ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40% ന് അരികെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 38603 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34635 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 39.70 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 34635 ആകെ ഡിസ്ചാര്‍ജ് : 1616092 ഇന്നത്തെ കേസുകള്‍ : 38603 ആകെ ആക്റ്റീവ് കേസുകള്‍ : 603639 ഇന്ന് കോവിഡ് മരണം : 476 ആകെ കോവിഡ് മരണം : 22313 ആകെ പോസിറ്റീവ് കേസുകള്‍ : 2242065 ഇന്നത്തെ പരിശോധനകൾ…

Read More

അയൽജില്ലയായ കോലാറിൽ കൊവാക്സിൻ നിർമ്മാണ പ്ലാന്റ് വരുന്നു.

ബെംഗളൂരു: കോവിഡ് വാക്സിൻ കോവാക്സിന്റെ നിർമാതാക്കളായ, ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, കോലാർ ജില്ലയിലെ മാലൂരു വ്യവസായ മേഖലയിൽ ഒരു കൊവാക്സിൻ നിർമാണ പ്ലാന്റ് സ്ഥാപിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവെച്ചു. ഉപമുഖ്യമന്ത്രിയും സംസ്ഥാന കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ ഡോ സി എൻ അശ്വത് നാരായണയാണ് ഇക്കാര്യം അറിയിച്ചത്. പ്രസ്തുത പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്, കൂടാതെ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മറ്റ് നടപടികൾ കമ്പനി ചെയ്യുന്നുണ്ട്. പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു, ” എന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരു നഗരത്തിനോട് വളരെ അടുത്ത് കിടക്കുന്ന സ്ഥലമാണ്…

Read More

സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് 4.25 ലക്ഷം ഡോസ് റെംഡിസിവർ കൂടി.

ബെംഗളൂരു: സംസ്ഥാനത്തിന് 4.25 ലക്ഷം റെംദേസിവർ ഡോസുകൾ ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ ഒരാഴ്ച കാലയളവിലെ ചികിത്സക്ക് ഇത് മതിയെന്നും കർണാടക ഉപമുഖ്യമന്ത്രിയും കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ ഡോ. സി എൻ അശ്വത് നാരായണൻ പറഞ്ഞു. “കേന്ദ്രം 4.25 ലക്ഷം ഡോസ്  റെംദേസിവർ സംസ്ഥാനത്തിന് ലഭ്യമാക്കിയിട്ടുണ്ട്, മെയ് 23 വരേക്ക് ഇത് മതിയാകും,”എന്ന് ഉപമുഖ്യമന്ത്രി  പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ ഇത് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ റെംദേസിവർ വിഹിതം നൽകിയതിൽ കേന്ദ്ര സർക്കാരിനോട് ഞങ്ങൾ നന്ദിയുള്ളവരാണ് എന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Read More

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്.

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

ഒരേസമയം സഹോദരിമാരെ വിവാഹം ചെയ്ത യുവാവ് പെട്ടു

ബെംഗളൂരു: കോലാറിൽ ഒരേസമയം സഹോദരിമാരെ വിവാഹം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വധുവിലൊരാൾക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയതോടെയാണ് വരൻ പെട്ടത്. വെഗമഡഗു സ്വദേശിയായ ഉമാപതിയാണ് അറസ്റ്റിലായത്. യുവാവ് രണ്ട് പേരെ ഒരേസമയം വിവാഹംചെയ്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. ഇവരുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ അവരുടെ സാന്നിധ്യത്തിൽ തന്നെയായിരുന്നു വിവാഹചടങ്ങ്. സംഭവം വൈറലായതോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. കോലാറിലെ കുരുഡുമലെ ക്ഷേത്രത്തിൽവെച്ച് ഇവരുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ അവരുടെ സാന്നിധ്യത്തിൽ തന്നെയായിരുന്നു വിവാഹചടങ്ങ്. ഉമാപതിയുടെ വിവാഹം ഉറപ്പിച്ചിരുന്നത് സഹോദരിമാരിൽ മൂത്ത…

