ബെംഗളൂരു: സംസ്ഥാനത്തെ ലോക്ക്ഡൗൺ മെയ് 24ന് ശേഷവും നീട്ടുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. സംസ്ഥാനത്തെ കോവിഡ് പൊസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവ് വരാത്തത് മൂലവും ദിനംപ്രതിയുള്ള കോവിഡ് മരണങ്ങളുടെ എണ്ണം ഉയർന്ന് തന്നെ തുടരുന്നത് കാരണവുമാണ് ലോക്ക്ഡൗൺ നീട്ടുന്ന കാര്യം സർക്കാർ ആലോചിക്കുന്നത്. ജൂൺ ആദ്യ വാരത്തോടെ കോവിഡ് കേസുകളിൽ കുറവുണ്ടാകുമെന്നാണ് കരുതുന്നതെങ്കിലും വളരെ കരുതലോടെ മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ എന്ന് വിദഗ്ധർ സർക്കാരിന് മുന്നറിയിപ്പ് നൽകി. കോവിഡ് പൊസിറ്റിവിറ്റി നിരക്ക് 10%ത്തിന് മുകളിലാണെങ്കിൽ നിയന്ത്രണങ്ങൾ തുടരണമെന്നാണ് ഐ. സി.എം.ആർ. ഡയറക്ടർ ഡോ. ബൽറാം…
Read MoreMonth: May 2021
കോവിഡ് സഹായങ്ങൾ അനുവദിക്കുന്നതിൽ കേന്ദ്രം, കർണാടകയ്‌ക്കെതിരെ ഗുരുതരമായ പക്ഷപാതം കാണിക്കുന്നു: കുമാരസ്വാമി.
ബെംഗളൂരു: കോവിഡ് വൈറസ് പകർച്ചവ്യാധിയെ നേരിടാൻ വേണ്ടി കർണാടക സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട വിഭവങ്ങളും സഹായങ്ങളും അനുവദിക്കാത്തതിന് ജനതാദൾ (സെക്കുലർ) നേതാവ് എച്ച് ഡി കുമാരസ്വാമി കേന്ദ്രത്തെ വിമർശിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അതേ പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനോട് ഗുരുതരമായ പക്ഷപാതം കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. “കർണാടകയോടും കന്നടക്കാരോടും കേന്ദ്രത്തിന് ഇത്രയധികം അവഹേളനമുണ്ടാകുന്നത് എന്തുകൊണ്ടാണ്? കർണാടക കൂടുതൽ ബിജെപി എം പിമാരെ തെരഞ്ഞെടുത്തതുകൊണ്ടാണോ? അതോ മുഖ്യമന്ത്രി യെദിയൂരപ്പയെ വില്ലനായി അവതരിപ്പിക്കാനുള്ള ശ്രമമാണോ?” എന്നും അദ്ദേഹം ചോദിച്ചു. ദുരിതസാഹചര്യത്തിൽ കഴിയുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് അദ്ദേഹം കേന്ദ്രത്തെ ഓർമ്മിപ്പിച്ചു. “പകരം, നിസ്സംഗത കാണിക്കുന്നുവെങ്കിൽ, ആളുകൾ കലാപത്തിന് നിർബന്ധിതരാകും,” എന്നും അദ്ദേഹം…
Read Moreകോവിഡ് വാക്സിനുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്.
ബെംഗളൂരു: കോവിഡ് 19 വാക്സിൻ വികസിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഐ ഐ എസ് സിയിൽ നടന്നു കൊണ്ടിരിക്കുന്നതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ ഐ എസ് സി) ഡയറക്ടർ പ്രൊഫ. ഗോവിന്ദൻ രംഗരാജൻ സംസ്ഥാന ആരോഗ്യമന്ത്രി ഡോ. സുധാകറിനെ അറിയിച്ചു. നിലവിലുള്ള വാക്സിനുകളേക്കാൾ മികച്ച ന്യൂട്രലൈസിംഗ് ഫലങ്ങൾ ഐ ഐ എസ് സി വികസിപ്പിച്ചെടുക്കുന്ന വാക്സിനുള്ളതായി അദ്ദേഹം പറഞ്ഞു. ഈ വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണ പ്രക്രിയ ഇനിയും ആരംഭിച്ചിട്ടില്ല. വാക്സിൻ 30 ഡിഗ്രി ഊഷ്മാവിൽ വരെ സൂക്ഷിക്കാൻ കഴിയും എന്നതിനാൽ തന്നെ ഇത് കോവിഡ് പകർച്ചവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ വലിയൊരു വഴിത്തിരിവായിരിക്കാം എന്ന്…
Read Moreഎസ്എസ്എൽസി പരീക്ഷ മാറ്റിവെച്ചു.
