നഗരത്തിൽ കോണ്‍ഗ്രസിന്റെ കൂറ്റന്‍ റാലി; ഡി.കെ. ശിവകുമാറിനെയും സിദ്ധരാമയ്യയെയും അറസ്റ്റ് ചെയ്തു നീക്കി (വീഡിയോ)

ബെംഗളൂരു: നഗരത്തിൽ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസിന്റെ കൂറ്റന്‍ റാലി. കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാറും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. Karnataka: State Congress chief DK Shivkumar & Siddaramaiah and other party leaders detained while marching towards Raj Bhavan in Bengaluru to protest against farm laws. pic.twitter.com/1PZGPBhcjm — ANI (@ANI) January 20, 2021 വിവിധ കര്‍ഷക സംഘടകള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് രാജ്ഭനിലേക്ക് മാര്‍ച്ച്…

Read More

വസ്തുതർക്കം സഹോദരിക്കും അമ്മയ്ക്കും കുത്തേറ്റു: പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.

ബെംഗളൂരു: അമ്മയെയും സഹോദരന്റെ ഭാര്യയെയും അവരുടെ കുഞ്ഞിനെയും കുത്തിപ്പരിക്കേൽപ്പിച്ച മടിവാള നിവാസി 36 കാരനായ കാർ ഡ്രൈവർ ഗോപാലകൃഷ്ണയെ ആണ് സംഭവ സ്ഥലത്ത് നിന്നും രക്ഷപെടാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇദ്ദേഹം നിരന്തരം ഉപദ്രവിച്ചു വരികയായിരുന്നു എന്ന് അനുജൻ അറിയിച്ചു. അച്ഛന്റെ പേരിലുള്ള വസ്തു വിറ്റ് കടങ്ങൾ തീർക്കുന്നതിനുള്ള പദ്ധതിക്ക് തടസ്സം നിന്നതാണ് പ്രകോപനത്തിന് ഉള്ള കാരണം. അമ്മയെയും അനുജന്റെ കുടുംബത്തെയും ഒഴിവാക്കാനുള്ള പദ്ധതി ഭാര്യയുമായി ചേർന്നാണ് ആസൂത്രണം ചെയ്തത് എന്ന് പോലീസ് പറയുന്നു. കുത്താൻ…

Read More

75 ലക്ഷം രൂപയുമായി ലക്നൗവിലേക്ക് കടക്കാൻ ശ്രമിച്ച കസ്റ്റംസ് ഓഫീസർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് പിടിയിലായി.

ബെംഗളൂരു: ചെന്നൈയിൽ നിന്ന് ബംഗളൂരു വഴി ലക്നൗവിലേക്കുള്ള യാത്രയ്ക്കിടെ അനുവദിക്കാവുന്ന പരിധിയിൽ കൂടുതൽ പണം കയ്യിൽ കരുതിയതിന് കസ്റ്റംസ് സൂപ്രണ്ട് മുഹമ്മദ് ഇർഫാൻ അഹമ്മദ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്ന്റെ പിടിയിലായി. ചെന്നൈയിൽ നിന്ന് ഭാര്യാസമേതം വിമാനത്തിൽ ബംഗളൂരുവിൽ എത്തിയ ഇദ്ദേഹം ലക്നൗ ലേക്ക് പുറപ്പെടാനുള്ള സെക്യൂരിറ്റി പരിശോധനയ്ക്കിടെയാണ് പിടിയിലായത്. 75 ലക്ഷത്തോളം രൂപ ബാഗിൽ ഒളിപ്പിച്ച നിലയിൽ ഇദ്ദേഹത്തിൽ നിന്ന് കണ്ടെടുത്തു. ഇദ്ദേഹത്തെ വിശദ അന്വേഷണത്തിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയെന്നും നിലവിൽ കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.…

Read More

ഇതുവരെ രാജ്യത്ത് ഏറ്റവും കൂടുതൽ പേർ വാക്സിനെടുത്തത് കർണാടകയിൽ !