Read More

കോവിഡ് പരത്തുന്നുവെന്ന് ആരോപിച്ച് നഴ്സിങ് വിദ്യാർത്ഥിനിക്കും പിതാവിനും മർദ്ദനം

ബെംഗളൂരു: ഇന്ദിരാനാഗറിലെ ലക്ഷ്മിപുരത്താണ് ഇരുപത് വയസുള്ള നഴ്സിങ് വിദ്യാർത്ഥിനിയും പിതാവും കോവിഡ് പരത്തുന്നുവെന്ന് ആരോപിച്ച് മൂന്ന്പേർ ചേർന്ന് മർദ്ദിച്ചത്. സംഭവത്തെ തുടർന്ന്‌ ആക്രമണത്തിന് ഇരയായ നഴ്സിങ് വിദ്യാർത്ഥിനി പ്രിയദർശിനിയുടെ മൊഴി പ്രകാരം അയൽവാസിയായ പ്രഭു, ഇയാളുടെ സഹോദരൻ അർജുൻ, ഇവരുടെ ബന്ധുവായ രാം എന്നിവർക്കെതിരെ പോലീസ് ക്രിമിനൽ കേസ് ഫയൽ ചെയ്തു. കോവിഡ് ബാധിച്ച തന്റെ അമ്മ സെപ്റ്റംബർ 2020ന് രോഗമുക്തയായി. പക്ഷേ അപ്പോൾ മുതൽ ഈ പ്രദേശത്ത് തങ്ങളുടെ കുടുംബമാണ് കോവിഡ് പരത്തുന്നതെന്ന് ആരോപിച്ച് ഇവർ നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്ന് പ്രിയദർശിനി വെളിപ്പെടുത്തി. ഈ…

Read More

‘നാക്ക് വരൾച്ച’ കോവിഡ് ലക്ഷണം; നഗരത്തിലെ ഡോക്ടർമാരുടെ പുതിയ കണ്ടെത്തൽ

ബെംഗളൂരു: നാക്ക് വരളുന്നത് കോവിഡിന്റെ ലക്ഷണമാകാമെന്നാണ് നഗരത്തിലെ ഡോക്ടർമാരുടെ പുതിയ കണ്ടെത്തല്‍. ഓരോ ദിവസം കഴിയുന്തോറും കോവിഡിന്റെ പുതിയ ലക്ഷണങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഡോക്ടർമാരുടെ ഈ വെളിപ്പെടുത്തൽ. നാക്ക് വരളുന്നു എന്ന് പറഞ്ഞ് അമിത രക്തസമ്മര്‍ദ്ദത്തിന് മരുന്ന് കഴിക്കുന്ന 55കാരനാണ് ചികിത്സ തേടിയെത്തിയത്. “സംശയം തോന്നിയ താന്‍ ആര്‍ടി- പിസിആര്‍ ടെസ്റ്റ് നടത്താന്‍ നിര്‍ദേശിച്ചു. പരിശോധനാഫലം വന്നപ്പോള്‍ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു” കോവിഡ് ദൗത്യസംഘത്തിലെ അംഗമായ ഡോ. ജി ബി സത്തൂര്‍ പറഞ്ഞു. “ചെങ്കണ്ണ് കോവിഡിന്റെ ഒരു ലക്ഷണമാകാം എന്ന് മുന്‍പ്…

