സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി പഴയപോലെ വിലസാനാവില്ല; പിടിമുറുക്കി സർക്കാർ

ബെംഗളൂരു: സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി പഴയപോലെ വിലസാനാവില്ല; സർക്കാർ പുതിയ കരടുനയം പുറത്തിറക്കി. സർക്കാർ ഉദ്യോഗസ്ഥർ പുസ്തകം പ്രസിദ്ധീകരിക്കുന്നതും സിനിമയിലും സീരിയലിലും അഭിനയിക്കുന്നതും വിലക്കാനാണ് സർക്കാർ നീക്കം. ഭരണപരിഷ്കാര വകുപ്പാണ് കരടുനയം തയ്യാറാക്കിയത്. സിനിമയിലും സീരിയലിലും അഭിനയിക്കുന്നതിന് ജീവനക്കാർ ദീർഘകാലം അവധിയെടുക്കുന്നത് ഒഴിവാക്കുന്നതിനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നാണ് വിശദീകരണം. കരടുനയം അനുസരിച്ച് ജീവനക്കാർ സിനിമ, ടെലിവിഷൻ സീരിയലുകൾ എന്നിവയിൽ അഭിനയിക്കാനും പുസ്തകം പ്രസിദ്ധീകരിക്കാനും ലേഖനം പ്രസിദ്ധീകരിക്കാനും അനുവദിക്കില്ല. മറ്റ് നിയമങ്ങൾ: – പത്രം, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ ചുമതല വഹിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണം.…

Read More

സുഹൃത്തുക്കൾക്കും കോളേജ് വിദ്യാർഥികൾക്കും മയക്കുമരുന്ന് വിൽപ്പന; ഐ.ടി. ജീവനക്കാരനെ പോലീസ് പൊക്കി

ബെംഗളൂരു: മയക്കുമരുന്ന് കടത്ത് കേസിൽ ഐ.ടി. ജീവനക്കാരനെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു. സാർഥക് ആര്യ (32) ആണ് അറസ്റ്റിലായത്. ഓൺലൈൻ വഴി എത്തിക്കുന്ന ലഹരിമരുന്നുകൾ സുഹൃത്തുക്കൾക്കും കോളേജ് വിദ്യാർഥികൾക്കും വിൽക്കുകയായിരുന്നുവെന്ന് ഇയാൾ വെളിപ്പെടുത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് എച്ച്.എസ്.ആർ. ലേഔട്ടിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. പോലീസ് എത്തിയപ്പോൾ ബാൽക്കണി വഴി സാർഥക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വീട്ടിൽനിന്ന് എൽ.എസ്.ഡി, സ്ട്രിപ്പുകൾ, എം.ഡി.എം.എ. ഗുളികകൾ തുടങ്ങിയവ പിടിച്ചെടുത്തു. ബെൽജിയത്തിലായിരുന്ന സാർഥക് അടുത്തിടെയാണ് ബെംഗളൂരുവിലെത്തിയത്. അറസ്റ്റിലായതിനെ തുടർന്ന് സാർഥകിനെ സ്വകാര്യകമ്പനിയിൽ നിന്ന്…

Read More

കാണികളില്ല; തീയേറ്ററുകൾ അടച്ചിടാനൊരുങ്ങുന്നു.

ബെംഗളൂരു : കാണികൾ കുറഞ്ഞതിനാൽ സംസ്ഥാനത്തെ തീയേറ്ററുകൾ താൽക്കാലികമായി അടച്ചിടുമെന്ന് കർണാടക ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സിംഗിൾ സ്ക്രീൻ തീയേറ്ററുകളിൽ പ്രദർശനം നടത്തുന്നത് കനത്ത സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട് എന്നതിനാണ് ജനുവരി അവസാനം വരെ അടച്ചിടാൻ തീരുമാനിച്ചത്. കോവിഡ് ഭീതിയിൽ പ്രേക്ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ പുതിയ സിനിമകൾ റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തയ്യാറാകുന്നില്ല, ഇത് കൂടി പ്രതിസന്ധി വർദ്ധിപ്പിച്ചതായി ഫെഡറേഷൻ ചെയർമാൻ ആർ.ആർ.ഒഡുഗൗഡർ അറിയിച്ചു.

