നഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: അടുത്ത രണ്ടുദിവസങ്ങളിൽ സംസ്ഥാനത്തുടനീളം മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നഗരത്തിൽ ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസമായി നഗരത്തിൽ പലയിടങ്ങളിലും വൈകുന്നേരങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. സർജാപുര, ലക്കസാന്ദ്ര, എഛ്.എസ്.ആർ. ലേഔട്ട്, കോറമംഗല, ബസവനഗുഡി, ബലണ്ടൂർ എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്.

  വനിതാ ബില്ല്; ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്

ശക്തമായ മഴമൂലം നഗരത്തിലെ പലയിടങ്ങളിലും വൈകീട്ട് വൈദ്യുതി മുടങ്ങുന്നത് പതിവായിരിക്കുകയാണ്. മണിക്കൂറുകൾക്കുശേഷമാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നത്.

കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനത്തെ വൈദ്യുതി മുടക്കം ബാധിക്കാതിരിക്കാനുള്ള സൗകര്യങ്ങൾ ഇതിനോടകം ഒരുക്കിയിട്ടുണ്ടെന്ന് ബി.ബി.എം.പി. അധികൃതർ അറിയിച്ചു.

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെത്തുടർന്നാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്നാർഘട്ടയിൽ 5 കോടിയുടെ നിരീക്ഷണ ഗോപുരം വരുന്നു; വന്യജീവികളെ ഇനി ആകാശദൂരത്തുനിന്ന് കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us