കോവിഡ് തലച്ചോറിന് ദീര്‍ഘകാല ആഘാതമുണ്ടാക്കുമെന്ന് പഠനം

ലണ്ടൻ: കൊറോണ വൈറസ് തലച്ചോറിന് ദീര്‍ഘകാല ആഘാതമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം. തലച്ചോറിന്റെ ധാരണാ ശക്തിയെ കാര്യമായ തോതില്‍ കോവിഡ് ബാധിക്കുമെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഡോ. ആദം ഹാംപ്ഷയര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ ചൂണ്ടിക്കാണിക്കുന്നത്.

ചിലരില്‍ തലച്ചോറിന് 10 വര്‍ഷം വരെ പ്രായമേറിയത് പോലെ അനുഭവപ്പെടാമെന്നും പഠനത്തില്‍ പറയുന്നു. 84,000ലധികം പേരെ അടിസ്ഥാനമാക്കി നടത്തിയ പഠനം അനുസരിച്ച് കോവിഡ് രോഗമുക്തി നേടിയവര്‍ ലക്ഷണങ്ങളെ അതിജീവിച്ച് കഴിഞ്ഞും തലച്ചോറിന്റെ ഗ്രഹണ ശേഷി സംബന്ധമായ പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കാം.

  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം

വാക്കുകള്‍ ഓര്‍ത്തിരിക്കാനും പസിലുകള്‍ ചെയ്യാനുമൊക്കെയുള്ള തലച്ചോറിന്റെ കഴിവിനെയാണ് കോഗ്‌നിറ്റീവ് ടെസ്റ്റുകളിലൂടെ അളക്കുന്നത്. അല്‍സ്‌ഹൈമേഴ്‌സ് പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ തലച്ചോറിന്റെ ശേഷി അളക്കാന്‍ ഇത്തരം ടെസ്റ്റുകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലൊരു പരീക്ഷയാണ് 84,285 പേരെ കൊണ്ട് ഹാംപ്ഷയറും സംഘവും ചെയ്യിച്ചത്.

ചിലരുടെ തലച്ചോറിന് 10 വര്‍ഷമെങ്കിലും പ്രായമേറിയത് പോലുള്ള ഫലമുളവായി. കോവിഡ് 19 മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ധാരണാശേഷിയില്‍ സാരമായ തോതിലുള്ള പ്രശ്‌നങ്ങള്‍ ഇവരില്‍ പലര്‍ക്കും ഉള്ളതായി പഠനത്തില്‍ തെളിഞ്ഞു.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

MedRxiv വെബ്‌സൈറ്റിലാണ് പിയര്‍ റിവ്യൂ ചെയ്യപ്പെട്ടാത്ത ഈ ഗവേഷണ പഠനം  പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ പഠനത്തിന്റെ കണ്ടെത്തലുകള്‍ സമഗ്രമല്ലെന്നാണ് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
[masterslider id="10"]

Related posts