ബെംഗളൂരു : ഏതാനും ദിവസങ്ങൾക്ക് മുൻപ് തുടങ്ങിയ കോവിഡ് വാക്സിൻ വിതരണ പ്രവർത്തനങ്ങളിൽ ഏറ്റവും നന്നായി പ്രതികരിച്ച് കർണാടക. ചൊവ്വാഴ്ച വെകുന്നേരത്തെ കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ 4 ദിവസം ഏറ്റവും കൂടുതൽ പേർ വാക്സിനെടുത്തത് കർണാടകയിലാണ്. കർണാടകയിൽ 80,686 പേർ (12.6%) വാക്സിൻ സ്വീകരിച്ചു , തെലങ്കാന(69,405), ആന്ധ്രപ്രദേശ് (58,495), ഒഡീഷ(55,138), ബംഗാൾ(42,093), ബീഹാർ (42,085) എന്നിങ്ങനെയാണ് കണക്കുകൾ. രാജ്യത്ത് ആകമാനം 6,31,417 പേർ വാക്സിൻ സ്വീകരിച്ചു. കഴിഞ്ഞ 45 ദിവസമായി ഞങ്ങൾ സജ്ജീകരണങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ് അതിൻ്റെ ഫലമാണ് കഴിഞ്ഞ 4 ദിവസങ്ങളിൽ കാണാൻ…

Read More

300 വൈദ്യുത ബസുകൾ നിരത്തിലിറക്കാൻ ബി.എം.ടി.സി.

ബെംഗളൂരു: 300 വൈദ്യുത ബസുകൾ നിരത്തിലിറക്കാൻ തയ്യാറെടുക്കുകയാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി). വർഷങ്ങളായി പല കമ്പനികളുടെ വൈദ്യുത ബസുകൾ ഇതുവരെ ബി.എം.ടി.സി നഗരത്തിലെ നിരത്തുകളിൽ പരീക്ഷിച്ചിട്ടുണ്ട്. 2 കോടി രൂപ വീതം ചെലവ് വരുന്ന ബസുകൾ വിദേശ കമ്പനിയുടേതാണ്. ഇതിൽ കേന്ദ്ര സർക്കാറിൻ്റെ ഫെയിം പദ്ധതിയിലുൾപ്പെടുത്തി 55 ലക്ഷം രൂപ ലഭിക്കും. 12 മീറ്റർ നീളമുള്ള നോൺ എ.സി. ബസുകളാകും ഇറക്കുക. ഒറ്റത്തവണ ചാർജ് ചെയ്താൽ കുറഞ്ഞത് 180 കിലോമീറ്റർ ഓടാൻ സാധിക്കുന്ന തരത്തിലുള്ള ബസുകളാകും നിരത്തിലിറക്കുക എന്ന് ഗതാഗത ചുമതലയുള്ള…

Read More

കാത്തിരിപ്പിന് ഒടുവില്‍ പേടിഎം-ഫോണ്‍ പെയില്‍ നമ്മ മെട്രോ കാര്‍ഡ്‌ റീചാര്‍ജ് ചെയ്യാം.

ബെംഗളൂരു : നമ്മ മെട്രോ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും റീ ചാര്‍ജ് കാര്യത്തില്‍ കൌണ്ടറിനെ തന്നെ ആശ്രയിക്കേണ്ട വിധിയായിരുന്നു കുറേക്കാലം യാത്രക്കാര്‍ക്ക്.പിന്നീട് മെട്രോ ആപ് തുടങ്ങിയെങ്കിലും അത് വഴി റീ ചാര്‍ജ് ആകാന്‍ ചുരുങ്ങിയത് ഒരു മണിക്കൂര്‍ എങ്കിലും എടുക്കുമായിരുന്നു. ഡല്‍ഹി,മുംബൈ മെട്രോകളുടെ റീ ചാര്‍ജ് ഒരു വിധപ്പെട്ട എല്ലാ പെയ്മെന്റ് പ്ലാറ്റ് ഫോര്‍മുകളിലും തുടങ്ങിയിരുന്നു എങ്കിലും നമ്മ മെട്രോയില്‍ മാത്രം ഈ സൌകര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണ്  പേടിഎം-ഫോണ്‍ പെ തുടങ്ങിയ പ്ലാറ്റ് ഫോമുകളില്‍ നമ്മ മെട്രോ റീ ചാര്‍ജ് തുടങ്ങിയത്.…

