ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 19067 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.4603 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 13.09%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 4603 ആകെ ഡിസ്ചാര്‍ജ് : 1014152 ഇന്നത്തെ കേസുകള്‍ : 19067 ആകെ ആക്റ്റീവ് കേസുകള്‍ : 133543 ഇന്ന് കോവിഡ് മരണം : 81 ആകെ കോവിഡ് മരണം : 13351 ആകെ പോസിറ്റീവ് കേസുകള്‍ : 1161065 ഇന്നത്തെ പരിശോധനകൾ :…
Read MoreDay: 18 April 2021
സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി.
ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ബി ബി എം പി യുടെ നേതൃത്വത്തിൽ, 2021 ഏപ്രിൽ 18 ഞായറാഴ്ച രാവിലെ 10.30 മുതൽ, ഉച്ചയ്ക്ക് 3.30 വരെ ബംഗാളൂർ, കെ അർ പുരം സെന്റ് മേരീസ് പള്ളി അങ്കണത്തിൽ വച്ച് സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി. എ.ഐ.സി.സി മെമ്പറും കർണാടക പ്രവാസി കോൺഗ്രസ്സ് പ്രസിഡണ്ടുമായ അഡ്വക്കേറ്റ് സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ 200 അധികം വ്യക്തികൾക്ക് കോവിഡ് വാക്സിനേഷൻ നൽകി. വാക്സിനേഷൻ ക്യാമ്പിന് ശ്രീ.വിനു തോമസ്, ശ്രീ.ബിനു ചുന്നകര,ശ്രീ.സുബാഷ് കുമാർ,ശ്രീ.സുമേഷ്…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77%;കേരളത്തിൽ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്.
കേരളത്തിൽ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു. ബാക്കിയുള്ള…
Read Moreകേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
തിരുവനന്തപുരം: രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർ ആർടിപിസിആർ പരിശോധന നടത്തണം. 48 മണിക്കൂർ മുൻപോ എത്തിയ ഉടനെയോ പരിശോധന നടത്തണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. വാക്സീനെടുത്തവർക്കും പുതിയ നിർദ്ദേശങ്ങൾ ബാധകമാണ്. കേരളത്തിൽ എത്തിയ ശേഷം പരിശോധന നടത്തുന്നവർ ഫലം വരുന്നതുവരെ ക്വാറന്റൈൻ പാലിക്കണം. കൊവിഡ് നിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ കളക്ടർമാർക്ക് അഞ്ച്…
Read Moreകല്ലേറിൽ പരിക്കേറ്റ ബസ് ഡ്രൈവർ മരിച്ചു;2,443 ബി.എം.ടി.സി ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
ബെംഗളൂരു:റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ആർടിസി) തൊഴിലാളികൾ വിളിച്ച പണിമുടക്ക് പതിനൊന്നാംദിവസത്തിലേക്ക് കടന്നതോടെ കൂടുതൽ അക്രമാസക്തമായി. വിജയപുരയിൽ കല്ലേറിൽ പരിക്കേറ്റ എൻ.ഡബ്ല്യു.കെ.ആർ.ടി.സി ഡ്രൈവർ മരിച്ചു. ജമഖണ്ഡി ഡിപ്പോയിലെ ഡ്രൈവർ ആവാട്ടി സ്വദേശി നബി റസൂൽ (58) ആണ് മരിച്ചത്. അതേ സമയം സമരത്തിൽ പങ്കെടുത്ത ബി എം ടി സി 2,443 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ബി എം ടി സി സസ്പെൻഡ് ചെയ്തവരിൽ 1,974 മുതിർന്ന ജീവനക്കാരും ഉൾപ്പെടുന്നുണ്ട്. സമാനമായനടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബസുകൾക്ക് നേരെ കല്ലെറിഞ്ഞത് മൂലം തകർന്ന ബസുകളുടെ എണ്ണം 70…
Read Moreവിക്ടോറിയ ആശുപത്രിയിൽ ഇനി കോവിഡ് ചികിൽസ മാത്രം.
ബെംഗളൂരു: നഗരത്തിലെ ഏറ്റവും വലിയ സർക്കാർ മെഡിക്കൽ ആശുപത്രിയായ വിക്ടോറിയ ഹോസ്പിറ്റൽ കോവിഡ് 19 രോഗികൾക്ക് മാത്രമേ ഇനി ചികിത്സ നൽകൂ. ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ വെള്ളിയാഴ്ച നടത്തിയ സന്ദർശനത്തെത്തുടർന്ന് ആശുപത്രി മെഡിക്കൽസൂപ്രണ്ട് ഡോ. രമേശ് കൃഷ്ണയാണ് പ്രസ്തുത വിവരം അറിയിച്ചത്. ഈ തീരുമാനം ബിരുദാനന്തര ബിരുദമെഡിക്കൽ വിദ്യാർത്ഥികളെ അസ്വസ്ഥരാക്കി. ഇത് രണ്ടാം തവണയാണ് കോവിഡ് രോഗികൾക്കായി ആശുപത്രി നീക്കിവച്ചിരിക്കുന്നത്. കൊറോണ വൈറസ്അണുബാധയിൽ ഗണ്യമായ കുറവുണ്ടായതിനെത്തുടർന്ന് ജനുവരിയിൽ മാത്രമാണ് കോവിഡ് ഇതരരോഗികൾക്ക് ചികിത്സ പുനരാരംഭിച്ചത്. കഴിഞ്ഞ മാർച്ച് മാസത്തിൽ ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ്റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ…
Read Moreനഗരത്തിൽ വൈദ്യുതി മുടങ്ങും.
ബെംഗളൂരു : നാളെ മുതൽ 24 വരെ സാരക്കി, ആർ ബിഐ, കോഡേയ്സ്, എലിറ്റ സബ് സ്റ്റേഷനുകൾക്കു കീഴിലുള്ള പ്രദേശങ്ങളിൽ പകൽ ഇടവിട്ട് വൈദ്യുതി മുടങ്ങും. കോനന കുണ്ടെ, പുട്ടനഹള്ളി, ജെപി നഗർ മേഖലകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാവിലെ 10 മുതൽ 5.30 വരെയാണ് വൈദ്യുതി മുടക്കം. ആർ.ബി.ഐ ലേഔട്ട്, ശ്രീനിധി ലേഔട്ട്, ജെപി നഗർ 6-ഫെയ്സ്,സാരക്കി, റോസ് ഗാർഡൻ എന്നിവിടങ്ങളിലും പരിസരങ്ങളിലും 22 വരെയും സാരക്കി തടാകം, അന്തോണി ഇൻഡസ്ട്രിയൽ ഏരിയ, പുഞ്ചഘട്ട മെയിൻ റോഡ്, ഗണപതിപുര എന്നിവിടങ്ങളിൽ 20നും തിപ്പസന്ദ്ര, ആർ.ബി.ഐ…
Read Moreബെംഗളൂരുവിന് 3 ലക്ഷം ഡോസ് വാക്സിൻ ലഭിക്കും: മന്ത്രി
ബെംഗളൂരു: കർണാടകക്ക് ഉടൻ തന്നെ 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ ലഭിക്കുമെന്നും അതിൽ മൂന്ന് ലക്ഷം ഡോസുകൾ ബെംഗളൂരുവിൽ മാത്രം വിതരണം ചെയ്യുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. കർണാടകത്തിലുടനീളം കോവിഡ് വാക്‌സിനുകളുടെ ഗുരുതരമായ കുറവുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സംസ്ഥാന ഭവനമന്ത്രി വി സോമണ്ണയുടെ പ്രഖ്യാപനം. ബി ബി എം പി ഈസ്റ്റ് സോണിലും ഗോവിന്ദരാജനഗർ നിയമസഭാ മണ്ഡലത്തിലുമുള്ള കോവിഡ് 19 കണ്ടൈൻമെന്റ് നടപടികൾ അവലോകനം ചെയ്ത സോമണ്ണ, കർണാടകയിൽ വാക്‌സിൻ വിതരണം ഒരുപ്രശ്‌നമല്ലെന്ന് അവകാശപ്പെട്ടു. “ഞങ്ങൾ (ബെംഗളൂരു) ഒരു കുറവും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏതാനും കേന്ദ്രങ്ങളിൽ വാക്‌സിൻ തീർന്നുപോയപ്പോൾ, മറ്റുചിലതിൽ…
Read More