ബെംഗളൂരു: അടുത്ത രണ്ടുദിവസങ്ങളിൽ സംസ്ഥാനത്തുടനീളം മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നഗരത്തിൽ ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി നഗരത്തിൽ പലയിടങ്ങളിലും വൈകുന്നേരങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. സർജാപുര, ലക്കസാന്ദ്ര, എഛ്.എസ്.ആർ. ലേഔട്ട്, കോറമംഗല, ബസവനഗുഡി, ബലണ്ടൂർ എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്. ശക്തമായ മഴമൂലം നഗരത്തിലെ പലയിടങ്ങളിലും വൈകീട്ട് വൈദ്യുതി മുടങ്ങുന്നത് പതിവായിരിക്കുകയാണ്. മണിക്കൂറുകൾക്കുശേഷമാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നത്. കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനത്തെ വൈദ്യുതി മുടക്കം ബാധിക്കാതിരിക്കാനുള്ള സൗകര്യങ്ങൾ ഇതിനോടകം ഒരുക്കിയിട്ടുണ്ടെന്ന് ബി.ബി.എം.പി. അധികൃതർ അറിയിച്ചു. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെത്തുടർന്നാണ്…
Read MoreMonth: May 2021
ബി.ബി.എം.പിക്ക് വിവിധ സംഘടനകളിൽ നിന്ന് സംഭാവനയായി ലഭിച്ചത് 836 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ.
ബെംഗളൂരു: മെഡിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ച് 10 ദിവസത്തിന് ശേഷം ബൃഹത് ബെംഗളൂരു മഹാനഗര പാലികക്ക് വിവിധ സംഘടനകളിൽ നിന്ന് 836 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവനയായി ലഭിച്ചു. ഞങ്ങൾക്ക് ഇതുവരെ നല്ല പ്രതികരണമാണ് ലഭിച്ചത്, കൂടാതെ നിരവധി പ്രപ്പോസലുകൾ കൂടി പരിശോധിച്ച് വരുകയാണ്, ” എന്ന് പദ്ധതിയുടെ ചുമതലയുള്ള ഓഫീസർ (ജോയിന്റ് കമ്മീഷണർ എസ്‌ഡബ്ല്യുഎം) സർഫരാസ് ഖാൻ പറഞ്ഞു. കോവിഡ് കെയർ സെന്ററുകളിലും (സിസിസി) ട്രയേജ് സെന്ററുകളായി പരിവർത്തനം ചെയ്ത പ്രസവ ആശുപത്രികളിലും ആയി 836 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു. ഇന്ത്യയുടെ സ്റ്റാർട്ട്–അപ്പ് ഇക്കോസിസ്റ്റത്തിന്റെ ഭാഗമായ ആക്റ്റ് ഗ്രാന്റ്സ് ഇന്നുവരെ 616 കോൺസെൻട്രേറ്ററുകൾ സംഭാവന ചെയ്തു. കെഎഎഎഫ്,…
Read Moreഇനിമുതൽ കോവിഡ് സ്ഥിരീകരിച്ചാൽ ഒരുമണിക്കൂറിനുള്ളിൽ മരുന്നുകൾ വീട്ടിലെത്തും
ബെംഗളൂരു: ഇന്നുമുതൽ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് മരുന്നുകിറ്റുകൾ വീടുകളിൽതന്നെ നേരിട്ട് ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയുമായി സർക്കാർ. കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് മരുന്നുകിറ്റുകൾ ലഭ്യമാക്കുമെന്ന് ഉപമുഖ്യമന്ത്രിയും കോവിഡ് കർമസമിതി മേധാവിയുമായ അശ്വത് നാരായൺ പറഞ്ഞു. കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് ഒരുമണിക്കൂറിനുള്ളിൽ മരുന്നുകൾ അടങ്ങിയ ‘ഐസോലേഷൻ കിറ്റ്’ ലഭ്യമാക്കും. ഐസോലേഷൻ കിറ്റിൽ ആന്റിബയോട്ടിക് മരുന്നുകൾ, സ്റ്റിറോയ്ഡ് മരുന്നുകൾ, വിറ്റാമിൻ ഗുളികൾ, പനി, ജലദോഷം, ഛർദ്ദി തുടങ്ങിയവയ്ക്കുള്ള മരുന്നുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിൽ അഞ്ചുലക്ഷം കിറ്റുകളാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. മരുന്നുകിറ്റുകൾ എത്തിക്കുമ്പോൾ രോഗികൾക്ക് ആവശ്യമായ നിർദേശങ്ങളും നൽകും. ഒരുമണിക്കൂറിനുള്ളിൽ മരുന്നുകൾ വീട്ടിലെത്തിക്കാൻ പ്രത്യേകസംവിധാനം ഏർപ്പെടുത്തിയതായി…
Read More127 ഓക്സിജൻ ഉത്പാദന യൂണിറ്റുകൾ സംസ്ഥാനത്ത് സ്ഥാപിക്കുന്നു:മുഖ്യമന്ത്രി.
