തിരുവനന്തപുരം – ബെംഗളൂരു വന്ദേ ഭാരത്, പ്രതീക്ഷയോടെ മലയാളികൾ

തിരുവനന്തപുരം: ട്രെയിൻ യാത്രാ ദുരിതം അനുഭവിക്കുന്ന കേരളത്തിന് ആശ്വാസമായി പുതിയ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ ലഭിച്ച ആഴ്ചയാണ് കടന്നുപോകുന്നത്.

കൊല്ലം – എറണാകുളം മെമുവും, താമ്പരം – കൊച്ചുവേളി സ്പെഷ്യൽ ട്രെയിനുമാണ് കഴിഞ്ഞദിവസങ്ങളിൽ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചത്.

കേരളത്തിൽ നിന്നുള്ള എംപിമാർക്ക് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയ സർവീസുകളായിരുന്നു ഇവ രണ്ടും.

ഇതിനോടൊപ്പം തന്നെ മറ്റുചില സർവീസുകൾ കൂടി പരിഗണിക്കാമെന്ന് മന്ത്രി വാക്ക് നൽകിയിരുന്നു. അതിൽ പ്രധാനപ്പെട്ടത് തിരുവനന്തപുരം – ബെംഗളൂരു വന്ദേ ഭാരത് സർവീസെന്ന ആവശ്യമാണ്.

  'ഇതുമതി കേരളമേ!';കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച; ടി.പിയെ സ്മരിച്ച് കെ.കെ രമ

നിലവിലെ സാഹചര്യത്തിൽ ഇതും യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കേരളം.

കേരളത്തിനും കർണാടകത്തിനും ഇടയിൽ തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് അനുവദിക്കണമെന്നാണ് കൊടിക്കുന്നിൽ സുരേഷ് എംപി കഴിഞ്ഞയാഴ്ച റെയിൽവേ മന്ത്രിയെ നേരിട്ട് കണ്ടപ്പോൾ ആവശ്യപ്പെട്ടത്.

ബെംഗളൂരു റൂട്ടിലെ യാത്രക്കാരുടെ സൗകര്യത്തിനും, സമയോചിത സേവനത്തിനും നിർണായകമാകുന്ന തരത്തിൽ സെമി ഹൈസ്പീഡ് ട്രെയിൻ വേണമെന്നായിരുന്നു ആവശ്യം.

അടുത്ത ടൈംടേബിൾ കമ്മിറ്റി കൂടുമ്പോൾ അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തു.

  രണ്ട് സ്ഫോടനാത്മക വീഡിയോകൾ കൂടി പുറത്ത്! ബ്ലാക്ക്‌മെയിലിംഗിന് പിന്നിൽ കോൺഗ്രസ് നേതാവെന്ന് യുവതിയുടെ വെളിപ്പെടുത്തൽ

ഇതേ കൂടിക്കാഴ്ചയിൽ വാക്ക് നൽകിയ മറ്റു ട്രെയിനുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വന്ദേ ഭാരതിനും റെയിൽവേ ബോർഡ് പച്ചക്കൊടി വീശുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്.

നേരത്തെ കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേ ഭാരത് റേക്ക് ഉപയോഗിച്ച് എറണാകുളം – ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിനായി സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിർത്തിവയ്ക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടപുഴകിയ മരങ്ങൾ, മുങ്ങിയ അണ്ടർപാസുകൾ'; വാഹനമോടിക്കുന്നവർ, ഈ റോഡുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക.
[masterslider id="10"]

Related posts

Click Here to Follow Us