സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി പഴയപോലെ വിലസാനാവില്ല; പിടിമുറുക്കി സർക്കാർ

ബെംഗളൂരു: സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി പഴയപോലെ വിലസാനാവില്ല; സർക്കാർ പുതിയ കരടുനയം പുറത്തിറക്കി. സർക്കാർ ഉദ്യോഗസ്ഥർ പുസ്തകം പ്രസിദ്ധീകരിക്കുന്നതും സിനിമയിലും സീരിയലിലും അഭിനയിക്കുന്നതും വിലക്കാനാണ് സർക്കാർ നീക്കം. ഭരണപരിഷ്കാര വകുപ്പാണ് കരടുനയം തയ്യാറാക്കിയത്.

സിനിമയിലും സീരിയലിലും അഭിനയിക്കുന്നതിന് ജീവനക്കാർ ദീർഘകാലം അവധിയെടുക്കുന്നത് ഒഴിവാക്കുന്നതിനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നാണ് വിശദീകരണം. കരടുനയം അനുസരിച്ച് ജീവനക്കാർ സിനിമ, ടെലിവിഷൻ സീരിയലുകൾ എന്നിവയിൽ അഭിനയിക്കാനും പുസ്തകം പ്രസിദ്ധീകരിക്കാനും ലേഖനം പ്രസിദ്ധീകരിക്കാനും അനുവദിക്കില്ല.

മറ്റ് നിയമങ്ങൾ:

– പത്രം, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ ചുമതല വഹിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണം.

– കവിത, ചെറുകഥകൾ, നോവലുകൾ, നാടകം എന്നിവ പ്രസിദ്ധീകരിക്കുന്നതിനും വിലക്ക്.

– സർക്കാർ ജീവനക്കാർ സമ്മാനങ്ങൾ സ്വീകരിക്കാൻ പാടില്ല. സൗജന്യയാത്ര, ഹോട്ടലുകളിലെ താമസം, എന്നിവ സമ്മാനത്തിൽ ഉൾപ്പെടും.

– കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നയങ്ങളെ വിമർശിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

– പുസ്തകം എഴുതുന്നതിനും അഭിനയിക്കുന്നതിനും സർക്കാറിൽനിന്നും മുൻകൂർ അനുമതി വാങ്ങണം.

– റേഡിയോ, ടെലിവിഷൻ ചാലനലുകളിൽ പരിപാടികൾ സ്‌പോൺസർ ചെയ്യാൻ പാടില്ല.

– ലഹരിപാനീയങ്ങൾ മറ്റ് ലഹരി വസ്തുക്കൾ എന്നിവ ജോലി സമയത്തോ പൊതുസ്ഥലങ്ങളിലോ ഉപയോഗിക്കരുത്.

– വിദേശയാത്രകൾ നടത്തുന്നതിന് മുൻകൂർ അനുമതി വേണം.

– സ്ത്രീധനം വാങ്ങുന്നതിനും വിലക്കുണ്ട്.

കരട് നയത്തിൽ ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us