ബെംഗളൂരു: സംസ്ഥാനത്ത് മൊത്തം 127 ഓക്സിജൻ ഉൽപാദന യൂണിറ്റുകൾ ആരംഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വ്യാഴാഴ്ച അറിയിച്ചു. കോവിഡ് വൈറസ് മഹാമാരിയുടെ രണ്ടാം തരംഗത്തെ നേരിടാൻസംസ്ഥാനം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഓക്സിജൻ ഉൽപാദന യൂണിറ്റുകളിൽ സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് 62 സ്ഥാപനങ്ങളും, കേന്ദ്രംഅനുവദിച്ച 28 എണ്ണവും, എൻ എച്ച് എ ഐ യുടെ 24 എണ്ണവും, സിഎസ്‌ആറിന് കീഴിൽ 11 എണ്ണവും, വിദേശരാജ്യങ്ങളിൽ നിന്നുള്ള രണ്ട് സ്ഥാപനങ്ങളും ഉൾപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.
Read Moreകോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിച്ചു.
ബെംഗളൂരു: വാക്സിനേഷൻ വിദഗ്ധരുടെ ശുപാർശകൾ ചൂണ്ടിക്കാട്ടി രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിനിടയിലുള്ള ഇടവേള 12-16 ആഴ്ച വരെയായി പുതുക്കിയതായി സംസ്ഥാന സർക്കാർ ഔദ്യോഗികമായി അറിയിച്ചു. “2 ഡോസുകൾക്കിടയിലുള്ള കോവിഷീൽഡ് വാക്സിനേഷന്റെ 6 മുതൽ 8 ആഴ്ച വരെയുള്ള മുൻ നിശ്ചയിച്ച ഇടവേള, 12 മുതൽ 16 ആഴ്ച വരെ ആയി പരിഷ്കരിച്ചു. കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് എടുത്ത് 12 ആഴ്ചകൾ പൂർത്തിയായിട്ടില്ലെങ്കിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വരരുതെന്ന് പൗരന്മാരോട് അഭ്യർത്ഥിക്കുന്നു,” എന്ന് ആരോഗ്യവകുപ്പിൽ നിന്നുള്ള ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. എന്നിരുന്നാലും, പുതുക്കിയ സമയ ഇടവേള കോവിഷീൽഡിന് മാത്രമാണ് ഉള്ളതെന്നും കോവാക്സിൻ വാക്‌സിന് ഇത് ബാധകമല്ലെന്നും കുറിപ്പിൽ…
Read Moreആകെ ഡിസ്ചാർജ് 15 ലക്ഷത്തിന് മുകളിൽ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 41779 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.35879 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 32.86 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 35879 ആകെ ഡിസ്ചാര്‍ജ് : 1510557 ഇന്നത്തെ കേസുകള്‍ : 41779 ആകെ ആക്റ്റീവ് കേസുകള്‍ : 598605 ഇന്ന് കോവിഡ് മരണം : 373 ആകെ കോവിഡ് മരണം : 21085 ആകെ പോസിറ്റീവ് കേസുകള്‍ : 2130267 ഇന്നത്തെ പരിശോധനകൾ…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41%;കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്.
കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read More100 കോടിക്ക് വാക്സിൻ വാങ്ങാൻ മുൻകൈയെടുത്ത് കർണാടക കോൺഗ്രസ്
ബെംഗളൂരു: കർണാടക കോൺഗ്രസ് നിർമാതാക്കളിൽ നിന്ന് നേരിട്ട് കോവിഡ് വാക്സിനുകൾ വാങ്ങാൻ 100 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. We have Rs.100 cr plan to begin with: 90 cr from Congress MLA/MLC funds & 10 cr as per @INCKarnataka's commitment from party funds.More shall be raised from public donations & by tying up with hospitals& clinics to administer jabs.#LetCongressVaccinate#Congress100CrorePlan3/7 — DK Shivakumar (@DKShivakumar) May 14,…
Read Moreനഗരത്തിൽ ഒഴിവായത് മറ്റൊരു വൻ ഓക്സിജൻ ദുരന്തം; രക്ഷപെട്ടത് 30 ജീവനുകൾ
ബെംഗളൂരു: കഴിഞ്ഞയാഴ്ച ചാംരാജ്‌നഗർ ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ 24 പേർ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപേ മറ്റൊരു ഓക്സിജൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. സമയോചിതമായ ഇടപെടലിലൂടെ സോനു സൂദിന്റെ NGOയും പോലീസും ചേർന്നാണ് നഗരത്തിലെ ശ്രേയസ് ഹോസ്പിറ്റലിൽ മറ്റൊരു വൻ ഓക്സിജൻ ദുരന്തം ഒഴിവാക്കിയത്. കോവിഡ് രോഗികളെ പരിചരിക്കുന്ന ശ്രേയസ് ഹോസ്പിറ്റലിൽ ബുധനാഴ്ച്ച രാത്രി 10.50ഓടെയാണ് ഓക്സിജൻ യൂണിറ്റിലുണ്ടായ ചോർച്ച ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽ പെടുന്നത്. ഈ സമയത്ത് 30 കോവിഡ് രോഗികളാണ് ഓക്സിജന്റെ സഹായത്തോടെ അവിടെ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഓക്സിജൻ ചോർച്ച…
Read Moreആവശ്യത്തിന് വാക്‌സിന്‍ ലഭ്യമല്ലെങ്കില്‍ ഞങ്ങള്‍ക്ക് തൂങ്ങിചാവാന്‍ കഴിയുമോ?; സദാനന്ദ ഗൗഡ
ബെംഗളൂരു: സർക്കാരിനോട് കോടതി നിർദ്ദേശിച്ച പ്രകാരം വാക്സിൻ ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടാൽ സർക്കാരിലുള്ളവർ തൂങ്ങിമരിക്കണമോ എന്ന് കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ. വാക്സിൻ ലഭ്യതക്കുറവിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സർക്കാരിന്റെ പ്രവർത്തന പദ്ധതിയെക്കുറിച്ചാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്. “രാജ്യത്ത് എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ് നൽകണമെന്ന് നല്ല ഉദ്ദേശ്യത്തോടെയാണ് കോടതി പറഞ്ഞത്. നാളെ ഇത്ര വാക്സിൻ നൽകണമെന്ന് കോടതി പറയുകയും അത്രത്തോളം വാക്സിൻ ഉത്പാദിപ്പിക്കാൻ സാധിക്കാതിരിക്കുകയും ചെയ്താൽ ഞങ്ങൾ തൂങ്ങി മരിക്കണോ” – സദാനന്ദ ഗൗഡ മാധ്യമപ്രവർത്തകരോട് ചോദിച്ചു. പ്രായോഗികമായി, ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിന് അതീതമാണ്.…
Read More