ബെംഗളൂരു: അതിർത്തി പാതകളിൽ ഫെബ്രുവരിയിൽ ഏർപ്പെടുത്തിയ യാത്രാവിലക്കിനെതിരെ കേരള പി.സി.സി.സെക്രട്ടറി ബി.സുബ്ബയ്യ നൽകിയ ഹർജിയിൽ വാദം കേൾക്കുകയാണ് ഹൈക്കോടതി.
കേരളത്തിൽ കോവിഡ് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഗതാഗതം കുറവുള്ള പാതകൾ അടച്ചിടാനും ബാക്കി പാതകളിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കുവാനും പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ട് അത് മാർച്ച് 22 മുതൽ നടപ്പാക്കുമെന്നും ഉത്തര കന്നഡ ജില്ലാ കളക്ടർ ഹൈക്കോടതിയെ അറിയിച്ചു.
അവശ്യമായ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാലാണ് യാത്രക്കാർ കുറവ് ഉള്ള പാത അടച്ചിടുന്നത് എന്നും അദ്ദേഹം അറിയിച്ചു.
പുതിയ ഉത്തരവ് പഴയതിനേക്കാൾ മോശമല്ലേ എന്ന് കോടതി നിരീക്ഷിച്ചു.
കേന്ദ്ര മാനദണ്ഡങ്ങൾ മറികടന്ന് റോഡ് അടക്കുന്നനിയമ വിരുദ്ധമല്ലേ ?
വിമാനങ്ങൾക്ക് ഈ വിലക്ക് ബാധകമല്ലല്ലോ, പണമുള്ളവർ മാത്രം യാത്ര ചെയ്താൽ മതിയോ, പുതിയ ഉത്തരവ് പിൻവലിക്കാൻ സർക്കാറിന് വാക്കാൽ നിർദേശവും നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.