അവധിക്കാലത്തും സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭ്യമാക്കാൻ ഒരുങ്ങുന്നു.

ബെംഗളൂരു: 55 ലക്ഷത്തിലധികം വരുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി വേനൽക്കാല അവധി ദിവസങ്ങളിൽ ഉച്ചഭക്ഷണ പദ്ധതി വിപുലീകരിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തുകയാണ് കർണാടക വിദ്യാഭ്യാസ വകുപ്പ് .

സംസ്ഥാന ബോർഡിന്റെ കീഴിലുള്ള സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ ചേർന്ന 61.24 ലക്ഷം വിദ്യാർത്ഥികളിൽ 90 ശതമാനം കുട്ടികളും സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നവരാണ് . ഇവരിൽ ഭൂരിഭാഗവും സർക്കാർ ലോവർ പ്രൈമറി, ഹയർ പ്രൈമറി സ്കൂളുകളിൽ നിന്നുള്ളവരാണ്.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

ഉച്ചഭക്ഷം നൽകുവാനുള്ള നിശ്ചിത കാലാവധി ഏപ്രിൽ 10 വരെ നീട്ടാൻ വകുപ്പ് ഇതിനകം തന്നെഗവൺമെന്റിന്റെ അനുമതി തേടിയിട്ടുണ്ട്. “ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ ഗുണഭോക്താക്കളായുള്ള  പദ്ധതിക്ക് വേണ്ടിയുള്ള ഗണ്യമായ ഒരു തുക കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്നുണ്ട്.

പദ്ധതി മെയ്മാസം വരെ നീട്ടുവാൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്ക് ഇതുവരെ ഒരു മറുപടി ലഭിച്ചിട്ടില്ല, ” എന്നും വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
[masterslider id="10"]

Related posts