ടാക്സി ഡ്രൈവർമാർക്കും ദിവസക്കൂലിക്കാർക്കും 3000 വീതം കർഷകർക്ക് ഹെക്ടറിന് 10000; കോവിഡ് ലോക്ക്ഡൗണിൽ ബുദ്ധിമുട്ടുന്ന സാധാരണ ജനത്തിന് 1,250 കോടിയുടെ കോവിഡ് 19 ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വലയുന്ന സംസ്ഥാനത്തെ സാധാരണ ജനങ്ങൾക്ക് ആശ്വാസമായി സർക്കാർ 1,250 കോടി രൂപയുടെ കോവിഡ് 19 ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, കൊറോണ മുന്നണി പോരാളികള്‍, ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍, ദിവസവേതനക്കാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പാക്കേജ്. ഇവര്‍ക്ക് പുറമേ അദ്ധ്യാപകര്‍, ലൈന്‍മാന്‍മാര്‍, ഗ്യാസ് സിലിണ്ടര്‍ വിതരണക്കാര്‍ എന്നിവരെയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലക്ഷങ്ങളുടെ വിളനാശമാണ് സംഭവിച്ചത്. ഇവര്‍ക്ക് ഹെക്ടറിന് 10,000 എന്ന നിരക്കില്‍ പണം നല്‍കും. 20,000ത്തോളം കര്‍ഷകര്‍ക്കാണ് ഇതിലൂടെ താത്കാലിക ആശ്വാസം ലഭിക്കുക. 10,000…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 34281 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.49953 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 26.46 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 49953 ആകെ ഡിസ്ചാര്‍ജ് : 1724438 ഇന്നത്തെ കേസുകള്‍ : 34281 ആകെ ആക്റ്റീവ് കേസുകള്‍ : 558890 ഇന്ന് കോവിഡ് മരണം : 468 ആകെ കോവിഡ് മരണം : 23306 ആകെ പോസിറ്റീവ് കേസുകള്‍ : 2306655 ഇന്നത്തെ പരിശോധനകൾ…

Read More

സംസ്ഥാനത്ത് വർഷാവസാനത്തോടെ എല്ലാവർക്കും വാക്‌സിനേഷൻ പൂർത്തിയാക്കും

ബെംഗളൂരു: ഈ വർഷം ഡിസംബറോടെ എല്ലാവർക്കും കോവിഡ് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായൻ പറഞ്ഞു. ഡിസംബറോടെ എല്ലാവർക്കും ഒരു ഡോസ് വാക്‌സിൻ എങ്കിലും നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. It's a matter of time, by August, we will have huge vaccine availability. Probability by end of December, we can expect the entire population to have at least a single dose: Karnataka Dy CM CN Ashwathnarayan — ANI…

Read More

എല്ലാ ജില്ലകളിലും കുട്ടികൾക്കായുള്ള പ്രത്യേക കോവിഡ് കെയർ സെൻ്ററുകൾ സ്ഥാപിക്കുന്നു.

ബെംഗളൂരു: സംസ്ഥാനത്തെ 30 ജില്ലകളിലും പ്രത്യേക പീഡിയാട്രിക് കോവിഡ് 19 കെയർ സെന്ററുകൾ സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പകർച്ചവ്യാധി മൂലം അനാഥരായ 18 വയസ് വരെ പ്രായമുള്ള കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി ശശികല ജൊല്ലെ പറഞ്ഞു. 18 വയസ് വരെ പ്രായമുള്ളവർക്ക് പ്രത്യേക ക്വാറന്റീൻ സൗകര്യങ്ങളും ഹോസ്റ്റലുകളും സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചതിനാൽ കുട്ടികൾ ഭയപ്പെടേണ്ടതില്ല,” എന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച, കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ (കെ‌എസ്‌സി‌പി‌സി‌ആർ) മൂന്നാമത്തെ തരംഗത്തിന് മുമ്പായി ശിശു സംരക്ഷണത്തിന് വേണ്ടി അടിസ്ഥാന…

Read More

കുട്ടികളിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടമാവുന്നില്ല; ഇത് വ്യാപന സാധ്യത കൂട്ടുന്നു