Read More

നഗരത്തിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: നഗരത്തിൽ ആർ.ആർ. നഗറിന് സമീപം ദ്വാരകനഗറിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. തെരുവിൽ ഭിക്ഷയെടുത്ത് കഴിയുന്ന സ്ത്രീയാണ് മരിച്ചതെന്നാണ് പോലീസ് കരുതുന്നത്. കാഴ്ചയിൽ 70 വയസ്സ് തോന്നിക്കുന്ന വയോധികയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വയോധികയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ശനിയാഴ്ച രാത്രി 11:30ഓടെയാണ് സംഭവം നടന്നത്. ഈ ലോക്ക്ഡൗൻ സമയത്ത് തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ അനാസ്ഥ കാട്ടിയ ബി.ബി.എം.പി.ക്കെതിരെ പോലീസ് കേസെടുത്തു. ആക്രമിക്കപ്പെട്ട സമയത്ത് ആരും നോക്കാനില്ലാത്ത ഈ വയോധികയുടെ കയ്യിൽ ഒന്നും തന്നെയുണ്ടായിരുന്നില്ല എന്ന് പൊലീസ് വെളിപ്പെടുത്തി. പ്രദേശവാസികളാണ് രാത്രി 12 മണിയോടെ…

Read More

കോവിഡ് ബാധിച്ച് മലയാളി മരിച്ചു.

ബെംഗളൂരു: നഗരത്തിൽ ഇന്റീരിയർ ഡിസൈനറായിയിരുന്ന കണ്ണൂർ സ്വദേശി എം.വി.നിഗേഷ് (42) കോവിഡ് ബാധിച്ച് മരിച്ചു. അബിഗെരെയിൽ താമസിച്ചിരുന്ന ഇദ്ദേഹം സമന്വയ എക്സിക്യുട്ടീവ് അംഗവും വിശ്വകർമ വെൽഫെയർ അസോസിയേഷൻ ജോയന്റ് സെക്രട്ടറിയുമായിരുന്നു. കോവിഡ് ബാധിച്ച് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ഡിസ്ചാർജായി നാട്ടിലെത്തി തുടർചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷമായിരുന്നു മരിച്ചത്. കണ്ണൂർ കിഴുന്ന മീത്തലെ വീട്ടിൽ പരേതനായ ഗോവിന്ദന്റെ മകനാണ് നിഗേഷ്. അമ്മ; ശാന്തിനി. ഭാര്യ; ഷെൽന. മക്കൾ: നിഗ്മയ, നകുൽ.

Read More

കോവിഡിനിടയിൽ നഗരത്തിലെ പൊതുജനാരോഗ്യ ചുമതലകളിൽ നിന്നും ബി.ബി.എം.പിയെ ഒഴിവാക്കാൻ നിർദ്ദേശം;അതൃപ്തി പ്രകടിപ്പിച്ച് നഗരവാസികൾ.

ബെംഗളൂരു: കോവിഡ് 19 ഉൾപ്പെടെ നഗരത്തിലെ പൊതുജനാരോഗ്യ ചുമതലകളിൽ നിന്നും ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികയെ (ബി ബി എം പി) ഒഴിവാക്കുണമെന്ന് സംസ്ഥാനത്തെ കോവിഡ് 19 പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന മിനിസ്റ്റീരിയൽ ടാസ്‌ക് ഫോഴ്‌സ് നിർദ്ദേശിച്ചു. ടാസ്ക് ഫോഴ്സിന്റെ ഈ നിർദ്ദേശം സംസ്ഥാന തലസ്ഥാനത്തെ പൗരന്മാർക്കിടയിൽ അതൃപ്തി സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടാം തരംഗത്തിൽ നഗരത്തിൽ കോവിഡ് 19 കേസുകളുടെ എണ്ണം  വളരെ കൂടുതലാണെങ്കിലും കേസുകളുടെ എണ്ണത്തിൽ ഇനിയും കാര്യമായ കുറവ് നഗരത്തിൽ വന്നിട്ടില്ലെങ്കിലും, ബി ബി എം പിയെ ചുമതലയിൽ നിന്നും ഒഴിവാക്കുന്ന ഈ നിർദ്ദേശം ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള “വികേന്ദ്രീകരണ മനോഭാവത്തിന്”നേർവിരുദ്ധമാണ് എന്ന് നഗരത്തിലെ പല പൗരന്മാരും അഭിപ്രായപ്പെട്ടു.

Read More
Click Here to Follow Us