നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് വ്യാപക പരാതികൾ; കുഴികൾ ഉടൻ അടയ്ക്കുമെന്ന് ബി.ബി.എം.പി.

ബെംഗളൂരു: നഗരത്തിന്റെ പലഭാഗങ്ങളിലും റോഡുകൾ തകർന്നതിനാൽ ഗതാഗതം ദുഷ്കരമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ റോഡുകൾ കൂടുതൽ തകർന്നു. പലയിടങ്ങളിലും വാഹനങ്ങൾക്ക് മര്യാദയ്ക്കു കടന്നുപോകാൻ പറ്റാത്ത അവസ്ഥയായതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. പലയിടങ്ങളിലും വാഹനങ്ങൾക്ക് മര്യാദയ്ക്കു കടന്നുപോകാൻ പറ്റാത്ത അവസ്ഥയായതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. ബി.ബി.എം.പി.യുടെ എട്ടു സോണുകളിലെയും റോഡുകൾ തകർന്നിട്ടുണ്ട്. ബി.ബി.എം.പി.യുടെ അനുമതിയില്ലാതെ ജലഅതോറിറ്റിയും സീവേജ് ബോർഡും ബെസ്‌കോമും മറ്റു സ്വകാര്യ ഇന്റർനെറ്റ് സേവന ദാതാക്കളും റോഡുകൾ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. The BWSSB dug up SK Garden Main Road to lay water and…

Read More

തനിച്ച് കാറിൽ യാത്ര ചെയ്യുന്നവർ എന്തിന് മുഖാവരണം ധരിക്കണം? പ്രതിഷേധം; തീരുമാനം പുന:പരിശോധിക്കാൻ സാദ്ധ്യത.

ബെംഗളൂരു : കാറിൽ തനിച്ച് യാത്ര ചെയ്യുന്നവർ മാസ്ക്ക് നിർബന്ധമായും ധരിച്ചിരിക്കണമെന്ന ബി.ബി.എം.പി.യുടെ ഉത്തരവിനെതിരെ പ്രതിഷേധം തുടരുന്നു. ചില്ലുകൾ ഉയർത്തി യാത്ര ചെയ്യുന്നവർ എന്തിന് മാസ്ക്ക് ധരിക്കണം എന്നാണ് ഇവരുടെ ചോദ്യം. അതേ സമയം ട്രാഫിക് സിഗ്നലുകളിലും മറ്റും ഇത്തരക്കാർ ഗ്ലാസ് താഴ്ത്തുന്നതും മറ്റും സമീപത്തെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഭീഷണിയാകും എന്നതാണ് ബി.ബി.എം.പി.യുടെ അഭിപ്രായം. കൂടുതൽ ജനങ്ങൾ പ്രതിഷേധവുമായി മുന്നോട്ട് വന്നതോടെ തീരുമാനം പുന:പരിശോധിക്കാൻ ആരോഗ്യ വകുപ്പിനോട് കോർപറേഷൻ ആവശ്യപ്പെട്ടു. അതേ സമയം ഇരു ചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പിന്നിൽ യാത്രക്കാരൻ ഇല്ലെങ്കിൽ…

Read More

അടുത്ത 4 ദിവസം കൂടി നഗരത്തിൽ മഴ തുടരും.

ബെംഗളൂരു : അടുത്ത മാസം 3 വരെ നഗരത്തിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ. മഴ തുടരുമെന്ന വാർത്ത തടാകങ്ങളുടേയും ജല ശ്രോതസ്സുകകളുടെയും സമീപ പ്രദേശങ്ങളിൽ ജീവിക്കുന്നവരിൽ ഭീതി സൃഷ്ടിക്കുന്നതാണ്. ആഴ്ചക്ക് മുൻപ് ചെയ്ത മഴയിൽ 300 ൽ അധികം വീടുകൾക്ക് കേടുപാട് സംഭവിച്ചിരുന്നു. 500 ൽ അധികം വാഹനങ്ങൾ നശിച്ചതായാണ് ബി.ബി.എ.പി.യുടെ കണക്കുകൾ. സമീപ ജില്ലകളായ തുമക്കുരു, ചിക്കബലാപുര, കോലാര എന്നിവിടങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

Read More

ഭരണ നിർവ്വഹണത്തിൽ രാജ്യത്തെ ഏറ്റവും നല്ല സംസ്ഥാനം എന്ന സ്ഥാനം തുടർച്ചയായി നാലാം വർഷവും നില നിർത്തി കേരളം;ആദ്യ നാലു സ്ഥാനത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ;ഉത്തർപ്രദേശ് ഏറ്റവും അവസാനം.

ബെംഗളൂരു: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം. തുടർച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റർ (പി.എ.സി) തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇൻഡെക്സ് 2020 ലാണ് കേരളം മുന്നിലെത്തിയത്. ഉത്തർപ്രദേശാണ് പട്ടികയിൽ അവസാന സ്ഥാനത്ത്. വലിയ സംസ്ഥാനങ്ങളുടെ ഗണത്തിലാണ് കേരളത്തിന്റെ നേട്ടം. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നാലെ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയത്. ഉത്തർപ്രദേശ്, ഒഡീഷ, ബിഹാർ എന്നിവയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ പരിഗണിച്ചാണ്…

Read More

നഗരത്തിലെ ലഹരിമരുന്ന് കേസ് എൻ.ഐ.എക്ക് കൈമാറാൻ സാദ്ധ്യത.

ബെംഗളൂരു: നഗരത്തിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ലഹരി കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിച്ചേക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എൻ.ഐ.എ അന്വേഷിക്കണമെന്നാണ് ശുപാർശ. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ കർണാടക സർക്കാർ തീരുമാനം നിർണായകമാണ്. ലഹരിമരുന്ന് കേസുകൾ ബം​ഗളൂരു ന​ഗരത്തിൽ വളരെയധികം കൂടിയ സാഹചര്യത്തിൽ കഴിഞ്ഞ മാസമാണ് ആഭ്യന്തര സുരക്ഷാ വിഭാ​ഗത്തോട് സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകാൻ യെദ്യൂരപ്പ സർക്കാർ ആവശ്യപ്പെട്ടത്. കർണാടകത്തിലെ ഇന്റലിജൻസ് സംവിധാനങ്ങളെയെല്ലാം ഉപയോ​ഗിച്ച് തയ്യറാക്കിയ ഈ റിപ്പോർട്ടാണ് ഉടൻ സർക്കാരിന് മുമ്പിൽ എത്തുക. ന​ഗരത്തിൽ നടക്കുന്ന ലഹരിമരുന്ന് ഇടപാടുകളിലെ…

Read More

കോവിഡ് കേസുകൾ കുറഞ്ഞു; രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവ്; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3589 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8521 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :8521(7661) ആകെ ഡിസ്ചാര്‍ജ് :749740(741219) ഇന്നത്തെ കേസുകള്‍ : 3589(4025) ആകെ ആക്റ്റീവ് കേസുകള്‍ : 59499(64480) ഇന്ന് കോവിഡ് മരണം : 49(45) ആകെ കോവിഡ് മരണം : 11140(11091) ആകെ പോസിറ്റീവ് കേസുകള്‍ :820398(816809) തീവ്ര പരിചരണ വിഭാഗത്തില്‍ :935(935) ഇന്നത്തെ പരിശോധനകൾ –…

Read More

ബിനീഷിനെ കാണാൻ സഹോദരനെത്തി;ഒരു മണിക്കൂർ കാത്തിരുന്ന ശേഷം തിരിച്ചയച്ചു.

ബെംഗളൂരു : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകരെ അനുവദിച്ചില്ല. ഇ.ഡി.ഉദ്യോഗസ്ഥര്‍ ഇവരെ തിരിച്ച് അയക്കുകയായിരുന്നു. ബിനീഷ് കോടിയേരിയെ കാണാൻ അനുവദിക്കില്ലെന്ന് കര്‍ശന മറുപടിയാണ് മുതിര്‍ന്ന ഇ.ഡി. ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായത്. ബിനീഷ് കോടിയേരിയുടെ സഹോദരൻ ബിനോയ് കോടിയേരിയും ബെംഗളൂരുവിൽ എത്തിയിരുന്നു. അഭിഭാഷകര്‍ക്കൊപ്പം ബിനോയും ബിനീഷിനെ കാണാൻ കാത്തു നിന്നു. ഒരു മണിക്കൂറോളം അനുവാദം കാത്ത് നിന്ന ശേഷമാണ് എല്ലാവരും മടങ്ങിയത്. എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ഇന്ന് പത്ത് മണിക്കൂറോളമാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്.

Read More

കോവിഡ് തലച്ചോറിന് ദീര്‍ഘകാല ആഘാതമുണ്ടാക്കുമെന്ന് പഠനം

ലണ്ടൻ: കൊറോണ വൈറസ് തലച്ചോറിന് ദീര്‍ഘകാല ആഘാതമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം. തലച്ചോറിന്റെ ധാരണാ ശക്തിയെ കാര്യമായ തോതില്‍ കോവിഡ് ബാധിക്കുമെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഡോ. ആദം ഹാംപ്ഷയര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ ചൂണ്ടിക്കാണിക്കുന്നത്. ചിലരില്‍ തലച്ചോറിന് 10 വര്‍ഷം വരെ പ്രായമേറിയത് പോലെ അനുഭവപ്പെടാമെന്നും പഠനത്തില്‍ പറയുന്നു. 84,000ലധികം പേരെ അടിസ്ഥാനമാക്കി നടത്തിയ പഠനം അനുസരിച്ച് കോവിഡ് രോഗമുക്തി നേടിയവര്‍ ലക്ഷണങ്ങളെ അതിജീവിച്ച് കഴിഞ്ഞും തലച്ചോറിന്റെ ഗ്രഹണ ശേഷി സംബന്ധമായ പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കാം. വാക്കുകള്‍ ഓര്‍ത്തിരിക്കാനും പസിലുകള്‍ ചെയ്യാനുമൊക്കെയുള്ള തലച്ചോറിന്റെ കഴിവിനെയാണ് കോഗ്‌നിറ്റീവ് ടെസ്റ്റുകളിലൂടെ അളക്കുന്നത്.…

Read More

ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ച ഭക്തര്‍ക്ക്‌ ഭക്ഷ്യ വിഷബാധ;നിരവധിപേര്‍ ആശുപത്രിയില്‍.

ബെംഗളൂരു: മണ്ഡ്യയിൽ ക്ഷേത്രത്തിൽനിന്നു പ്രസാദം കഴിച്ച എഴുപതോളം പേര്‍ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടി. മലവള്ളി താലൂക്കിലെ ലിംഗപട്ടണ മാരമ്മ ക്ഷേത്രത്തിൽ വിതരണംചെയ്ത പ്രസാദം കഴിച്ച ഭക്തർക്കാണ് അസുഖമുണ്ടായത്. പലർക്കും ഛർദിയും വയറിളക്കവും ബാധിച്ചു.പ്രദേശത്തെ സർക്കാർ സ്കൂളിൽ താത്കാലിക മെഡിക്കൽ ക്യാമ്പ് തുടങ്ങി. പ്രസാദത്തിന്റെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ലിംഗപട്ടണയിലെ 200-ലധികംപേർ പ്രസാദം കഴിച്ചിരുന്നു. ഇതിൽ 70 പേർക്കാണ് അസുഖബാധയുണ്ടായത്. ഇവർ ഹലഗുരു പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. ഏതാനുംപേരെ മലവള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി. പ്രസാദം കഴിച്ച എല്ലാവരെയും ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കുന്നുണ്ട്.…

Read More

പബ്ജി ഇന്നത്തോടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

മുംബൈ: ജനപ്രിയ ഗെയിമിംഗ് ആപ്പായ പബ്ജി ഇന്നത്തോടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് പബ്ജി പൂര്‍ണമായി ഇന്ത്യയില്‍ ഇല്ലാതാകുന്നത്. ഒക്ടോബര്‍ 30 മുതല്‍ ഇന്ത്യയിലുള്ളവര്‍ക്ക് പബ്ജി ഗെയിം ലഭ്യമാകില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഗൂഗിള്‍ പ്ലേ, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നു നീക്കം ചെയ്തെങ്കിലും മുന്‍പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഫോണിലും ടാബിലും കളിക്കാമായിരുന്നു. എന്നാല്‍ എല്ലാ സേവനങ്ങളും റദ്ദാക്കുകയാണെന്ന് പബ്ജി മൊബൈല്‍ വ്യാഴാഴ്ച അറിയിക്കുകയായിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നതടക്കം എഴുപതോളം പ്രശ്നങ്ങളാണ് പബ്ജി അടക്കമുള്ള ആപ്പുകള്‍ക്കെതിരെ ഇന്ത്യ ഉന്നയിച്ചത്.…

Read More
Click Here to Follow Us