ബെംഗളൂരു: കുട്ടികളിൽ കോവിഡ് ബാധിച്ച് കഴിഞ്ഞാലും ലക്ഷണങ്ങൾ പ്രകടമാവുന്നില്ല എന്നത് വ്യാപന സാധ്യത വർധിപ്പിക്കുമെന്ന് നീതി ആയോ​ഗ് അം​ഗം വി കെ പോൾ. കോവിഡ് ബാധിച്ച കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടമാവുന്നില്ല എന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമാവുന്നത് എന്നും അദ്ദേഹം പറഞ്ഞു. മൂന്നാം കോവിഡ് തരം​ഗം ഉണ്ടായാൽ അത് കുട്ടികളേയും ബാധിച്ചേക്കും എന്ന മുന്നറിയിപ്പ് വിദ​ഗ്ധർ നൽകിയിരുന്നു. കുട്ടികളിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടമാവാത്തതോടെ മറ്റുള്ളവരിലേക്ക് ഇത് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. 10 വയസിന് മുകളിലുള്ള കുട്ടികളിലാണ് കൂടുതലായും വൈറസ് ബാധ എന്നാണ് സെറോ സർവേ റിപ്പോർട്ടിൽ…

Read More

നഗരത്തിൽ കോവിഡ് രോഗികൾക്കുള്ള മരുന്ന് മോഷണം കൂടുന്നു

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികൾക്ക് കുത്തിവെക്കുന്ന റെംഡെസിവിർ മരുന്ന് മോഷ്ടിച്ച് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ ഡോക്റ്റർമാർ നഴ്‌സ് എന്നിവർ പിടിയിലയതിന് പിന്നാലെ ഇപ്പോൾ റെയിൽവേ ആശുപത്രിയിൽനിന്ന് റെംഡെസിവിർ മരുന്ന്മോഷ്ടിച്ച നാല് റെയിൽവേ ജീവനക്കാരും പിടിയിൽ. പിടിയിലായവരിൽ ഒരാൾ കരാർ ജീവനക്കാരനും മറ്റു മൂന്നുപേർ സ്ഥിരം ജീവനക്കാരുമാണ്. ആശുപത്രിയിൽനിന്ന് കോവിഡ് രോഗികൾക്ക് കുത്തിവെക്കാൻ നൽകുന്ന മരുന്ന് മോഷ്ടിച്ചശേഷം പുറത്തുള്ളവർക്ക് കൂടിയവിലയ്ക്ക് വിൽക്കുകയായിരുന്നു. നാലുപേരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. കഴിഞ്ഞ ദിവസം സമാന രീതിയിൽ റെംഡെസിവിർ മരുന്ന്…

Read More

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന നൽകി മലങ്കര ഓർത്തഡോക്സ് സഭ.

ബെംഗളൂരു : മലങ്കര ഓർത്തഡോക്സ് സഭയുടെ ബെംഗളൂരു ഭദ്രാസനം നടത്തി വരുന്ന കോവിഡ് 19 അനുബന്ധ ചാരിറ്റി പ്രൊജക്റ്റുകളുടെ ഭാഗമായി 5 ഓക്സിജൻ കോണ്സെൻട്രേറ്റർ മെഷീനുകൾ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയെക്കു (BBMP) സംഭാവന നൽകി. ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. എബ്രഹാം മാർ സെറാഫിം തിരുമേനിയും ഭദ്രാസന സെക്രട്ടറി വന്ദ്യ. സന്തോഷ് സാമുവേൽ അച്ഛനും മെഷീനുകൾ BBMP ജോയിന്റ് കമ്മീഷണർ മിസ്സിസ്. പല്ലവി കെ.ആർ.ന് കൈമാറി. കൂടാതെ 2 ഓക്‌സിജൻ കോണ്സന്ട്രേറ്റർ മെഷീനുകൾ ബെംഗളൂരു ഓർത്തഡോക്സ്‌ ഭദ്രാസന അരമനയിലും എത്തിയിട്ടുണ്ട്. ഇതു ഭദ്രസനത്തിലെ…

Read More

റെംഡിസിവിർ മോഷണം;4 റെയിൽ‌വേ ജീവനക്കാരെ പിടികൂടി.

