യുവാവിനെ പൊലിസ് ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി

ബെംഗളൂരു: യുവാവിനെ പൊലിസ് ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി.  ചിക്കമംഗളൂരു ജില്ലയിൽനിന്നുള്ള പുനീത് എന്ന ദളിത് യുവാവാണ് പൊലിസിനെതിരെ പരാതി നൽകിയത്.

ഗ്രാമത്തിലെ സ്ത്രീയോട് സംസാരിച്ചെന്ന പേരിൽ ഗ്രാമവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനീതിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രദേശത്തെ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കി എന്നാണ് ഗ്രാമവാസികളുടെ ആരോപണം.

മേയ് പത്തിന് അറസ്റ്റിലായ കെ.എൽ. പുനീത് (22) ആണ് തന്നെ ഗൊണിബീഡു പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ അർജുൻ മൂത്രം കുടിപ്പിച്ചതായി പരാതി ഉന്നയിച്ചത്. സബ് ഇൻസ്പെക്ടർക്കെതിരേ നടപടി ആവശ്യപ്പെട്ട് പുനീത് ഉദ്യോഗസ്ഥർക്ക് കത്തെഴുതി.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

തന്നെ കസ്റ്റഡിയിലെടുത്ത് കുറേനേരം പോലീസ് മർദിച്ചു. ഇതിനിടെ വെള്ളം ചോദിച്ചപ്പോൾ സബ് ഇൻസ്പെക്ടർ അർജുൻ നിഷേധിക്കുകയും ലോക്കപ്പിലുണ്ടായിരുന്ന മറ്റൊരു പ്രതിയോട് ദേഹത്ത് മൂത്രം ഒഴിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. താൻ മൂത്രം ഒഴിക്കാൻ തയ്യാറായില്ലെങ്കിലും പോലീസ് ഭീഷണിപ്പെടുത്തിയതോടെ അനുസരിച്ചു. തറയിൽ വീണ മൂത്രം തന്നെക്കൊണ്ട് കുടിപ്പിക്കുകയും ചെയ്തെന്നും പരാതിയിൽ വെളിപ്പെടുത്തി.

യുവാവിന്റെ പരാതിയിൽ സബ്ബ് ഇൻസ്‌പെക്ടറുടെപേരിൽ കേസെടുത്തു. സംഭവത്തിൽ ചിക്കമഗളൂരു എസ്.പി. അക്ഷയ് ഹാകെ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തെത്തുടർന്ന് സബ് ഇൻസ്‌പെക്ടറെ സ്ഥലം മാറ്റിയെന്നും വകുപ്പുതല അന്വേഷണത്തിന് ശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്നും എസ്.പി. അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
[masterslider id="10"]

Related posts