കോവിഡ് വാർ റൂം ആരംഭിച്ച് പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കോവിഡ്-19 ഗുരുതരമായി പടർന്നു പിടിക്കുന്ന ഈ സന്ദർഭത്തിൽ കോവിഡ് ബാധിച്ചവരെ സഹായിക്കുവാൻ വിപുലമായ രീതിയിലുള്ള സേവാ പ്രവർത്തനത്തിനിറങ്ങാൻ കർണാടക പ്രവാസി കോൺഗ്രസ്‌ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ കോവിഡ് ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായിട്ടുള്ള വാർ റൂം ഇന്ന് ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെ നടന്ന കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലളിതമായ ചടങ്ങിൽ ചടങ്ങിൽ എ. ഐ സി സി മെമ്പറും, കർണാടക പ്രവാസി കോൺഗ്രസ് പ്രസിഡണ്ടുമായ അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീ. വിനു തോമസ്, ശ്രീ.ജിജു ജോസ് എന്നിവർ സംസാരിച്ചു. ശ്രീ.…

Read More

കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹര്യത്തില്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് എട്ടു മുതല്‍ മേയ് 16 വരെ ഒരാഴ്ചയാണ് സമ്ബൂര്‍ണ ലോക്ഡൗണ്‍. Lockdown to be imposed in the state from 6 am on May 8 to May 16, in wake of the surge in COVID-19 cases in the second wave: Kerala CM Pinarayi Vijayan (file photo) pic.twitter.com/16N1wY47It — ANI (@ANI) May 6, 2021…

Read More

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ജൂൺ 14 വരെ വേനലവധി

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ 2021-22 അധ്യായന വർഷത്തെ സ്കൂൾ കലണ്ടർ സംസ്ഥാന പൊതുനിർദ്ദേശ വകുപ്പ്‌ പുതുക്കി. പുതുക്കിയ കലണ്ടർ പ്രകാരം സംസ്ഥാനത്തെ സ്കൂളുകൾക്ക് ജൂൺ 14 വരെ ആയിരിക്കും വേനലവധി. പുതിയ അധ്യയന വർഷം തുടങ്ങുന്നത് ജൂൺ 15ന് ആയിരിക്കും. എന്നാൽ പത്താം ക്ലാസ് പരീക്ഷകൾ മുൻപ് നിശ്ചയിച്ച പ്രകാരം ജൂൺ 21ന് തന്നെ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജൂൺ 1 മുതൽ 14 വരെ റിവിഷൻ ക്ലാസ്സുകൾ നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനാൽ ഹൈസ്കൂൾ അധ്യാപകരുടെ വേനലവധി…

Read More

7 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാ ഫലങ്ങൾ സർക്കാർ ഉറപ്പാക്കും: ഉപമുഖ്യമന്ത്രി.

ബെംഗളൂരു: കോവിഡ് ടെസ്റ്റിന്റെ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതിന്  കാലതാമസം ഒഴിവാക്കുന്നതിനായി ഇനി മുതൽ ടെസ്റ്റ് ഫലങ്ങൾ  7 മണിക്കൂറിനുള്ളിൽ പുറത്തുവരുമെന്ന് സർക്കാർ ഉറപ്പാക്കും എന്ന് കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞു. ഇതിന് മുൻപ് ലബോറട്ടറിയിലേക്ക് സാമ്പിളുകൾ എത്തിച്ചേർന്നതിന് ശേഷം 72 മണിക്കൂർ സമയമെടുത്താണ്  ഫലങ്ങൾ വന്നിരുന്നത് എന്നും  ഇപ്പോൾ ഇത് 7 മണിക്കൂറായി ചുരുക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.  ആയതുകൊണ്ട് അണുബാധ കൂടുന്നതിന് മുൻപ് ചികിത്സ ആരംഭിക്കാനാകും എന്നും കോവിഡ് ടാസ്‌ക് ഫോഴ്‌സ് ചുമതല കൂടിയുള്ള  മന്ത്രി സി.എൻ അശ്വത് ‌‌നാരായണ പറഞ്ഞു. ഈ സമയപരിധിക്കുള്ളിൽ ബിയു ഐഡി ലഭിക്കാനുള്ള നടപടികളും …

Read More

എ.സി.യിൽ നിന്ന് തീപടർന്ന് മലയാളി ദമ്പതിമാർക്ക് ദാരുണാന്ത്യം

ബെംഗളൂരു: എ.സി.യിൽ നിന്ന് തീപടർന്ന് കോഴിക്കോട് സ്വദേശികളായ മലയാളി ദമ്പതിമാർക്ക് ദാരുണാന്ത്യം. വീട്ടിലെ കിടപ്പുമുറിയിലെ എ.സി.യിൽനിന്ന് തീപടർന്നാണ് സാരമായ പൊള്ളലേറ്റ് ജോയി പോൾ (66), ഭാര്യ ഉഷ ജോയ് (58) എന്നിവർ മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ശബ്ദംകേട്ട് തൊട്ടടുത്ത മുറിയിൽ കിടക്കുകയായിരുന്ന മകനെത്തി വാതിൽ പൊളിച്ചാണ് ഇരുവരെയും മുറിക്ക് പുറത്തെത്തിച്ചത്. ഗുരുതരമായ പൊള്ളലേറ്റ ഇരുവരെയും ബല്ലാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉഷ ജോയ് അപ്പോഴേക്കും മരിച്ചിരുന്നു. ഉടനെ തന്നെ അവിടെനിന്ന് നഗരത്തിലെ വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ജോയി പോൾ മരിച്ചത്. അദ്ദേഹത്തിന് എഴുപതു…

Read More

നഗരത്തിൽ ഇന്ന് മഴക്ക് സാധ്യത.

