നഗരത്തിൽ കോണ്‍ഗ്രസിന്റെ കൂറ്റന്‍ റാലി; ഡി.കെ. ശിവകുമാറിനെയും സിദ്ധരാമയ്യയെയും അറസ്റ്റ് ചെയ്തു നീക്കി (വീഡിയോ)

ബെംഗളൂരു: നഗരത്തിൽ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസിന്റെ കൂറ്റന്‍ റാലി.

കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാറും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

വിവിധ കര്‍ഷക സംഘടകള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് രാജ്ഭനിലേക്ക് മാര്‍ച്ച് നടത്തിയത്. സംഗോലി റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ദേശീയ പാതകള്‍ ഉപരോധിച്ചു. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷ സാഹചര്യം ഉടലെടുത്തു.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

തുടര്‍ന്ന് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്താന്‍ ബിജെപി സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുകയാണ് എന്ന് ഡി കെ ശിവകുമാര്‍ ആരോപിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
[masterslider id="10"]

Related posts