Read More

മൈസൂരു സ്വദേശിയായ യുവതിയും രണ്ടുകുട്ടികളും അയർലൻഡിൽ മരിച്ചനിലയിൽ

ബെംഗളൂരു: സംസ്ഥാനത്ത് നിന്നുള്ള യുവതിയെയും രണ്ടുകുട്ടികളെയും അയർലൻഡിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ദക്ഷിണ ഡബ്ലിനിലെ ബാലന്റീറിൽ താമസിച്ചുവന്ന മൈസൂരു സ്വദേശിനി സീമ ബാനു(37), മകൾ അസ്ഫിറ റിസ(11), മകൻ ഫൈസാൻ സെയിദ്(ആറ്) എന്നിവരാണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. കൊലപാതകമാണെന്ന സംശയത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അയർലൻഡ് പോലീസ് കരുതുന്നു. കുട്ടികളെ ശ്വാസംമുട്ടിച്ചുകൊന്നതാണെന്ന്‌ സംശയമുണ്ട്. ഇവരുടെ കഴുത്തിൽ ഇതിന്റെ പാട്‌ കാണാനുണ്ടെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മരണകാരണം കണ്ടെത്താനായിട്ടില്ല. യുവതിയെയും മക്കളെയും ഏതാനുംദിവസമായി കാണാതായതിനെത്തുടർന്ന് അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.…

Read More

രക്ത ദാന ക്യാമ്പ് നടത്തുന്നു.

ബെംഗളൂരു : കർണാടക രാജ്യോത്സവ-കേരളപ്പിറവിയോടനുബന്ധിച്ച് അനേക്കൽ നൻമ മലയാളി കൾച്ചറൽ അസോസിയേഷൻ്റെയും ബ്ലഡ് ഡോണേഴ്സ് കേരളയുടെയും ആഭിമുഖ്യത്തിൽ ബൊമ്മസാന്ദ്ര നാരായണ ഹെൽത്ത് സിറ്റിയുടെ സഹകരണത്തോടെ വി.ബി.എച്ച്.സി വൈഭവ ക്യാമ്പസിൽ വച്ച് ഇന്ന് രക്ത ദാന ക്യാമ്പ് നടത്തുന്നതായി പ്രോഗ്രാം കോർഡിനേറ്റർ ജിതേഷ് അമ്പാടി അറിയിച്ചു.

Read More

സ്കൂളുകളും പി.യു.കോളേജുകളും ഡിസംബറിൽ തുറക്കാനുള്ള സാധ്യത തേടി സർക്കാർ.

ബെംഗളൂരു : കോവിഡ് ഭീതി അനന്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പി.യു. കോളേജുകളും സ്കൂളുകളും ഡിസംബർ പകുതിയോടെ തുറക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സ്കൂളുകൾ തുറക്കുക. ഡിസംബർ പകുതിയോടെ പത്താംക്ലാസും പി.യു.സി. രണ്ടാംവർഷ ക്ലാസും തുടങ്ങാനാണ് സർക്കാരിന്റെ ആലോചന. കഴിഞ്ഞദിവസം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി ഈ കാര്യം വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ ചർച്ച ചെയ്തിരുന്നു. സ്കൂളുകൾ തുറക്കുന്നതിനു മുമ്പ് ഓരോ ജില്ലയിലേയും കോവിഡ് സാഹചര്യം സംബന്ധിച്ച വിശദമായ റിപ്പോർട്ട് പരിശോധിക്കും. ഒന്നിടവിട്ട ദിവസങ്ങളിലോ ഷിഫ്റ്റ് ആയോ ക്ലാസുകൾ നടത്താനാണ് ആലോചിക്കുന്നത്. സ്കൂളുകൾ തുറക്കാനുള്ള സാധ്യതകളെക്കുറിച്ച്…

Read More

വിവാഹ വാർഷികത്തിനായി ഭർതൃഗൃഹത്തിലേക്ക് പോകുകയായിരുന്ന യുവതി വാഹനാപകടത്തിൽ മരിച്ചു.