ബെംഗളൂരു: കോവിഡ് വൈറസ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ എസ് എസ് എൽ സി(പത്താം ക്ലാസ്) പരീക്ഷ മാറ്റിവയ്ക്കാൻ കർണാടക സർക്കാർ വ്യാഴാഴ്ച തീരുമാനിച്ചു. പുതുക്കിയ തീയ്യതി പിന്നീട് തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ അറിയിച്ചു. “സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളും ഇതേ തുടർന്ന് മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും നിരവധി സ്കൂൾ അസോസിയേഷനുകളുടെയും ആശങ്കകളും ഈ തീരുമാനത്തിന് കാരണമായി. കോവിഡ് 19 ന്റെ രണ്ടാം തരംഗം അവസാനിച്ചതിനുശേഷം ഇതിൽ അനുയോജ്യമായ ഒരു തീരുമാനം എടുക്കും,”എന്ന് അദ്ദേഹം പറഞ്ഞു. “പരീക്ഷക്ക് വളരെ മുൻപ് തന്നെ പുതുക്കിയ തീയതികൾ പ്രഖ്യാപിക്കും. വിദ്യാർത്ഥികൾ നിരാശപ്പെടേണ്ടതില്ല, പകരം അവരുടെ തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോകുക ,” എന്ന് മന്ത്രി അഭ്യർത്ഥിച്ചു.…
Read Moreരണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിലെ കോവിഡ് 19 സ്ഥിതി നിയന്ത്രണവിധേയമാകും. ആശങ്ക മറ്റ് ജില്ലകളെക്കുറിച്ച്: ആരോഗ്യ മന്ത്രി
ബെംഗളൂരു:അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിലെ കോവിഡ് 19 സ്ഥിതിനിയന്ത്രണവിധേയമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ആരോഗ്യ, കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. “ഉയർന്ന ജനസാന്ദ്രത കാരണം തലസ്ഥാന നഗരങ്ങൾ എല്ലായ്പ്പോഴും ഏറ്റവും കഠിനമായ വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷേ, ലോക്ക്ഡൗൺ മുംബൈയിലെന്നപോലെ നമ്മുടെ നഗരത്തിലും സഹായകമാകുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിൽ സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ അവസ്ഥയെക്കുറിച്ചാണ് ഞങ്ങൾ ഇപ്പോൾ ആശങ്കാകുലരാകുന്നത്,” എന്ന് മന്ത്രി കൂട്ടിച്ചേർത്തു. താലൂക്ക് തലത്തിലുള്ള ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്ന് സുധാകർ പറഞ്ഞു. അടിയന്തിര…
Read More“ചതിയൻ”ചൈനീസ് ലോൺ ആപ്പുകളെ പൂട്ടിക്കെട്ടി ഇ.ഡി.
ബെംഗളൂരു: ചൈനീസ് കമ്പനികളുടെയും അവരുടെ ഇന്ത്യന്‍ ഘടകങ്ങളുടെയും വിവിധ അകൗണ്ടുകളിലെ 76.67 കോടി രൂപ ബെംഗളൂരു ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഇഡിയുടെ നടപടി. ലോക്ക്ഡൗണ്‍ കാലത്ത് തിരിച്ചടവ് മുടങ്ങിയവരെ ചൂഷണം ചെയ്യുകയും ചില ഉപഭോക്താക്കള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് ഏഴ് കമ്പനികള്‍ക്കെതിരെ നടപടിയെടുത്തത്. മൂന്ന് ചൈനീസ് ഫിന്‍ടെക് കമ്പനികളും ഇവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളുമാണ് നടപടിക്ക് വിധേയമായത്. ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ റാസര്‍പേക്കും പിഴ വിധിച്ചു. ബെംഗളൂരുവിലാണ് ചൈനീസ് കമ്പനികള്‍ക്കെതിരെ വ്യാപകമായി പരാതി ഉയര്‍ന്നത്.
Read Moreനഗര ജില്ലയിൽ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു;ആകെ മരണം 9000 ന് മുകളിൽ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 35296 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34057 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 27.64%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 34057 ആകെ ഡിസ്ചാര്‍ജ് : 1474678 ഇന്നത്തെ കേസുകള്‍ : 35297 ആകെ ആക്റ്റീവ് കേസുകള്‍ : 593078 ഇന്ന് കോവിഡ് മരണം : 344 ആകെ കോവിഡ് മരണം : 20712 ആകെ പോസിറ്റീവ് കേസുകള്‍ : 2088488 ഇന്നത്തെ പരിശോധനകൾ :…
Read Moreരണ്ടാം തരംഗത്തിൽ കോവിഡ് ബാധിച്ചത് നഗരത്തിലെ 1221 പോലീസുകാർക്ക്;11 മരണം.
ബെംഗളൂരു: കോവിഡ് പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ നഗരത്തിലെ 1,221 പോലീസുകാർക്ക് കോവിഡ്19 ബാധിച്ചു. ഇതിൽ പേർ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട് എന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. ചൊവ്വാഴ്ച 31 പോലീസുകാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ 24 പേർ വാക്സിനേഷന്റെ രണ്ട്ഡോസുകളും നാലുപേർ ആദ്യ ഡോസും എടുത്തവരാണ്. നിലവിൽ നഗരത്തിലെ 803 പോലീസുകാർ അസുഖ ബാധിതരാണ്. ഇവരിൽ 755 പോലീസുകാർ വീടുകളിൽഐസൊലേഷനിൽ കഴിയുന്നു. 40 പേരെ തിങ്കളാഴ്ച വിവിധ ആശുപത്രികളിൽ നിന്നായി ഡിസ്ചാർജ് ചെയ്തു. ഇതുവരെ 407 പോലീസ് ഉദ്യോഗസ്ഥരെ ഡിസ്ചാർജ് ചെയ്തു, ” എന്ന്…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61%;കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്.
സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read Moreവിമാനത്താവളത്തിൽ ഓക്സിജൻ സൗകര്യത്തോട് കൂടിയ 150 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം വരുന്നു.
ബെംഗളൂരു: ഓക്സിജൻ സൗകര്യത്തോട് കൂടിയ 150 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം മെയ് 18 ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്ത് സ്ഥാപിക്കുമെന്ന് ബെംഗളൂരു ഇന്റർനാഷണൽഎയർപോർട്ട് ലിമിറ്റഡ് (ബിയാൽ) ബുധനാഴ്ച പ്രഖ്യാപിച്ചു. ഡോ. നരേഷ് ഷെട്ടി, ഡോ. നന്ദകുമാർ ജയറാം, ഡോ. അലക്സാണ്ടർ തോമസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ ഡോക്ടർമാരുടെ സമിതി കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് സാങ്കേതിക സഹായം നൽകും. ഡോക്ടർമാരും നഴ്സിംഗ് സ്റ്റാഫും ഉൾപ്പെടെ എല്ലാ ജീവനക്കാരെയും കർണാടക സർക്കാർ നൽകും.അടിയന്തിര സാഹചര്യങ്ങൾ നിറവേറ്റുന്നതിനായി 24 മണിക്കൂറും ആംബുലൻസ് സൗകര്യം ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ ഇവിടെ ഒരുക്കും. കേന്ദ്രത്തിൽ ഒരു ഫാർമസി, പാത്തോളജി യൂണിറ്റ്, നഴ്‌സുമാരുടെ സ്റ്റേഷൻ, വിശ്രമമുറികൾ,…
Read More