ബെംഗളൂരു: മയക്കുമരുന്ന് പണമിടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്ന് മുതൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. സമീപത്തെ പോലീസ് സ്റ്റേഷനിലാണ് ബിനീഷിനെ ഇന്നലെ പാർപ്പിച്ചത്. ഒൻപതരയോടെ ശാന്തി നഗറിലെ എൻഫോഴ്സ്മെന്റ് ആസ്ഥാനത്തേക്ക് കൊണ്ടുവരും. മുഹമ്മദ് അനൂപിന്റെ സാമ്പത്തിക സ്രോതസ്സ് ബിനീഷ് ആണെന്നാണ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തെ കുറിച്ചും ബെംഗളൂരുവിൽ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും എൻഫോഴ്സ്മെന്റ് വിവരങ്ങൾ തേടും. അതേസമയം ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. മയക്കുമരുന്ന് കേസ് ആദ്യം രെജിസ്റ്റർ ചെയ്ത എൻസിബിയും ഇന്ന് എൻഫോഴ്സ്മെന്റിൽ നിന്ന്…
Read MoreYear: 2020
നഗരത്തിലെ ചിലയിടങ്ങളിൽ നിരോധനാജ്ഞ; ഏതാനും ദിവസത്തേക്ക് മദ്യം ലഭിക്കില്ല; കൂടുതൽ വിവരങ്ങൾ…
ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നഗരത്തിലെ ചില സ്ഥലങ്ങളിൽ താൽക്കാലിക മദ്യ നിരോധനം ഏർപ്പെടുത്തും. രാജരാജേശ്വരി നഗർ മണ്ഡലത്തിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ നവംബർ ഒന്നിന് വൈകീട്ട് അഞ്ചുമുതൽ വോട്ടെടുപ്പ് നടക്കുന്ന നവംബർ മൂന്നിന് അർധരാത്രി 12 മണിവരെ മദ്യനിരോധനം ഏർപ്പെടുത്തി. വോട്ടെണ്ണൽ നടക്കുന്ന നവംബർ പത്തിന് രാവിലെ ആറു മുതൽ രാത്രി 12 വരെയും മദ്യനിരോധനം ഉണ്ടാകും. ഐ.പി.സി. 144 പ്രകാരമാണ് മദ്യനിരോധനം ഏർപ്പെടുത്തിയത്. പബ്ബുകളും ബാറുകളും മറ്റ് മദ്യവിൽപ്പന ശാലകളും അടച്ചിടണം. ഈ ദിവസങ്ങളിൽ പീനിയ രാജരാജേശ്വരി യശ്വന്ത്പുര ആർ.എം.സി. യാർഡ് രാജഗോപാല നഗര നന്ദിനി…
Read Moreനഗരത്തിലെ ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ച് പാചകക്കാരൻ മരിച്ചു
ബെംഗളൂരു: ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ച് പാചകക്കാരൻ മരിച്ചു. റിച്ച്മണ്ട് സർക്കിളിലെ ഉഡുപ്പി ഉപചാർ ഹോട്ടലിൽ ബുധനാഴ്ച രാത്രി 8.15-ഓടെയാണ് സംഭവം. അസം സ്വദേശിയായ ഹോട്ടലിലെ സഹ പാചകക്കാരൻ മനു (25) ആണ് മരിച്ചത്. മനുവിനൊപ്പം ജോലിചെയ്തിരുന്ന പ്രദീപ് (23), മോഹൻ (20), നവീൻ (24) എന്നിവരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 40 ശതമാനത്തോളം പൊള്ളലേറ്റ മോഹന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളം അമിതമായി ചൂടായതിനെത്തുടർന്നാണ് ബോയിലർ പൊട്ടിത്തെറിച്ചതെന്ന് അഗ്നിശമനസേനാ അധികൃതർ പറഞ്ഞു. ബോയിലർ പൊട്ടിത്തെറിക്കുമ്പോൾ 60-ലധികം പേർ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. പൊട്ടിത്തെറിശബ്ദം…