കൊല്ലം: വിവാഹവാര്‍ഷികത്തിനായി ഭര്‍തൃഗൃഹത്തിലേക്ക് പോവുകയായിരുന്ന യുവതി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശിനി അഞ്ജു വി ദേവ് ആണ് മരിച്ചത്. ആലപ്പുഴ തോട്ടപ്പള്ളിയിൽ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം. പരിക്കേറ്റ പിതാവ് വാസുദേവൻ, മാതാവ് രേണുക ദേവി, സഹോദരൻ അരുൺ എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വിവാഹ വാർഷികത്തിനായി പെരുമ്പാവൂരിലെ ഭർതൃഗൃഹത്തിലേക്ക് പോകുംവഴിയായിരുന്നു അപകടം. ശനിയാഴ്‌ച രാവിലെ 10.45 ഓടെയാണ്‌ അപകടം. കൊല്ലം ശൂരനാട് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ജുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ…

Read More

കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഏഴര ലക്ഷം കടന്നു;ചികിൽസയിൽ ഉള്ളവരുടെ എണ്ണം 55 ആയിരമായി കുറഞ്ഞു;പ്രതീക്ഷ…

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3301 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7468 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :7468(8521) ആകെ ഡിസ്ചാര്‍ജ് :757208(749740) ഇന്നത്തെ കേസുകള്‍ : 3014(3589) ആകെ ആക്റ്റീവ് കേസുകള്‍ : 55017(59499) ഇന്ന് കോവിഡ് മരണം : 28(49) ആകെ കോവിഡ് മരണം : 11168(11140) ആകെ പോസിറ്റീവ് കേസുകള്‍ :823412(820398) തീവ്ര പരിചരണ വിഭാഗത്തില്‍ :956 (935) ഇന്നത്തെ പരിശോധനകൾ…

Read More

ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല; ഇ.ഡി.

ബെംഗലൂരു: നഗരത്തിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതെ കുറിച്ച് വിവരങ്ങൾ നൽകാൻ ബിനീഷ് കോടിയേരി തയ്യാറാകുന്നില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്നലെ പതിനൊന്ന് മണിക്കൂറാണ് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ നീളാൻ കാരണം ബിനീഷിന്‍റെ നിസ്സകരണമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. മയക്കുമരുന്ന് ഇടപാടിൽ ബിനീഷിനു അറിവുണ്ടെന്നു തെളിഞ്ഞാൽ എൻസിബിയെ വിവരം അറിയിക്കുമെന്നും ഇഡി അറിയിച്ചു. ഇതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാൻ…

Read More

ഹെൽമറ്റില്ലാതെ മടിവാളയിൽ പിടിക്കപ്പെട്ട സ്കൂട്ടറുകാരന് 42,500 രൂപ പിഴ!

ബെംഗളൂരു: നഗരത്തിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനമോടിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത്തരം ലംഘനങ്ങൾ തുടർച്ചയായി നടത്തിയ ഒരാൾക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. വെള്ളിയാഴ്ച ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന മടിവാള പൊലീസ് അരുൺ കുമാർ എന്ന ആളെ അദ്ദേഹത്തിന്റെ സെക്കൻഡ് ഹാൻഡ് സ്‌കൂട്ടറിനെ തടഞ്ഞതോടെ പഴയ നിയമ ലംഘനങ്ങളുടെ കണക്കും പുറത്തു വന്നു. അരുണിന് മുന്നിലേക്ക് പൊലീസ് വെച്ച് നീട്ടിയത് രണ്ട് മീറ്ററോളം നീളമുള്ള ചെലാനാണ്. അതായത് രണ്ട് വർഷത്തെ കുടിശിക. ഹെൽമെറ്റ് ധരിക്കാതെയും നമ്പർ പ്ലേറ്റ് ഉറപ്പിക്കാതെയും സ്കൂട്ടറുമായി പായുന്നത് കണ്ടാണ്…

Read More
Click Here to Follow Us