വിമാനത്താവളത്തിൽ ഓക്സിജൻ സൗകര്യത്തോട് കൂടിയ 150 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം വരുന്നു.

ബെംഗളൂരു: ഓക്സിജൻ സൗകര്യത്തോട് കൂടിയ 150 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം മെയ് 18 ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്ത് സ്ഥാപിക്കുമെന്ന് ബെംഗളൂരു ഇന്റർനാഷണൽഎയർപോർട്ട് ലിമിറ്റഡ് (ബിയാൽ) ബുധനാഴ്ച പ്രഖ്യാപിച്ചു.

ഡോ. നരേഷ് ഷെട്ടി, ഡോ. നന്ദകുമാർ ജയറാം, ഡോ. അലക്സാണ്ടർ തോമസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ ഡോക്ടർമാരുടെ സമിതി കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് സാങ്കേതിക സഹായം നൽകും. ഡോക്ടർമാരും നഴ്സിംഗ് സ്റ്റാഫും ഉൾപ്പെടെ എല്ലാ ജീവനക്കാരെയും കർണാടക സർക്കാർ നൽകും.അടിയന്തിര സാഹചര്യങ്ങൾ നിറവേറ്റുന്നതിനായി 24 മണിക്കൂറും ആംബുലൻസ് സൗകര്യം ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ ഇവിടെ ഒരുക്കുംകേന്ദ്രത്തിൽ ഒരു ഫാർമസി, പാത്തോളജി യൂണിറ്റ്, നഴ്‌സുമാരുടെ സ്റ്റേഷൻ, വിശ്രമമുറികൾ, ഒരു ഡൈനിംഗ് ഏരിയ എന്നിവ ഉൾപ്പെടുമെന്ന് ബിയാൽ അധികൃതർ പറഞ്ഞു. അനുയോജ്യമായ കുടിവെള്ള സൗകര്യങ്ങളും സന്ദർശക സ്ഥലങ്ങളും കേന്ദ്രത്തിൽ ഉണ്ടായിരിക്കും. ബയോമാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുന്നത് കേന്ദ്രം ഉറപ്പാക്കും എന്നും അറിയിച്ചു.

ഫെയർഫാക്സ്ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഫെയർഫാക്സ് ഇന്ത്യ ഹോൾഡിംഗ്സ് കോർപ്പറേഷനിലൂടെയാണ് കേന്ദ്രത്തിന് ധനസഹായം ലഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us