ബെംഗളൂരു : നഗരത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴക്ക് സാധ്യത. സംസ്ഥാനത്തിൻ്റെ മറ്റ് സ്ഥലങ്ങളിലും കനത്ത നാശം വിതച്ച് മഴ തുടരുകയാണ്. ബെള്ളാരിയിൽ മാത്രം 4 പേർ ചൊവ്വാഴ്ച മിന്നലേറ്റ് മരിച്ചു. ചിക്കമഗളൂരു, ഗദക്, തുമക്കുരു, ദാവനഗെരെ, ചിത്രദുർഗ ജില്ലകളിലും മഴ തുടരുകയാണ്. നഗരത്തിലെ കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

തൊഴിലാളികൾക്കായി 100 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ ഒരുക്കി ബി എം ആർ സി എൽ

ബെംഗളൂരു: മെട്രോ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരെയും നിർമാണത്തൊഴിലാളികളെയും പരിചരിക്കുന്നതിനായി ബി‌എം‌ആർ‌സി‌എൽ 100 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ തുടങ്ങി. “ബി‌ബി‌എം‌പിയുടെ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ച്, ഹൊസൂർ റോഡിലെ കുഡ്‌ലു ഗേറ്റിന് അടുത്തുള്ള ഏകാ ഹോട്ടൽ വാടകക്ക് എടുത്താണ് കോവിഡ് കെയർ സെന്റർ തുടങ്ങുന്നത്. നമ മെട്രോ ഘട്ടം 2 ന്റെ നിർമ്മാണത്തിനായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് 8,000 തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. ഭൂരിഭാഗം തൊഴിലാളികളും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്. സി സി സിയിൽ  ഓക്സിജൻ കോൺസെൻട്രേറ്ററുകളും സിലിണ്ടറുകളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഹൊസൂർറോഡിലുള്ള ജയ്‌ശ്രീ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും സിസിസിയിൽ വൈദ്യസഹായം നൽകും.

Read More

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അര ലക്ഷം കടന്നു;ഇന്ന് കാൽ ലക്ഷം പേരെ ഡിസ്ചാർജ്ജ് ചെയ്തു;പ്രതിദിന മരണം 300 കടന്നു;നഗര ജില്ലയിലെ ആകെ മരണം 7000 കടന്നു.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 50112 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.26841 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 32.28%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 26841 ആകെ ഡിസ്ചാര്‍ജ് : 1236854 ഇന്നത്തെ കേസുകള്‍ : 50112 ആകെ ആക്റ്റീവ് കേസുകള്‍ : 487288 ഇന്ന് കോവിഡ് മരണം : 346 ആകെ കോവിഡ് മരണം : 16884 ആകെ പോസിറ്റീവ് കേസുകള്‍ : 1741046 ഇന്നത്തെ പരിശോധനകൾ :…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69%;കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്.

കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

ഓക്സിജൻ ക്ഷാമം; നഗരത്തിലെ ഒരു ആശുപത്രിയിൽ രണ്ട് മരണം.

ബെംഗളൂരു: യെലഹങ്കയിലെ അർക്ക ആശുപത്രിയിലെ രണ്ട് രോഗികൾ ഓക്സിജൻ ക്ഷാമം മൂലം മരിച്ചു. രണ്ട് രോഗികളുടെയും മരണത്തെ പറ്റി അന്യോഷിക്കാൻ സോണൽ മെഡിക്കൽ ഓഫീസർ ഡോ. യോഗാനന്ദിന് നിർദ്ദേശം നൽകിയതായി യെലഹങ്കയിലെ ബിബിഎംപി ജോയിന്റ് കമ്മീഷണർ ഡി ആർ അശോക് പറഞ്ഞു. പ്രാഥമിക കണ്ടെത്തലുകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഡോ. യോഗാനന്ദ് പ്രതികരിച്ചില്ല. “ചൊവ്വാഴ്ച രാവിലെയാണ്  രണ്ട് മരണങ്ങളെക്കുറിച്ച്  ഞങ്ങൾക്ക് വിവരങ്ങൾ ലഭിച്ചത് ,” എന്ന്  ഡി ആർ അശോക് പറഞ്ഞു . “ഈ മരണങ്ങളെ പറ്റി പ്രാഥമിക അന്യോഷണം നടത്താൻ ഞാൻ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം സൗകര്യങ്ങൾ പരിശോധിച്ചു കഴിഞ്ഞാൽ, ഓക്സിജൻ ക്ഷാമം മൂലമാണ് മരണങ്ങൾ…

Read More
Click Here to Follow Us