ഫാക്ടറികളിൽ തൊഴിൽ നൽകുന്നതിൽ പ്രദേശവാസികൾക്ക് മുൻഗണന നൽകും ; മുഖ്യമന്ത്രി

ബെംഗളൂരു : മൈസൂരുവിലും പരിസരപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ഫാക്ടറികൾ ജീവനക്കാരെ നിയോഗിക്കുമ്പോൾ പ്രദേശവാസികൾക്ക് മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം.

പരമാവധി പ്രദേശവാസികൾക്ക് ജോലിനൽകണമെന്നും സാങ്കേതികമായ ജോലികൾ ചെയ്യാൻ തൊഴിലാളികളെ ലഭിച്ചില്ലെങ്കിൽമാത്രം മറ്റിടങ്ങളിൽ നിന്നുള്ളവരെ പരിഗണിക്കണമെന്നും മൈസൂരുവിൽനടന്ന സംരംഭകരുടെ യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

  'ലവ് ജിഹാദ്': കോർപ്പറേറ്റ് ലോകത്തെ 'പ്രേമരോഗം' മാറ്റാൻ വിഎച്ച്പി.; വ്യവസായ സംഘടനകളുമായി ചർച്ച നടത്താൻ വിശ്വഹിന്ദു പരിഷത്ത്

സർക്കാർ ഫാക്ടറികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നത് പ്രദേശവാസികൾക്ക് തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യംകൂടി മുന്നിൽക്കണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രദേശവാസികൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിൽ അനാസ്ഥ കാണിക്കുന്നെന്ന് ആരോപിച്ച് വ്യവസായവകുപ്പ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി വിമർശിച്ചു.

ഫാക്ടറികളിൽ സന്ദർശനം നടത്തി ഇതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കണമെന്നും നിർദേശമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യയിൽ വെടിനിർത്തലിന് കളമൊരുങ്ങുന്നു; അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ സന്നദ്ധം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us