ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 25979 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.35573 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 20.76 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 35573 ആകെ ഡിസ്ചാര്‍ജ് : 1926615 ഇന്നത്തെ കേസുകള്‍ : 25979 ആകെ ആക്റ്റീവ് കേസുകള്‍ : 472986 ഇന്ന് കോവിഡ് മരണം : 626 ആകെ കോവിഡ് മരണം : 25282 ആകെ പോസിറ്റീവ് കേസുകള്‍ : 2424904 ഇന്നത്തെ പരിശോധനകൾ…
Read MoreDay: 23 May 2021
കേരളത്തിൽ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്.
സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read Moreവാക്സിനേഷൻ പോർട്ടലിന് “പുതിയ മുഖം”
ബെംഗളൂരു: കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെയ്പ്പ് കാര്യക്ഷമാക്കി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാറിൻ്റെ പോർട്ടൽ പരിഷ്ക്കരിക്കുന്നു. പുതിയ പരിഷ്കരണത്തോടെ പോർട്ടൽ ജൂൺ ആദ്യവാരത്തിൽ പുറത്ത് വരും. കേന്ദ്ര സർക്കാറിൻ്റെ കോവിൻ പോർട്ടലുമായി ലിങ്ക് ചെയ്യുന്ന വിധത്തിൽ ആണ് പുതിയ പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത് എന്ന് ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ അറിയിച്ചു. ഡിസംബറിനുളളിൽ സംസ്ഥാനത്തെ എല്ലാവർക്കും വാക്സിൻ നൽകാൻ കഴിയും എന്ന് മന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. 18-45 വയസുള്ളവരുടെ കുത്തിവെപ്പിന് കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കുന്നതിന് ഈ പുതിയ സോഫ്റ്റ് വെയർ സംവിധാനം സഹായിക്കും.
Read Moreനഗരത്തിൽ മഴ തുടരും;യെല്ലോ അലർട്ട് !
ബെംഗളൂരു : നഗരത്തിൽ 2 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. നഗര ജില്ലയിൽ ഉൾപ്പെടെ ഉള്ള യെല്ലോ ആലേർട്ട് തുടരും. ചില താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറിയതോടെ ജനജീവിതം ദുരിതത്തിലായി. കോറമംഗല, വസന്ത നഗർ, സദാശിവ നഗർ, രാജാജി നഗർ, വിജയ നഗർ, മജസ്റ്റിക്, മല്ലേശ്വരം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ സ്മാർട്ട് സിറ്റി നിർമ്മാണ പദ്ധതികൾ മഴയെ തുടർന്ന് നിർത്തിവച്ചു.
Read Moreയുവാവിനെ പൊലിസ് ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി
ബെംഗളൂരു: യുവാവിനെ പൊലിസ് ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി. ചിക്കമംഗളൂരു ജില്ലയിൽനിന്നുള്ള പുനീത് എന്ന ദളിത് യുവാവാണ് പൊലിസിനെതിരെ പരാതി നൽകിയത്. ഗ്രാമത്തിലെ സ്ത്രീയോട് സംസാരിച്ചെന്ന പേരിൽ ഗ്രാമവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനീതിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രദേശത്തെ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കി എന്നാണ് ഗ്രാമവാസികളുടെ ആരോപണം. മേയ് പത്തിന് അറസ്റ്റിലായ കെ.എൽ. പുനീത് (22) ആണ് തന്നെ ഗൊണിബീഡു പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ അർജുൻ മൂത്രം കുടിപ്പിച്ചതായി പരാതി ഉന്നയിച്ചത്. സബ് ഇൻസ്പെക്ടർക്കെതിരേ നടപടി ആവശ്യപ്പെട്ട് പുനീത് ഉദ്യോഗസ്ഥർക്ക് കത്തെഴുതി. തന്നെ…
Read Moreസംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.
ബെംഗളൂരു : മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് ഇത് നടപ്പാക്കുന്നത്.റോഡ് വഴിയുള്ള യാത്രക്കാരെ നിയന്ത്രിക്കുന്നതിനായി സംസ്ഥാനാന്തര, ജില്ലാ അതിർത്തികളിൽ താൽക്കാലിക ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് കർശ്ശന പരിശോധന നടത്തുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ എമർജൻസി ആവശ്യങ്ങൾക്ക് മാത്രമേ സംസ്ഥാനാന്തര യാത്രകൾ അനുവദിക്കുകയുള്ളൂ. #COVID19 negative test report is mandatory for…
Read Moreകോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞു വരുന്നു എന്ന് സർക്കാർ പൗരന്മാരോട് കള്ളം പറയുകയാണ്.
ബെംഗളൂരു: കോവിഡ് 19 രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞു വരുന്നു എന്ന് ബിഎസ് യെദിയൂരപ്പ സർക്കാർ പൗരന്മാരോട് കള്ളം പറയുകയാണെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ശനിയാഴ്ച പറഞ്ഞു. ടെസ്റ്റുകളുടെ എണ്ണവും ഇതിനോടൊപ്പം കുറയുന്നതായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “ഇതനുസരിച്ച് കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ രോഗലക്ഷണമില്ലാത്തവരുടെ പരിശോധന താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്” എന്ന് അറിയിച്ചു കൊണ്ട് ദേശീയ ആരോഗ്യ മിഷൻ(കർണാടക) ഡയറക്ടർ അരുന്ധതി ചന്ദ്രശേഖർ പുറത്തിറക്കിയ ഏപ്രിൽ 25 ലെ സർക്കുലർ ട്വീറ്റ് ചെയ്തുകൊണ്ടാണ് സിദ്ധരാമയ്യ അഭിപ്രായം പങ്കു വെച്ചത്. “കോവിഡ് 19 കേസുകൾ കുറയുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തിന്റെ യഥാർത്ഥ…
Read More