കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ ഇനി കൂടുതൽ സമയം കാത്തു നിൽക്കേണ്ടതില്ല.

ബെംഗളൂരു : നഗരത്തിൽ നിന്ന് ഉത്തരകേരളത്തിലേക്ക്  യാത്ര ചെയ്യുന്നവർ ആശ്രയിക്കുന്ന ഒരു പ്രധാന പാതയാണ് കൂട്ടുപുഴ വഴി കണ്ണൂർ ജില്ലയിലേക്ക് കടക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭാഗികമായി അടച്ചിട്ട കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി നിബന്ധനകള്‍ക്കു വിധേയമായി തുറക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

രാത്രി സമയങ്ങളില്‍ ചെക്ക് പോസ്റ്റിലെത്തുന്നവര്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് നടപടി.

ഇതുപ്രകാരം കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി 24 മണിക്കൂറും യാത്രാ-ചരക്ക് വാഹനങ്ങള്‍ കടത്തിവിടാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

രാവിലെ ഏഴിനും വൈകീട്ട് ആറിനും ഇടയില്‍ ചെക്ക് പോസ്റ്റിലെത്തുന്നവരെ കൊവിഡ് പരിശോധനയുടെ ഭാഗമായി ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കും.

ഇതിന് ആരോഗ്യ വകുപ്പ് പ്രത്യേക സംവിധാനമൊരുക്കും. വൈകീട്ട് ആറിനും പിറ്റേന്ന് രാവിലെ ഏഴിനുമിടയില്‍ എത്തുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ ലഭിച്ച അംഗീകൃത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ചെക്ക്‌പോസ്റ്റില്‍ ഹാജരാക്കണം.

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

സംസ്ഥാനത്തെത്തുന്ന യാത്രക്കാരും ട്രക്ക് ജീവനക്കാരും ആരോഗ്യ വകുപ്പിന്റെ എല്ലാ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർക്ക് വീണ്ടും ഇരുട്ടടി?; കെ.എസ്.ആർ.ടി.സി ബസ് ചാർജ് കുത്തനെ കൂട്ടാൻ സാധ്യത, കാരണമിത്
[masterslider id="10"]

Related posts