രമേഷ്ജാർക്കിഹോളിക്കൊപ്പം അശ്ലീല വീഡിയോയിൽ പ്രത്യക്ഷപ്പെട്ട യുവതിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കൾ.

ബെംഗളൂരു: ജോലി വാഗ്ദാനം നല്‍കി കര്‍ണാടക മന്ത്രി രമേശ് ജാര്‍ക്കിഹോളിയുടെ ലൈംഗിക പീഡനത്തിനിരയായി എന്ന് ആരോപിക്കപ്പെടുന്ന യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് പിതാവിന്റെ ആരോപണം.

ബെംഗളൂരുവിലെ ഹോസ്റ്റലില്‍നിന്നാണ് മകളെ തട്ടിക്കൊണ്ടുപോയതെന്ന് പിതാവ് ബെലഗാവി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

അജ്ഞാതരായ ആളുകള്‍ വന്ന് മകളെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്ന് ഇദ്ദേഹം പരാതിയില്‍ ആരോപിച്ചു.

ഇവര്‍ തന്നെയാണ് മന്ത്രിയോടൊപ്പമുള്ള മകളുടെ വീഡിയോ പ്രചരിപ്പിച്ചതെന്നും പിതാവ് ആരോപിച്ചു.

  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ

മകളെ രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് മാതാപിതാക്കള്‍ വിഡിയോ ചിത്രീകരിച്ച് മുഖ്യമന്ത്രിക്ക് അയച്ചു.

മന്ത്രിയോടപ്പമുള്ള വിഡിയോ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്നും തന്റെ അനുവാദത്തോടെയല്ല വീഡിയോ ചിത്രീകരിക്കപ്പെട്ടതെന്നും മകള്‍ പറഞ്ഞു.

പിന്നീട് രണ്ട് ദിവസത്തിന് ശേഷം മകളുടെ ഫോണ്‍ ഓഫായി. ഇപ്പോള്‍ അവള്‍ എവിടെയാണെന്ന് അറിയില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.

ചാനലില്‍ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ മകളെ വിളിച്ചു. നിന്നെപ്പോലൊരാളാണ് വിഡിയോയില്‍ ഉള്ളതെന്ന് പറഞ്ഞു.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

എന്നാല്‍ ദൃശ്യങ്ങളിലുള്ളത് താനല്ലെന്നും മോര്‍ഫ് ചെയ്തതാണെന്നും മകള്‍ പറഞ്ഞെന്നും മാതാപിതാക്കള്‍ വ്യക്തമാക്കിയതായി മാതാപിതാക്കൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts