നഗരത്തിലെ ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ച് പാചകക്കാരൻ മരിച്ചു

ബെംഗളൂരു: ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ച് പാചകക്കാരൻ മരിച്ചു. റിച്ച്മണ്ട് സർക്കിളിലെ ഉഡുപ്പി ഉപചാർ ഹോട്ടലിൽ ബുധനാഴ്ച രാത്രി 8.15-ഓടെയാണ് സംഭവം.

അസം സ്വദേശിയായ ഹോട്ടലിലെ സഹ പാചകക്കാരൻ മനു (25) ആണ് മരിച്ചത്.   മനുവിനൊപ്പം ജോലിചെയ്തിരുന്ന പ്രദീപ് (23), മോഹൻ (20), നവീൻ (24) എന്നിവരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

40 ശതമാനത്തോളം പൊള്ളലേറ്റ മോഹന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളം അമിതമായി ചൂടായതിനെത്തുടർന്നാണ് ബോയിലർ പൊട്ടിത്തെറിച്ചതെന്ന് അഗ്നിശമനസേനാ അധികൃതർ പറഞ്ഞു.

ബോയിലർ പൊട്ടിത്തെറിക്കുമ്പോൾ 60-ലധികം പേർ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. പൊട്ടിത്തെറിശബ്ദം കേട്ട് ആളുകൾ ഹോട്ടലിൽനിന്ന് ഇറങ്ങിയോടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts