ഇനിമുതൽ കോവിഡ് സ്ഥിരീകരിച്ചാൽ ഒരുമണിക്കൂറിനുള്ളിൽ മരുന്നുകൾ വീട്ടിലെത്തും

ബെംഗളൂരു: ഇന്നുമുതൽ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് മരുന്നുകിറ്റുകൾ വീടുകളിൽതന്നെ നേരിട്ട് ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയുമായി സർക്കാർ.

കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് മരുന്നുകിറ്റുകൾ ലഭ്യമാക്കുമെന്ന് ഉപമുഖ്യമന്ത്രിയും കോവിഡ് കർമസമിതി മേധാവിയുമായ അശ്വത് നാരായൺ പറഞ്ഞു. കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് ഒരുമണിക്കൂറിനുള്ളിൽ മരുന്നുകൾ അടങ്ങിയ ‘ഐസോലേഷൻ കിറ്റ്’ ലഭ്യമാക്കും.

  ബെം​ഗളൂരുലിൽ കല്യാണത്തിനും ബർത്ത്ഡേ പാർട്ടിക്കും മദ്യം വിളമ്പാൻ പ്ലാനുണ്ടോ? സംസ്ഥാന സർക്കാരിന്റെ പുതിയ പണി വരുന്നു!!

ഐസോലേഷൻ കിറ്റിൽ ആന്റിബയോട്ടിക് മരുന്നുകൾ, സ്റ്റിറോയ്ഡ് മരുന്നുകൾ,
വിറ്റാമിൻ ഗുളികൾ, പനി, ജലദോഷം, ഛർദ്ദി തുടങ്ങിയവയ്ക്കുള്ള മരുന്നുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

നിലവിൽ അഞ്ചുലക്ഷം കിറ്റുകളാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. മരുന്നുകിറ്റുകൾ എത്തിക്കുമ്പോൾ രോഗികൾക്ക് ആവശ്യമായ നിർദേശങ്ങളും നൽകും. ഒരുമണിക്കൂറിനുള്ളിൽ മരുന്നുകൾ വീട്ടിലെത്തിക്കാൻ പ്രത്യേകസംവിധാനം ഏർപ്പെടുത്തിയതായി ഉപമുഖ്യമന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts