കേരളത്തിൽ ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും…
Read MoreDay: 12 April 2021
റമളാൻ മാസപ്പിറവി കണ്ടില്ല; വ്രതാരംഭം ബുധനാഴ്ച്ച.
ബെംഗളൂരു : കർണാടകയിലും അനുബന്ധ പ്രദേശങ്ങളിലും റമളാൻ മാസപ്പിറവി ദർശിക്കാത്തതിന്റെ അടിസ്ഥാനത്തിൽ ശഅബാൻ 30 പൂർത്തിയാക്കി വ്രതാനുഷ്ടാനം 14 – 04- 2021 ബുധനാഴ്ച്ച ആരംഭിക്കുമെന്ന് കർണാടക ഹിലാൽ കമ്മിറ്റി അറിയിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്ദു മുഹമ്മദ് നൂരി അറിയിച്ചു. ഫോൺ: 9071120120
Read Moreസംസ്ഥാനത്ത് ഇന്ന് മരണസംഖ്യ 50 ന് മുകളിൽ;ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം 75000 കടന്നു;ഇന്നത്തെ കോവിഡ് കണക്കുകൾ…
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 9579 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.2767 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 8.24%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2767 ആകെ ഡിസ്ചാര്‍ജ് : 985924 ഇന്നത്തെ കേസുകള്‍ : 9579 ആകെ ആക്റ്റീവ് കേസുകള്‍ : 75985 ഇന്ന് കോവിഡ് മരണം : 52 ആകെ കോവിഡ് മരണം : 12941 ആകെ പോസിറ്റീവ് കേസുകള്‍ : 1074869 ഇന്നത്തെ പരിശോധനകൾ :…
Read Moreസാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി
ബെംഗളൂരു: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. പ്രതിദിന കോവിഡ് കേസുകളില്‍ കുറവില്ലെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് പത്ത് സംസ്ഥാനങ്ങളില്‍ കോവിഡ് രോഗബാധ കുത്തനെ ഉയരുന്നതില്‍ ഒന്ന് കര്‍ണാടകയാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഢ്, കേരളം, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ വര്‍ധിക്കുന്നത്. രാജ്യത്തെ പ്രതിദിന രോഗബാധയുടെ 83.02 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. ആളുകള്‍ സ്വയം ഉണര്‍ന്നുപ്രവര്‍ത്തിക്കണം, അല്ലെങ്കില്‍ കര്‍ശനനടപടി കൈക്കൊള്ളേണ്ടിവരും. ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മാധ്യമ പ്രവർത്തകരുടെ…
Read Moreകോവിഡ് 19 നിയമങ്ങൾ ലംഘിച്ചതിന് ബെംഗളൂരു മെട്രോ ഈടാക്കിയത് 231 കേസുകളിലായി 57,750 രൂപ പിഴ.
ബെംഗളൂരു: കോവിഡ് 19 നിയമങ്ങൾ ലംഘിച്ചതിന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 231 യാത്രക്കാരിൽ നിന്നായി 57,750 രൂപ പിഴ ഈടാക്കി. ഓപ്പറേഷൻ, മെയിന്റനൻസ് സ്റ്റാഫ്, സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സ്ക്വാഡുകൾക്ക് നിയമലംഘകരെ കണ്ടെത്താനുള്ള ചുമതല നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ നിർദ്ദിഷ്ട കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുന്നവർക്ക് 250 രൂപ പിഴ ചുമത്താൻ ബി എം ആർ സി എൽ അടുത്തിടെ തീരുമാനിച്ചിരുന്നു. ഏപ്രിൽ 7 മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിത കാല ബസ് സമരം നടക്കുന്നതിനാൽ…
Read Moreബെംഗളൂരുവിലെ അകെ കോവിഡ് കിടക്കകളിൽ 75% ത്തിലധികവും നിറഞ്ഞു.
ബെംഗളൂരു: നഗരത്തിൽ കോവിഡ് 19 രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ ആശുപത്രികളും കോവിഡ് കെയർ സെന്ററുകളും (സിസിസി) അതിവേഗം നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച്ച വരെ ആയിരത്തിൽ താഴെ കിടക്കകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. സർക്കാർ ക്വാട്ടയിലെ മുക്കാൽ ഭാഗം കിടക്കകളും ഇതിനകം രോഗികൾക്ക് കൊടുത്ത് കഴിഞ്ഞു. സർക്കാർ, സ്വകാര്യ ആശുപത്രികളിലെയും സി സി സികളിലെയും 3,474 സർക്കാർ ക്വാട്ട ബെഡുകളിൽ 872 എണ്ണം മാത്രമാണ് നിലവിൽ ഒഴിഞ്ഞു കിടക്കുന്നതെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ അധികൃതർ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം വരെ 51,236 ആക്റ്റീവ് കോവിഡ് 19 കേസുകൾ നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ മെഡിക്കൽ കോളേജുകളായ വിക്ടോറിയ ആശുപത്രി, ബോറിംഗ് ആശുപത്രി,…
Read Moreമേയ് അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകും:ആരോഗ്യമന്ത്രി
ബെംഗളൂരു: കോവിഡ് 19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മെയ് ആദ്യ വാരത്തോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായി കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. “വിദഗ്ധരുടെ അഭിപ്രായത്തിൽ മഹാമാരിയുടെ ഏത് തരംഗവും 80-120 ദിവസം വരെ നീണ്ട് നിൽക്കുന്നതാണ്. ഇതിപ്പോൾ തുടക്കം ആയതിനാൽ മെയ് അവസാനം വരെയും നമ്മൾ ജാഗരൂകരായിരിക്കണം“, എന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ഗവൺമെന്റ് രൂപീകരിച്ച കോവിഡ് സാങ്കേതിക ഉപദേശക സമിതിയിലെയും വിദഗ്ധ സമിതിയിലെയും അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം…
Read Moreരണ്ട് ആശുപത്രികൾ പ്രവേശനം നിഷേധിച്ചു; കോവിഡ് 19 രോഗി മരിച്ചു.
ബെംഗളൂരു: കോവിഡ് 19 ബാധിച്ച 33 കാരൻ ശനിയാഴ്ച പുലർച്ചെ തുടർച്ചയായി ബെംഗളൂരുവിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് മരണത്തിന് കീഴടങ്ങി. ശിവാജി നഗർ സ്വദേശി ആണ് മരണപ്പെട്ടത്. സർക്കാരിൻറെ കോവിഡ് 19 അടിയന്തര സേവനങ്ങൾ വഴി ഒരു കിടക്ക ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു എങ്കിലും രണ്ട് ആശുപത്രികളും പ്രവേശനം നിഷേധിക്കുകയായിരുന്നു. കോവിഡ് ബെഡ് മാനേജ്മെൻറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും ഗുരുതരമായ രോഗികൾക്കായി സ്വകാര്യ ആശുപത്രികളിൽ കോവിഡ് കിടക്കകൾ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടും സംസ്ഥാനത്ത് കിടക്ക ലഭിക്കാതെയുള്ള കോവിഡ് മരണത്തിന് വീണ്ടും വഴിവെച്ചു. 24 മണിക്കൂറിനുള്ളിൽ പ്രതികരണം തേടി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) രണ്ട് ആശുപത്രികൾക്കും…
Read More