സ്കൂളുകളും പി.യു.കോളേജുകളും ഡിസംബറിൽ തുറക്കാനുള്ള സാധ്യത തേടി സർക്കാർ.

ബെംഗളൂരു : കോവിഡ് ഭീതി അനന്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പി.യു. കോളേജുകളും സ്കൂളുകളും ഡിസംബർ പകുതിയോടെ തുറക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്.

കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സ്കൂളുകൾ തുറക്കുക.

ഡിസംബർ പകുതിയോടെ പത്താംക്ലാസും പി.യു.സി. രണ്ടാംവർഷ ക്ലാസും തുടങ്ങാനാണ് സർക്കാരിന്റെ ആലോചന.

കഴിഞ്ഞദിവസം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി ഈ കാര്യം വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ ചർച്ച ചെയ്തിരുന്നു.

സ്കൂളുകൾ തുറക്കുന്നതിനു മുമ്പ് ഓരോ ജില്ലയിലേയും കോവിഡ് സാഹചര്യം സംബന്ധിച്ച വിശദമായ റിപ്പോർട്ട് പരിശോധിക്കും.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

ഒന്നിടവിട്ട ദിവസങ്ങളിലോ ഷിഫ്റ്റ് ആയോ ക്ലാസുകൾ നടത്താനാണ് ആലോചിക്കുന്നത്.

സ്കൂളുകൾ തുറക്കാനുള്ള സാധ്യതകളെക്കുറിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് കമ്മിഷണർ എല്ലാ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാരുമായും തിങ്കളാഴ്ച വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും.

കോളേജുകൾ പ്രവർത്തിക്കുന്ന രീതി മനസ്സിലാക്കിയ ശേഷമാകും സ്കൂളുകൾ തുറക്കുന്നകാര്യത്തിൽ പ്രാഥമിക വിദ്യാഭ്യാസവകുപ്പ് അന്തിമ തീരുമാനമെടുക്കുക.

നവംബർ 17-ന് സംസ്ഥാനത്തെ കോളേജുകൾ തുറക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

മുൻപ് ഒക്ടോബർ ആദ്യം വാരം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും അവസാനനിമിഷം അതിൽ മാറ്റം വരുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
[masterslider id="10"]

Related posts