ബെംഗളൂരു: റെംദേസിവിർ മരുന്ന് മോഷ്ടിച്ച് മറിച്ച് വിറ്റതിന്, നഗരത്തിലെ ഡിവിഷണൽ റെയിൽ‌വേ ആശുപത്രിയിൽ ജോലി ചെയ്യുന്ന നാല് റെയിൽ‌വേ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരുവിലെ റെയിൽ‌വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ‌പി‌എഫ്) സ്ഥിരീകരിച്ചു. ആർ‌ പി‌ എഫ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് പ്രതികളിൽ ഒരു കരാർ തൊഴിലാളിയും മൂന്ന് ഗ്രൂപ്പ് സി / ഡി ജോലിക്കാരും ഉൾപ്പെടുന്നു. പ്രതികളെയെല്ലാം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് റെയ്ഡ് നടത്തിയ ശേഷം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായും അവർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിച്ചതായും സൗത്ത് വെസ്റ്റേൺ റെയിൽവേ സ്ഥിരീകരിച്ചു.

Read More

ഗർഭിണിയായ വനിതാ പോലീസ് സബ് ഇൻസ്പെക്ടർ കോവിഡ് ബാധിച്ച് മരിച്ചു.

ബെംഗളൂരു:  കോലാർ ജില്ലയിൽ വനിത പോലീസ് സബ് ഇൻസ്പെക്ടർ ചൊവ്വാഴ്ച കോവിഡ് 19  ബാധിച്ചു മരിച്ചു. ഏഴുമാസം ഗർഭിണിയായിരുന്നു. 28 കാരിയായ ഷാമിലി കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്   കോലാറിലെ ആർ‌ എം ജലപ്പ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് ഇഷികേശ് സോൺവാനെ പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലാണ് ഷാമിലിയെ നിയമിച്ചിരുന്നത്. “അവർ ഏഴുമാസം ഗർഭിണിയായിരുന്നു. ഗർഭിണി ആയിരുന്നതിനാൽ അവർക്ക്  വാക്സിനേഷൻ നൽകിയില്ല,” എന്ന് അദ്ദേഹം പറഞ്ഞു. മരണത്തിൽ അനുശോചിച്ച് പോലീസ് ഡയറക്ടർ ജനറൽ പ്രവീൺ സൂദ് ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് കോവിഡിന് കീഴടങ്ങുന്ന പോലീസ് കുടുംബത്തിലെ ഏറ്റവും പ്രായം…

Read More

ഡി‌.ആർ‌.ഡി‌.ഒ.വികസിപ്പിച്ച 2 ഡിജി മരുന്ന് വാങ്ങി സൗജന്യമായി വിതരണം ചെയ്യാൻ ജെ.ഡി.എസ്.

ബെംഗളൂരു: കോവിഡ് 19 ചികിത്സയ്ക്കായി ഡി‌ ആർ‌ ഡി‌ ഒ വികസിപ്പിച്ച 2 ഡിജി മരുന്ന് വാങ്ങി ആളുകൾക്ക് വിതരണം ചെയ്യുന്നതിനെക്കുറിച്ച് ജനതാദൾ (എസ്) ആലോചിച്ചിരുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച പാർട്ടി എം എൽ എമാരുമായി നടത്തിയ ഡിജിറ്റൽ മീറ്റിങ്ങിൽ മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിതന്റെ പാർട്ടി അംഗങ്ങളോട് ഇക്കാര്യം പറഞ്ഞിരുന്നു. മരുന്നിന്റെ കാര്യക്ഷമത മനസിലാക്കാൻ പാർട്ടി കാത്തിരിക്കുകയാണെന്ന് കുമാരസ്വാമി പറഞ്ഞു. അതേസമയം, ജെഡി (എസ്) നേതാവും മുൻ എം‌ എൽ‌ സിയുമായ ടി.എ. ശരവണ വിക്ടോറിയ ഹോസ്പിറ്റലിന് സമീപം ഒരു സൗജന്യ മൊബൈൽ കാന്റീൻ സേവനം ആരംഭിച്ചു. മാർക്കറ്റിലേക്കും പരിസര പ്രദേശങ്ങളിലേക്കും വരുന്നവർക്ക്…

Read More
Click Here to Follow Us