Read Moreഹൊസൂരിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി ടാറ്റ; ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ ടാറ്റ ഗ്രൂപ്പ് നിർമ്മിക്കും
ഹൊസൂർ: ബെംഗളൂരുവിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഹൊസൂരിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി ടാറ്റ. ആപ്പിൾ ഐ ഫോണിന് ആവശ്യമായ ഉപകരണങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള വലിയ കേന്ദ്രമാണ് ടാറ്റ ഒരുക്കുന്നത്. അതായത് ഇന്ത്യൻ വിപണിയിൽ ആപ്പിളിന് കരുത്താവാൻ ടാറ്റ കൈകോർത്തു. ബുധനാഴ്ച ട്വിറ്ററിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ടാറ്റയുടെ വമ്പൻ നിക്ഷേപത്തെ കുറിച്ച് പുറത്തുവിട്ടത്. പുതിയ നിക്ഷേപത്തിലൂടെ സംസ്ഥാനത്ത് ഫോക്സ്കോൺ, ഡെൽ എന്നിവയുടെ ശ്രേണിയിലേക്ക് ടാറ്റയുമെത്തുന്നുവെന്നും അദ്ദേഹം കുറിച്ചു. ഇതോടെയാണ് ബിസിനസ് രംഗത്ത് ടാറ്റയുടെ ഉദ്ദേശമെന്തെന്ന് ചോദ്യമുയർന്നത്. തമിഴ്നാട് വ്യവസായ വികസന കോർപ്പറേഷൻ 500 ഏക്കർ ഭൂമിയാണ് ടാറ്റയുടെ…
Read Moreഇനി മുതൽ സ്പീഡ് പോസ്റ്റും രജിസ്റ്റേർഡ് പോസ്റ്റുമെല്ലാം സ്മാർട്ട് പോസ്റ്റ് കിയോസ്‌ക് വഴി അയക്കാം
ബെംഗളൂരു: നഗരത്തിൽ നിന്ന് ഇനി മുതൽ സ്പീഡ് പോസ്റ്റും രജിസ്റ്റേർഡ് പോസ്റ്റുമെല്ലാം സ്മാർട്ട് പോസ്റ്റ് കിയോസ്‌ക് വഴി അയക്കാം. ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് സ്മാർട്ട് പോസ്റ്റ് കിയോസ്ക് ആപ്പ് ഡൗൺലോഡ് ചെയ്ത് കത്ത് അയക്കേണ്ട മേൽവിലാസം അടിച്ചുകൊടുക്കാം. ശാന്തലനഗറിലെ മ്യൂസിയം റോഡ് പോസ്റ്റ് ഓഫീസിൽ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ സ്മാർട്ട് പോസ്റ്റ് കിയോസ്ക് കർണാടക സി.പി.എം.ജി. രാജേന്ദ്ര കുമാറാണ് ഉദ്ഘാടനം ചെയ്തത്. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മറ്റു നഗരങ്ങളിലും കിയോസ്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. നിലവിൽ കത്തുകൾമാത്രമേ അയക്കാൻ സാധിക്കുകയുള്ളൂ. പിന്നീട് കിയോസ്‌കിന്റെ ജനസമ്മതി മനസ്സിലാക്കിയശേഷമാകും…
Read Moreരാജീവ് ഗാന്ധി ആരോഗ്യ സര്‍വകലാശാലയുടെ എം.എസ്.സി.നഴ്സിംഗ് പരീക്ഷ നവംബറില്‍;അറിയിപ്പ് പുറത്ത്;കൂടുതല്‍ വിവരങ്ങള്‍.
ബെംഗളൂരു : രാജീവ് ഗാന്ധി ആരോഗ്യ സര്‍വകലാശാലയുടെ എം.എസ്.സി.നഴ്സിംഗ് തിയറി പരീക്ഷ നവംബര്‍ 23 ന് നടക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 02.11.2020 പിഴയില്ലാതെ പരീക്ഷ ഫീസ് അടക്കേണ്ട തീയതി : 18.11.2020 100 രൂപ പിഴയോടെ പരീക്ഷ ഫീസ് അടക്കേണ്ട തീയതി : 19.11.2020 സമ്പൂര്‍ണ ഉത്തരവ് /അറിയിപ്പ് താഴെ ലിങ്കില്‍ വായിക്കാം. nursing november 2020
Read Moreകൂട്ടുപുഴ ചെക്ക് പോസ്റ്റിൽ ഇനി കൂടുതൽ സമയം കാത്തു നിൽക്കേണ്ടതില്ല.
