ലോക്ക്ഡൗണിൽ പുറത്തിറങ്ങിയവർക്ക് പൂമാലയിട്ട് ആരതിയുഴിഞ്ഞ് പോലീസ്

ബെംഗളൂരു: മദനായകനഹള്ളിയിൽ ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു.

ഇത് കൂടാതെ പിടിയിലായവരെ പോലീസ്
ആരതി ഉഴിയുകയും പൂമാല ഇട്ട്‌ നടത്തുകയും ചെയ്തു.

പുറത്തിറങ്ങിയ ഭൂരിഭാഗം പേരും അനാവശ്യമായി പുറത്തിറങ്ങിയവരാണെന്നാണ് പോലീസ് വെളിപ്പെടുത്തിയത്.

ലോക്ഡൗൺ ലംഘിച്ച 32 ഇരുചക്രവാഹനയാത്രക്കാരെയും രണ്ട് ഓട്ടോ ഡ്രൈവർമാരെയും ഇത്തരത്തിൽ പൂമാലയിടുകയും ആരതി ഉഴിയുകയും ചെയ്തതായി പോലീസ് പറഞ്ഞു.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

പുറത്തിറങ്ങുന്നവരെ കളിയാക്കുന്നതിനും ബോധവത്കരിക്കുന്നതിനുമായാണ് ഇങ്ങനെയൊരു വ്യത്യസ്തരീതി സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിനായി 35 പൂമാലകളാണ് കരുതിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts