ഡൗൺ ലംഘിച്ച 32 ഇരുചക്രവാഹനയാത്രക്കാരെയും രണ്ട് ഓട്ടോ ഡ്രൈവർമാരെയും ഇത്തരത്തിൽ പൂമാലയിടുകയും ആരതി ഉഴിയുകയും ചെയ്തതായി പോലീസ് പറഞ്ഞു. പുറത്തിറങ്ങുന്നവരെ കളിയാക്കുന്നതിനും ബോധവത്കരിക്കുന്നതിനുമായാണ് ഇങ്ങനെയൊരു വ്യത്യസ്തരീതി സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിനായി 35 പൂമാലകളാണ് കരുതിയിരുന്നത്.

Read More

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ചു.

ബെംഗളൂരു: ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തുവാൻ പ്രയത്‌നിച്ച  മഹാരഥനായിരുന്നു മുൻ  പ്രധാനമന്ത്രി രാജീവ്ഗാന്ധി . ശാസ്ത്രസാങ്കേതിക രംഗത്ത് വൻ വിപ്ലവം അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ  നടത്തുകയുണ്ടായി .18 വയസുകാർക്കു വോട്ടവകാശം നൽകി .രാജ്യത്തെ മറ്റൊരു തലത്തിലേക്ക് നയിച്ച ദീർഘവീക്ഷണമുള്ളൊരു  ഒരു നേതാവിനെ യാണ് നമുക്ക് നഷ്ടപെട്ടത് . കർണാടക മലയാളി  കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ  രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട്  പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ പറഞ്ഞു . കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്കു  കെ എം സി നടത്തിവരുന്ന സഹായങ്ങളും , സേവനങ്ങളും …

Read More

കോവിഡ് പരിശോധനയ്ക്ക് തയ്യാറാകാത്ത യുവാവിന് ക്രൂര മർദ്ദനം

ബെംഗളൂരു: നഗരത്തിൽ കോവിഡ് പരിശോധനയ്ക്ക് തയ്യാറാകാത്ത യുവാവിന് ബി.ബി.എം.പി. ജീവനക്കാരുടെ ക്രൂര മർദ്ദനം. ചിക്‌പേട്ട് ധർമരായ സ്വാമി ടെംപിൾ വാർഡിലെ നഗരത്‌പേട്ടിലാണ് സംഭവം. യുവാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. #WATCH | In a viral video, a man was seen being assaulted by a BBMP booth level officer after he mistook a queue for #COVID19 testing to be that for vaccination. He was allegedly…

Read More

ബന്ധുക്കളുടെയെല്ലാം സാന്നിധ്യത്തിൽ വിവാഹം നടത്താൻ ഇതല്ലാതെ വേറെ വഴിയില്ല.

ബെംഗളൂരു : കോവിഡ്​ വ്യാപനത്തി​ൻ്റെ പശ്ചാത്തലത്തില്‍ മിക്ക സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതില്‍ പ്രധാനം ആളുകള്‍ കൂട്ടം കൂടുന്നത്​ ഒഴിവാക്കുകയെന്നതായിരുന്നു. അതിനായി വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്കുള്‍പ്പെടെ പ​ങ്കെടുക്കുന്നവരുടെ എണ്ണവും നിയന്ത്രിച്ചു. അതിനാല്‍ തന്നെ അടുത്ത ബന്ധുക്കള്‍ക്ക്​ മാത്രമായിരുന്നു മിക്ക ചടങ്ങുകളിലും സ്​ഥാനം. എന്നാല്‍, തമിഴ്​നാട്​ മധുരയിലെ വരനും വധുവിനും ത​ങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹം. കോവിഡ്​ നിയന്ത്രണങ്ങളുള്ളതിനാല്‍ അത്​ സാധിക്കുകയും ചെയ്യില്ല. എന്നാല്‍ ഭൂമിയില്‍ വെച്ചു വിവാഹം നടത്തണ്ട ആകാശത്തുവെച്ച്‌​ വിവാഹം നടത്താമെന്ന്​ തീരുമാനിക്കുകയായിരുന്നു ഇരുവരും. അതിനായി…

Read More

സംസ്ഥാനത്ത് മുന്നൂറിലധികം ബ്ലാക്ക് ഫംഗസ് കേസുകൾ. ചികിത്സക്ക് ജില്ലാ ആശുപത്രികൾ സജ്ജം : ആരോഗ്യ മന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് മുന്നൂറിലധികം ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ എല്ലാ ജില്ലാ ആശുപത്രികളും മ്യൂക്കോമൈക്കോസിസ് ചികിത്സയ്ക്കായി തയ്യാറായിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് മുന്നൂറിൽ അധികം ബ്ലാക്ക് ഫംഗസ് കേസുകൾ ഉണ്ടെന്ന് ഡോ. സുധാകർ മാധ്യമങ്ങളോട് പറഞ്ഞു. “ആംഫോട്ടെറിസിൻ ബി യുടെ 1,150 കുപ്പികൾ കേന്ദ്രം ഇപ്പോൾ നമ്മൾക്ക് അനുവദിച്ചിട്ടുണ്ട്. 20,000 കുപ്പികൾ നൽകാൻ ഞങ്ങൾ ഇതിനകം അഭ്യർത്ഥിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡയുമായി ഞാൻ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രികളെ കൂടാതെ 17 സർക്കാർ മെഡിക്കൽ കോളേജുകളും ബ്ലാക്ക് ഫംഗസ്…

Read More
Click Here to Follow Us