ബെംഗളൂരു : നഗരത്തിൽ നിന്ന് ഉത്തരകേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ ആശ്രയിക്കുന്ന ഒരു പ്രധാന പാതയാണ് കൂട്ടുപുഴ വഴി കണ്ണൂർ ജില്ലയിലേക്ക് കടക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭാഗികമായി അടച്ചിട്ട കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി നിബന്ധനകള്‍ക്കു വിധേയമായി തുറക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. രാത്രി സമയങ്ങളില്‍ ചെക്ക് പോസ്റ്റിലെത്തുന്നവര്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് നടപടി. ഇതുപ്രകാരം കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി 24 മണിക്കൂറും യാത്രാ-ചരക്ക് വാഹനങ്ങള്‍ കടത്തിവിടാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.…
Read Moreഇന്ന് 4025 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 7661 പേർ ഡിസ്ചാര്‍ജ് ആയി
ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 4025 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7661 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :7661(7384) ആകെ ഡിസ്ചാര്‍ജ് :741219(733558) ഇന്നത്തെ കേസുകള്‍ : 4025(3146) ആകെ ആക്റ്റീവ് കേസുകള്‍ : 64480(68161) ഇന്ന് കോവിഡ് മരണം : 45(55) ആകെ കോവിഡ് മരണം : 11091(11046) ആകെ പോസിറ്റീവ് കേസുകള്‍ :816809(812784) തീവ്ര പരിചരണ വിഭാഗത്തില്‍ :935(939) ഇന്നത്തെ പരിശോധനകൾ –…
Read Moreഐ.എം.എ.ജ്വല്ലറിയിലെ കോടികളുടെ തട്ടിപ്പ് കേസ്; പ്രധാന പ്രതി മൻസൂർഖാന് ജാമ്യം.
ബെംഗളൂരു :നഗരത്തെ പിടിച്ച് കുലുക്കിയ ശിവാജി നഗറിലെ കോടികളുടെ ഐ.എം.എ. ജൂവലറി നിക്ഷേപ തട്ടിപ്പുക്കേസിലെ മുഖ്യപ്രതിയായ ജൂവലറി ഉടമ മുഹമ്മദ് മൻസൂർ ഖാന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒട്ടേറെ മലയാളികളുൾപ്പെടെ 40,000-ത്തോളം ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച ശേഷം ഖാന്‍ ഒരു ദിവസം മുങ്ങുകയായിരുന്നു.അദ്ദേഹം പുറത്ത് വിട്ട സന്ദേശപ്രകാരം താന്‍ മരിക്കാന്‍ പോകുകയാണ് എന്നും അറിയിച്ചിരുന്നു. കുറെ കാലത്തേ അന്വേഷണത്തിന് ശേഷം യു.എ.ഇയില്‍ ഉണ്ട് ഖാന്‍ എന്ന് കണ്ടെത്തി.നാട്ടിലെത്തിയ ഉടന്‍ ഇ.ഡി.അറസ്റ്റ് ചെയ്യുകയായിരുന്നു . 2019 ജൂലായിൽ അറസ്റ്റിലായതു മുതൽ മൻസൂർ ഖാൻ ജയിലിലായിരുന്നു.…
Read Moreഇനി തമിഴ്നാട് വഴി നാട്ടിലേക്ക് പോകാൻ ഇ-പാസ്സ് വേണ്ട
ചെന്നൈ: ഇനി തമിഴ്നാട് വഴി നാട്ടിലേക്ക് പോകാൻ ഇ-പാസ്സ് വേണ്ട. അന്തർസംസ്ഥാന യാത്രകൾക്ക് ഇനി ഇ-പാസ്സ് എടുക്കേണ്ട ആവശ്യമില്ല എന്ന് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. അതേസമയം വിദേശത്ത് നിന്നും തമിഴ്നാടിൽ ഇറങ്ങുന്ന യാത്രക്കാരും തമിഴ്നാടിലെ ഹിൽ സ്റ്റേഷനുകളിൽ പോകുന്നവരും ഇ-പാസ്സിന് പകരം ഇ-റെജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. കെ.ആർ. ഏഴിൽ നന്തി എന്ന പരാതിക്കാരന് വേണ്ടി അഭിഭാഷകൻ അഭിഷേക് ജെബരാജ് സമർപ്പിച്ച ഹർജിയിന്മേൽ വാദം കേൾക്കുന്നതിനിടെയാണ് തമിഴ്നാട് സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ അന്തർസംസ്ഥാന യാത്രകൾക്ക് ഇനി ഇ-പാസ്സ് നിർബന്ധമല്ല എന്ന…
Read More