ബെംഗളൂരു: കൊവിഡ് ബാധയെ തുടര്‍ന്ന് ആഴ്ചകളായി ലോക്ഡൌണില്‍ കിടക്കുന്ന നഗരവാസികൾക്ക് ഒരു അപൂര്‍വ്വകാഴ്ചയായി സൂര്യന് ചുറ്റും കാണപ്പെട്ട പ്രഭാവലയം.
നഗരത്തിൽ ഇന്നലെ പകല്‍ പതിനൊന്ന് മണിയോടെ ആകാശത്ത് കണ്ട അപൂര്‍വ്വ കാഴ്ചയുടെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചർച്ചയാവുന്നത്. തെളിഞ്ഞ ആകാശത്ത് കത്തിനില്‍ക്കുന്ന സൂര്യന് ചുറ്റും ഇതുവരെ കാണാത്ത തരത്തിലാണ് പ്രഭാവലയം രൂപപ്പെട്ടത്.
മഴവില്‍ നിറങ്ങള്‍ നിറഞ്ഞ പ്രഭാവലയത്തിന്‍റെ ചിത്രങ്ങള്‍ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്.
സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും അടക്കമുള്ളവരും പ്രഭാവലയത്തിന്റെ വ്യത്യസ്ത ചിത്രങ്ങൾ പങ്കുവച്ചു. ബെംഗളൂരു സെൻട്രൽ നിയോജകമണ്ഡലത്തിലെ ലോക്സഭാ അംഗം പി സി മോഹൻ സൺ ഹാലോയുടെ മൂന്ന് ഫോട്ടോകൾ ട്വിറ്ററിൽ ഷെയർ ചെയ്തു.
Stunning #SunHalo in #Bengaluru. pic.twitter.com/LuCBK5f7HO
— P C Mohan (Modi Ka Parivar) (@PCMohanMP) May 24, 2021
കന്നഡ നടിയായ സംയുക്ത ഹോർനാഡും പ്രഭാവലയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. “ഒരു മഴവില്ല് പോലുള്ള ഒരു പ്രഭാവലയം ഇപ്പോൾ സൂര്യനുചുറ്റും ഒരു വൃത്തം തീർത്തിരിക്കുന്നു. അതിനെ മാജിക്കെന്ന് വിളിക്കണോ യാഥാർത്ഥ്യമെന്ന് വിളിക്കണോ,” സംയുക്തയുടെ ട്വീറ്റിൽ പറയുന്നു.
A rainbow-like halo has encircled the sun in a perfect circle right now.
Call it magic, call it true 🙂The phenomenon is called a halo n happens because of light interacting with ice crystals in the atmosphere. Owing to its radius around the sun
☀️ 🌈 ⛅️ 😇#Bangalore #Sun 🤍 pic.twitter.com/QVnM44y1rS— Samyukta Hornad (@samyuktahornad) May 24, 2021
അപൂര്‍വ്വമായി ഇത്തരം പ്രഭാവലയങ്ങള്‍ കാണാറുണ്ടെങ്കിലും ഇത്രയും വ്യക്തതയോടെ കാണുന്നത് അപൂര്‍വ്വമാണ്. പൌര്‍ണ്ണമി ദിവസങ്ങളിലോ അല്ലെങ്കില്‍ അതിനോടടുത്ത ദിവസങ്ങളിലോ രാത്രികാലങ്ങളില്‍ ചന്ദ്രന് ചുറ്റും ഇത്തരത്തില്‍ പ്രഭാവലയം കാണാറുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.