Read More

ആക്റ്റീവ് കോവിഡ് കേസുകൾ 8000 ന് താഴെ; ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 645 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.807 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.79 % കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 807 ആകെ ഡിസ്ചാര്‍ജ് : 913012 ഇന്നത്തെ കേസുകള്‍ : 645 ആകെ ആക്റ്റീവ് കേസുകള്‍ : 7865 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 12181 ആകെ പോസിറ്റീവ് കേസുകള്‍ : 933077 തീവ്ര പരിചരണ…

Read More

മലയാളിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേർ പിടിയിൽ

ബെംഗളൂരു: മലയാളിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേർ പിടിയിൽ. സ്വ​കാ​ര്യ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് കമ്പനി ഉ​ട​മ​യാ​യ മലയാളിയെയാണ് ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി പണം ത​ട്ടി​യത്. ര​ണ്ടു സ്ത്രീ​ക​ള്‍ ഉ​ള്‍പ്പെ​ടെ നാ​ലു​പേ​രാണ് മം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ലായത്. രേ​ഷ്​​മ എ​ന്ന നീ​ലി​മ, സീ​ന​ത്ത്, ഇ​ഖ്ബാ​ല്‍, അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ ന​സീ​ഫ് എ​ന്നി​വ​രെ​യാ​ണ്​ സൂ​റ​ത്ത്ക​ല്‍ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ജ​നു​വ​രി 14നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. മ​ല​യാ​ളി​യാ​യ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ക​മ്ബ​നി ഉ​ട​മ​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ രേ​ഷ്​​മ​യും സീ​ന​ത്തും ഇ​യാ​ളെ സൂ​റ​ത്ത്ക​ല്ലി​ലെ ഫ്ലാ​റ്റി​ലേ​ക്ക്​ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​​വ​ച്ച്‌ ഇ​ഖ്ബാ​ലും അ​ബ്​​ദു​ല്‍ ഖാ​ദ​റും ചേ​ര്‍ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​ഞ്ചു ല​ക്ഷം…

Read More

കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നഗരത്തിൽ നാളെ കോൺഗ്രസ്സിന്റെ പ്രതിഷേധ സമരം

ബെംഗളൂരു: ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധത്തിലുള്ള കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാജ്ഭവനിലേക്ക് ബുധനാഴ്ച കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തും. ഞങ്ങൾ കർഷകർക്ക് വേണ്ടി നിലകൊള്ളും. സുപ്രീംകോടതി കാർഷിക നിയമം സ്റ്റേ ചെയ്തു. എന്നാൽ നിയമം പിൻവലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. കർഷകരുടെ ആവശ്യം തികച്ചും ന്യായമാണ്. അതിനാൽ അവർക്ക് ആക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ഗ്രെസ്സ് നാളെ വൻ പ്രതിഷേധ സമരം നടത്തുമെന്ന് ഡി.കെ. ശിവകുമാർ വെളിപ്പെടുത്തി. We stand by farmers of this country. Supreme Court has stayed the laws. They shouldn't…

Read More

ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

deadbody BABY

ബെംഗളൂരു: ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാനത്ത് ബെൽഗാവി ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നിരിക്കുന്നത്. പ്രവീൺ ഷെട്ടർ (37), ഭാര്യ രാജേശ്വരി (27), മക്കളായ അമൃത (8), അദ്വൈത് (6) എന്നിവരെയാണ് കീടനാശിനി കുടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൃഹനാഥനായ പ്രവീൺ രാമദുർഗയിൽ ഒരു കട നടത്തുകയായിരുന്നു. എന്നാൽ കുടുംബത്തോടെ ജീവനൊടുക്കിയതിന്റെ പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വെളിപ്പെടുത്തി.

Read More
Click Here to Follow Us