സുഹൃത്തുക്കൾക്കും കോളേജ് വിദ്യാർഥികൾക്കും മയക്കുമരുന്ന് വിൽപ്പന; ഐ.ടി. ജീവനക്കാരനെ പോലീസ് പൊക്കി

ബെംഗളൂരു: മയക്കുമരുന്ന് കടത്ത് കേസിൽ ഐ.ടി. ജീവനക്കാരനെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു. സാർഥക് ആര്യ (32) ആണ് അറസ്റ്റിലായത്. ഓൺലൈൻ വഴി എത്തിക്കുന്ന ലഹരിമരുന്നുകൾ സുഹൃത്തുക്കൾക്കും കോളേജ് വിദ്യാർഥികൾക്കും വിൽക്കുകയായിരുന്നുവെന്ന് ഇയാൾ വെളിപ്പെടുത്തി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് എച്ച്.എസ്.ആർ. ലേഔട്ടിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. പോലീസ് എത്തിയപ്പോൾ ബാൽക്കണി വഴി സാർഥക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

വീട്ടിൽനിന്ന് എൽ.എസ്.ഡി, സ്ട്രിപ്പുകൾ, എം.ഡി.എം.എ. ഗുളികകൾ തുടങ്ങിയവ പിടിച്ചെടുത്തു. ബെൽജിയത്തിലായിരുന്ന സാർഥക് അടുത്തിടെയാണ് ബെംഗളൂരുവിലെത്തിയത്. അറസ്റ്റിലായതിനെ തുടർന്ന് സാർഥകിനെ സ്വകാര്യകമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts