സംസ്ഥാനത്ത് വർഷാവസാനത്തോടെ എല്ലാവർക്കും വാക്‌സിനേഷൻ പൂർത്തിയാക്കും

ബെംഗളൂരു: ഈ വർഷം ഡിസംബറോടെ എല്ലാവർക്കും കോവിഡ് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായൻ പറഞ്ഞു. ഡിസംബറോടെ എല്ലാവർക്കും ഒരു ഡോസ് വാക്‌സിൻ എങ്കിലും നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഷീൽഡ് ഉൽപാദിപ്പിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട്, കോവാക്സിന്റെ ഉത്പാദകരായ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് എന്നിവർക്ക് മൂന്ന് കോടി ഡോസ് വാക്സിന് സംസ്ഥാന സർക്കാർ ഓഡർ നൽകിയിട്ടുണ്ട്. ഇതിന് പുറമേ വിദേശത്ത് നിന്ന് വാക്സിനുകൾ ഇറക്കുമതി ചെയ്യുന്ന കാര്യവും ആലോചിക്കുന്നുണ്ട്.

എന്നാൽ ഒക്ടോബർ അല്ലെങ്കിൽ നവംബർ അവസാനത്തോടെ എല്ലാ മുതിർന്നവർക്കും കോവിഡ് വാക്സിൻ നൽകാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി കെ.സുധാകർ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്പാണ് സംസ്ഥാനത്തിന് മുന്നിലുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

കേന്ദ്രം ഇതുവരെ സംസ്ഥാനത്തിന് 11,126,340 ഡോഡ് വാക്സിൻ നൽകിയിട്ടുണ്ട്. ഇതിന് പുറമേ, 9,50,000 ഡോഡ് കോവിഷീൽഡും 1,44,000 ഡോഡ് കോവാക്സിനും അടക്കം 10,94,000 ഡോസുകൾ സംസ്ഥാനം നിർമാതാക്കളിൽ നിന്ന് നേരിട്ട് സംഭരിച്ചുവെന്നും കെ.സുധാകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts